News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 30 April 2011

നെച്ചൂരില്‍ ഇന്ന് ഇടവക സംഗമവും സമൂഹ വിവാഹവും

പിറവം: നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ യാക്കോബായ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമവും സമൂഹ വിവാഹവും മെയ് ഒന്നിന് നടക്കും. ഞായറാഴ്ച രാവിലെ കുര്‍ബാനയുണ്ട്. ഉച്ചയ്ക്ക് 12.30-നാണ് സമൂഹ വിവാഹ കൂദാശ. സമൂഹ വിവാഹ പദ്ധതിയിന്‍ കീഴില്‍ നാല് വിവാഹങ്ങള്‍ നടക്കും. ആറ് വിവാഹങ്ങള്‍ക്ക് പദ്ധതിയിന്‍ കീഴില്‍ സഹായം നല്‍കും.



സമൂഹ വിവാഹ കൂദാശയെ തുടര്‍ന്ന് 2ന് പ്രാര്‍ത്ഥനാ ഹാളില്‍ കൂടുന്ന യോഗം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കെ.പി. ധനപാലന്‍ എംപി മുഖ്യാതിഥിയായിരിക്കും.

കുറ്റ പള്ളിയില്‍ മൂറോന്‍ അഭിഷേക സില്‍വര്‍ ജൂബിലിയാഘോഷം തുടങ്ങി

കോലഞ്ചേരി: കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ വി. മൂറോന്‍ അഭിഷേകത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും ഭക്തസംഘടനകളുടെ വാര്‍ഷികവും നടത്തി. വികാരി ഫാ. എബ്രഹാം കൂളിയാട്ടിലിന്റെ അധ്യക്ഷതയില്‍ ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലിയാഘോഷത്തില്‍ നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനും മെഡിക്കല്‍ ക്യാമ്പ് നടത്താനും അര്‍ഹരായവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിക്കുവാനും തീരുമാനിച്ചു. സമ്മേളനത്തില്‍ ഡി. ഹെനുതമ്പി, കെ.കെ. തമ്പി, എല്‍ദോ മാത്യു, പി.കെ. കുര്യാക്കോസ്, പി.കെ. വര്‍ഗീസ്, കെ.പി. കുര്യാക്കോസ്, അനില്‍ബേബി സക്കറിയ, തങ്കം വര്‍ഗീസ്, എല്‍ദോസ് കോച്ചാട്ട് എന്നിവര്‍ പ്രസംഗിച്ചു.



തുറവൂര്‍ ചാപ്പലില്‍ പെരുന്നാള്‍

അങ്കമാലി: തുറവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ ചാപ്പലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ മെയ് ഒന്നിനും രണ്ടിനും നടക്കും. ഞായറാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കൊടിയേറ്റ്, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്നുപ്രയോഗം.



തിങ്കളാഴ്ച രാവിലെ 8.45ന് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് നടക്കുന്ന സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം ഫാ. സെബാസ്റ്റ്യന്‍ അയിനിയാടന്‍ ഉദ്ഘാടനം ചെയ്യും. ഫാ. തങ്കച്ചന്‍ അരീയ്ക്കല്‍ അധ്യക്ഷനാകും. ഫാ. പൗലോസ് അറയ്ക്കപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും

മറ്റൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

കാലടി: മറ്റൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും, സണ്‍ഡേ സ്‌കൂളിന്‍േറയും ഭക്തസംഘടനകളുടേയും സംയുക്ത വാര്‍ഷികവും മെയ് ഒന്നു മുതല്‍ അഞ്ചുവരെ ആഘോഷിക്കും.



ഞായറാഴ്ച രാവിലെ 10.30ന് വികാരി ഫാ. ബെന്നി മാത്യു മനേക്കുടി കൊടിയേറ്റും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച, വൈകീട്ട് സന്ധ്യാപ്രാര്‍ഥന, പ്രസംഗം. തിങ്കളാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന. വൈകീട്ട് 7.30ന് സണ്‍ഡേ സ്‌കൂളിന്‍േറയും ഭക്തസംഘടനകളുടേയും സംയുക്ത വാര്‍ഷിക സമ്മേളനം അഖില മലങ്കര യൂത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു തമ്പി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബെന്നി മാത്യു മനേക്കുടി അദ്ധ്യക്ഷനാകും.



ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയും വൈകീട്ട് സന്ധ്യാപ്രാര്‍ഥനയും ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ഥനയെ തുടര്‍ന്ന് വര്‍ഗീസ് വാലയില്‍ കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിക്കും. തുടര്‍ന്ന് വടക്കേ കുരിശിന്‍തൊട്ടിയിലേക്ക് പ്രദക്ഷിണം നടക്കും.



അഞ്ചിന് രാവിലെ 8.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കാര്‍മികനാകും. 11.30ന് പ്രദക്ഷിണം. ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ചസദ്യ.



തിരുനാള്‍ ആഘോഷത്തിന് കെ.ടി. ബേബി കാക്കശ്ശേരി, എം.പി. വിനു, എല്‍ദോ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.




Friday, 29 April 2011

The Symbol of Peace



St.Mary`s JSO Church Germany

STUDENT DIARIES

St. Mary's JSO Soonoro Church, Sharjah

എഴുമണ്‍ കുരിശുപളളിയില്‍ പെരുന്നാള്‍

വി.കോട്ടയം: എഴുമണ്‍ സെന്റ്‌ ജോര്‍ജ്‌യാക്കോബായ കുരിശുപളളിയില്‍ പെരുന്നാളാഘോഷം 2,3 തീയതികളില്‍ നടക്കും.



1 ന്‌ രാവിലെ 8.30 ന്‌ വി. കുര്‍ബാനയ്‌ക്ക് ശേഷം 10.30 ന്‌ ഇടവക പളളിയില്‍ പെരുന്നാള്‍ കൊടിയേറ്റ്‌. വൈകിട്ട്‌ 4 ന്‌ എഴുമണ്‍ കുരിശുപളളിയില്‍



കൊടിയേറ്റ്‌. 2 ന്‌ രാവിലെ 7.30 ന്‌ ഇടവക പളളിയില്‍ കുര്‍ബാന, 9 ന്‌ ചെമ്പുറാസ ഉദ്‌ഘാടനം, വൈകിട്ട്‌ 4 ന്‌ വി. കോട്ടയം പോസ്‌റ്റ് ഓഫീസ്‌ ജംഗ്‌ഷനില്‍ ചെമ്പുറാസയ്‌ക്ക് സ്വീകരണം, 4.30 ന്‌ എഴുമണ്‍കുരിശുപളളിയിലേക്ക്‌ ചെമ്പുറാസ, 5.30 ന്‌ പളളിയില്‍ റാസയ്‌ക്ക് സ്വീകരണം, 6 ന്‌ സന്ധ്യാനമസ്‌കാരം, രാത്രി 7 ന്‌ പ്രസംഗം.



3 ന്‌ രാവിലെ 7.30 ന്‌ കുരിശുപളളിയില്‍ പ്രഭാത നമസ്‌കാരം, 8.30 ന്‌ വി. കുര്‍ബാന, 10.30 ന്‌ അനുഗ്രഹപ്രഭാഷണം, 11 ന്‌ നേര്‍ച്ച വിളമ്പ്‌ കൊടിയിറക്ക്‌.

നെച്ചൂര്‍ പള്ളി ഇടവക ദിനാഘോഷവും സമൂഹ വിവാഹവും

നെച്ചൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷവും കുടുംബസംഗമവും സമൂഹ വിവാഹവും മെയ് ഒന്നിന് നടത്തും. ഞായറാഴ്ച രാവിലെ 7.15ന് കുര്‍ബാന 9.15ന് കൊടിയുയര്‍ത്തല്‍. 12.30ന് സമൂഹ വിവാഹ കൂദാശ എന്നിവ നടക്കും. കുടുംബ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നെച്ചൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പ്രെയര്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും.



ഉച്ചയ്ക്ക് രണ്ടിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.





Thursday, 28 April 2011

കുറ്റ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍


കോലഞ്ചേരി: കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെയും ദൈവമാതാവിന്റെയും തോമാശ്ലീഹായുടെയും മാര്‍ കുറിയാക്കോസ് സഹദായുടെയും ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30, മെയ് ഒന്ന് തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 8.30ന് കൊടിയേറ്റ്, വൈകീട്ട് 4.30ന് വി.ബി.എസ്. സമാപന റാലി, 7ന് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സംയുക്ത വാര്‍ഷികം ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് 8.15ന് പ്രദക്ഷിണം, രാത്രി 11ന് കരിമരുന്ന് പ്രയോഗം, ഞായറാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയും ഉണ്ടാകും

കരിങ്ങാച്ചിറ കത്തീഡ്രലില്‍ മേടം 24 പെരുന്നാളിന്‌ ഒരുക്കം തുടങ്ങി

കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ മേടം 24 പെരുന്നാള്‍ മെയ്‌ 5, 6, 7 തീയതികളില്‍ ആഘോഷിക്കുന്നതിന്‌ ഒരുക്കം തുടങ്ങി. പെരുന്നാള്‍ സ്വാഗതസംഘം ഓഫീസ്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഫാ. കുര്യാക്കോസ്‌ കണിയത്ത്‌, ഫാ. ജേക്കബ്‌ കുരുവിള, ഫാ. ബേസില്‍ ബേബി, അത്മായ വൈസ്‌ പ്രസിഡന്റ്‌ പി.പി. തങ്കച്ചന്‍, ട്രസ്‌റ്റിമാരായ ഷെവലിയാര്‍ സി.എം. കുരിയന്‍, എം.വി. വര്‍ഗീസ്‌, ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗീസ്‌, ജോയിന്റ്‌ കണ്‍വീനേഴ്‌സ് സി.പി. ബാബു, ജോബ്‌ ടി. വര്‍ഗീസ്‌, കണ്‍വീനര്‍മാരായ ബിജു മാലായില്‍, ടി.പി. സാജു, ഷെവലിയാര്‍ സി.എ. വര്‍ഗീസ്‌, ഐ.കെ. തോമസ്‌, ജിജോ കെ. മാത്യു, ജോജി പീറ്റര്‍, ജീവന്‍ മാലായി, സി.വി. തമ്പി, എന്‍.വി. പൗലോസ്‌, ഷെവലിയാര്‍ കെ.വി. പൈലി, എം.പി. പോള്‍, കെ.പി. ജോര്‍ജ്‌, ടി.പി. കുര്യാക്കോസ്‌, എം.പി. ജോയ്‌, രഞ്‌ജി പോള്‍, എം.വി. പീറ്റര്‍, വര്‍ക്കി ഇത്താപ്പിരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

അബ്‌ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ്‌ ബാവയുടെ ശ്രാദ്ധപെരുന്നാള്‍: നേര്‍ച്ചസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

പറവൂര്‍: പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്‌ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ്‌ ബാവയുടെ മൂന്നുറ്റിമുപ്പതാമത്‌ ശ്രാദ്ധപെരുന്നാളിനോടനുബന്ധിച്ച്‌ ഇന്നലെ നടന്ന നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഉച്ചക്കു 12.30ന്‌ ആരംഭിച്ച നേര്‍ച്ചസദ്യ മണിക്കൂറുകളോളം നീണ്ടു. രാവിലെ നടന്ന കുര്‍ബാനക്കു ശ്രേഷ്‌ഠ കാതോലിക്കയും ഭദ്രാസന മെത്രാപോലീത്തയുമായ ഡോ. ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സിംഹാസന പള്ളികളുടെ സഹായ മെത്രാപോലീത്ത ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ ക്ലിമ്മിസ്‌ മെത്രാപോലീത്ത എന്നിവര്‍ സഹകാര്‍മികരായിരുന്നു. നേര്‍ച്ചസദ്യ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസാണ്‌ ആശിര്‍വദിച്ചത്‌. വൈകിട്ട്‌ പെരുന്നാള്‍ സമാപനവും കൊടിയിറക്കും നടന്നു.

'ചോദ്യപേപ്പര്‍ വിവാദമാക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം'

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ബി.കോം. രണ്ടാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലയാളം പരീക്ഷയുടെ ചോദ്യപേപ്പര്‍ വന്‍ വിവാദമാക്കിയതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്നു കേസന്വേഷണത്തിനെത്തിയ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) ഉദ്യോഗസ്‌ഥരോടു പ്രഫ. ടി.ജെ. ജോസഫ്‌ ആവശ്യപ്പെട്ടു.



പരീക്ഷ നടന്നു മൂന്നുദിവസം കഴിഞ്ഞു ചോദ്യപേപ്പറിന്റെ ആയിരക്കണക്കിനു കോപ്പികളെടുത്തു വിതരണം ചെയ്‌ത് ആസൂത്രിത കലാപമുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ്‌ പ്രഫ. ജോസഫിന്റെ ആവശ്യം. കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ എന്‍.ഐ.എ. ഉദ്യോഗസ്‌ഥരോടാണ്‌ പ്രഫ. ജോസഫ്‌ ഈ ആവശ്യമുന്നയിച്ചത്‌. കൈവെട്ടു കേസിന്റെ അന്വേഷണത്തോടനുബന്ധിച്ച്‌ ഇക്കാര്യവും അന്വേഷണവിധേയമാക്കുന്ന കാര്യം പരിഗണിക്കാമെന്നു കേരളത്തിന്റെ ചുമതലയുള്ള എന്‍.ഐ.എ. എസ്‌.പി. രാജ്‌മോഹന്‍ പ്രഫ. ജോസഫിന്‌ ഉറപ്പു നല്‍കി. ഇക്കാര്യത്തില്‍ തടസങ്ങളൊന്നുമുണ്ടാകാനിടയില്ലെന്നും എസ്‌.പി. അറിയിച്ചു.



ബി.കോം. രണ്ടാം സെമസ്‌റ്ററിലെ 32 വിദ്യാര്‍ഥികള്‍ക്കു മാത്രമായി നടത്തിയ ക്ലാസ്‌ പരീക്ഷയുടെ ചോദ്യപേപ്പറാണ്‌ മതനിന്ദ ആരോപിച്ചു ചില തീവ്രവാദ സംഘടനകള്‍ വന്‍വിവാദമാക്കിയത്‌. ചോദ്യപേപ്പര്‍ തയാറാക്കിയ ന്യൂമാന്‍ കോളജിലെ മലയാളം വിഭാഗം മേധാവി പ്രഫ. ടി.ജെ. ജോസഫിന്റെ കൈകളും കാലും അക്രമികള്‍ വെട്ടി നുറുക്കുകയും ചെയ്‌തു.



സംസ്‌ഥാനത്തെമ്പാടും കലാപം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു വിദേശത്തുള്‍പ്പെടെ നടന്ന ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കൈവെട്ടു കേസിലേക്കു നയിച്ച ചോദ്യപേപ്പര്‍ വിവാദമാക്കുന്നതിനു പിന്നില്‍ കോളജിലെ ചിലരും പ്രവര്‍ത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു.



ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ പിന്നീട്‌ കോളജില്‍ നിന്നു പുറത്താക്കിയതും വന്‍ വിവാദമായി. കടുത്ത ആക്രമണത്തിനിരയായിട്ടു പോലും പ്രഫ. ജോസഫിനുമേല്‍ കുറ്റം ചാര്‍ത്താനും പിരിച്ചുവിടാനും മാനേജ്‌മെന്റ്‌ സ്വീകരിച്ച നടപടി വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.



കൈവെട്ടു കേസ്‌ അന്വേഷിക്കുന്ന എസ്‌.പി. രാജ്‌മോഹന്റെയും ഡിവൈ.എസ്‌.പി. സിറാജുദ്ദീന്റെയും നേതൃത്വത്തിലുള്ള എന്‍.ഐ.എ. സംഘം അടുത്തയാഴ്‌ച വീണ്ടും മൂവാറ്റുപുഴയിലെത്തും. പ്രഫ. ജോസഫിന്റെയും അദ്ദേഹത്തിന്റെ സഹോദരി സിസ്‌റ്റര്‍ സ്‌റ്റെല്ലയുടെയും മൊഴിയെടുക്കും.



St. Peter's JSO Simhasana Cathedral, Thiruvananthapuram

St. Peter's JSO Simhasana Cathedral, Thiruvananthapuram












Birthday of Sabha Secretary Bar Eto M,hero Thampu George Thukalan celebrated at Patriarchal Centre

WASHING OF THE FEET CEREMONY

WASHING OF THE FEET CEREMONY



St. Ephraim Patriarchal Monastery, Damascus

His Holiness Patriarch Ignatius Zakka I Iwas





സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളി പെരുന്നാള്‍

പത്തനംതിട്ട: മെഴുവേലി സെന്റ് ജോര്‍ജ് യാക്കോബായ ശാലേം സുറിയാനിപ്പള്ളി പെരുന്നാളും കണ്‍വെന്‍ഷനും 28 മുതല്‍ 2 വരെ നടക്കും.



28, 29 തിയ്യതികളില്‍ 7.15ന് പ്രസംഗം. 30ന് 8.30ന് വിശുദ്ധ കുര്‍ബാന, 5.30ന് കുരിശടി കൂദാശ, 7.15ന് റാസ.



1ന് 8.30ന് വിശുദ്ധ കുര്‍ബാന, 6.30ന് റാസ, 9ന് 91 ആചാരവെടികള്‍. 2ന് 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 1.30ന് റാസ, 5.30ന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഫാ. ജെയിംസ് ജോര്‍ജ്, ഫാ. ജോസഫ് പി. വര്‍ഗീസ്, രാജന്‍ സാമുവേല്‍ എന്നിവര്‍ പറഞ്ഞു.



Wednesday, 27 April 2011

കാഴ്ച നേത്രദാന സേന വാര്‍ഷികാഘോഷം


കൊച്ചി: നേത്രദാന സംഘടനയായ കാഴ്ച നേത്രദാന സേനയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. എറണാകുളം താജ് മലബാര്‍ ഹോട്ടലില്‍ നടന്ന ആഘോഷച്ചടങ്ങ് നടന്‍ കമലഹാസന്‍ ഉദ്ഘാടനം ചെയ്തു.സംവിധായകന്‍ ബ്ലസി അധ്യക്ഷതവഹിച്ചു. കാഴ്ച സെക്രട്ടറി റോഷന്‍ റോയി മാത്യു, പി. രാജീവ് എം.പി., ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കുറിയാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത, രാജു മല്യത്ത്, അനു ടി. ശാമുവേല്‍, പി. അനൂപ്, കെന്‍സ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു. കാഴ്ചയുടെ മീഡിയാ വിഭാഗം കണ്‍വീനര്‍ സുരേഷ് റാന്നി രൂപകല്പന ചെയ്ത ബ്ലോഗും കമലഹാസന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

മോര്‍ ഗ്രിഗോറിയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍; നേര്‍ച്ചസദ്യയ്ക്ക് ആയിരങ്ങള്‍

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുല്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യയ്ക്ക് നാടിന്റെ നാനാഭാഗത്തുനിന്നായി ആയിരങ്ങളെത്തി. ഉച്ചയ്ക്ക് ആരംഭിച്ച നേര്‍ച്ചവിളമ്പ് വൈകിട്ടുവരെ തുടര്‍ന്നു.



രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരായി.



കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം എന്നിവയ്ക്കുശേഷം നേര്‍ച്ചസദ്യ ആരംഭിച്ചു. വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട് നേര്‍ച്ചവിളമ്പ് നിര്‍വഹിച്ചു.



സ്വിസ് ബാങ്കിലെ കള്ളപ്പണം കൂടുതലും ഇന്ത്യക്കാരുടേത്- അസാഞ്ജ്‌

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

പുത്തന്‍കുരിശ്: എന്‍ഡോസള്‍ഫാന്‍പോലുള്ള മാരകവിഷങ്ങള്‍ നിരോധിക്കണമെന്ന് യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു. നിരോധനത്തിന് കാലതാമസം വരുത്തുന്നത് ആശങ്ക ഉളവാക്കുന്നതായും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനുള്ള ഏതു ശ്രമങ്ങള്‍ക്കും സഭയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു. ഈ വിഷയത്തില്‍ സഭയുടെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുള്ളതായും ബാവാ പറഞ്ഞു.



അബ്‌ദുള്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ്‌ ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍; നേര്‍ച്ചസദ്യ ഇന്ന്‌

പറവൂര്‍: പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരി. അബ്‌ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ്‌ ബാവയുടെ മുന്നൂറ്റി മുപ്പതാമത്‌ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ പള്ളികളില്‍ നിന്നെത്തിയ കാല്‍നട തീര്‍ഥാടകര്‍ക്കു പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വൈകിട്ട്‌ 6 മണിയോടെ പഴയ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെത്തിയ തീര്‍ഥാടകസംഘത്തിനു സിംഹാസനപള്ളികളുടെ സഹായമെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസിന്റെ നേതൃത്വത്തിലാണ്‌ സ്വീകരണം നല്‍കിയത്‌. സ്വീകരണത്തിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുക്കണക്കിന്‌ ഇടവകാംഗങ്ങള്‍ ചേര്‍ന്നു തീര്‍ഥാടക സംഘത്തെ പള്ളിയിലേക്ക്‌ ആനയിച്ചു.



തീര്‍ഥാടകസംഘത്തിനു നഗരസഭയുടെ ആഭിമുഖ്യത്തിലും സ്വീകരണം നല്‍കി. ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ ആണ്‌ തീര്‍ഥാടകസംഘത്തെ സ്വീകരിച്ചത്‌. കൗണ്‍സിലര്‍മാരായ ജോബി പഞ്ഞിക്കാരന്‍, രമേഷ്‌ ഡി. കുറുപ്പ്‌, എന്‍.ഐ. പൗലോസ്‌, വേണുഗോപാല്‍, ജലജ രവീന്ദ്രന്‍, ജെസി രാജു, നിര്‍മല രാമന്‍, വി.എന്‍. പ്രഭാവതി എന്നിവരും സ്വീകരണ ചടങ്ങിന്‌ എത്തിയിരുന്നു. രാത്രി 8ന്‌ പ്രദക്ഷിണവും നടന്നു. ഇന്നു രാവിലെ 9ന്‌ വി. മൂന്നിന്മേല്‍ കുര്‍ബാന നടക്കും. ഉച്ചയ്‌ക്ക് 12.30 മുതല്‍ ഇരുപത്തിഅയ്യായിരം പേര്‍ക്കായി ഒരുക്കിയിട്ടുള്ള നേര്‍ച്ചസദ്യയുടെ വിതരണം ആരംഭിക്കുമെന്നു പള്ളി സെക്രട്ടറി ഇ.എ. ജേക്കബ്‌ ഈരാളില്‍ അറിയിച്ചു

Tuesday, 26 April 2011

യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം

പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ ഏപ്രില്‍ 28ന് 3 മണിക്ക് നടത്താനിരുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗം അന്നേദിവസം 2.30ന് നടത്തുന്നതാണെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ അറിയിച്ചു

മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ ഇന്ന്

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള യെരുശലേമിന്റെ പാത്രിയര്‍ക്കീസ് പരിശുദ്ധനായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ ബുധനാഴ്ച നടക്കും.



രാവിലെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ കാര്‍മികത്വത്തില്‍ കബറിങ്കല്‍ വിശുദ്ധ കുര്‍ബാന നടക്കും. ഒന്‍പതിന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും.



ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരാകും.



വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. 12.30 മുതല്‍ വൈകീട്ട്‌വരെ നേര്‍ച്ചസദ്യ. പതിനായിരങ്ങള്‍ നേര്‍ച്ചസദ്യയില്‍ പങ്കെടുക്കും.



ചൊവ്വാഴ്ച വൈകീട്ട് മലങ്കരയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് കാല്‍നടതീര്‍ത്ഥാടകസംഘങ്ങള്‍ക്ക് വന്‍വരവേല്പ് നല്‍കി. സിംഹാസന പള്ളി സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, സഹവികാരിമാരായ ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് ഈരാളില്‍ എന്നിവര്‍ നേതൃത്വംനല്‍കി. വി.ഡി. സതീശന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ എന്നിവരും തീര്‍ത്ഥാടകരെ വരവേല്‍ക്കാനെത്തിയിരുന്നു

Monday, 25 April 2011

Asianet News


Paravoor: H.G Geevarghese Mor Bernabas hosted the flag marking this year's perunnal. Vicar rev. Fr. Elias Kaiprambattu, Asst Vicars Rev. Fr. Poulose Kuriappuram, Rev, Fr. Mathews Parakkal, Lots of priests from our church and nearby parishes of sister churches were present during the function. Present M.L.A V.D Satheesan and various dignitaries from Paravoor participated.



Sunday, 24 April 2011

ഉയിര്‍പ്പിന്റെ സ്തുതിഗീതങ്ങളുമായി തോട്ടുപുറത്ത് ഭക്തജന കൂട്ടായ്മ

കൂത്താട്ടുകുളം: ഉയിര്‍പ്പിന്റെ സ്തുതിഗീതങ്ങളുമായി തോട്ടുപുറം മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്തജന കൂട്ടായ്മ. ഫാ. എബി എളങ്ങനാമറ്റത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പള്ളിയങ്കണത്തില്‍ പ്രത്യേക സ്ഥലത്ത് ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്നു. പ്രാര്‍ഥനാ ഗീതങ്ങളുമായി കുട്ടികളുടേയും വനിതകളുടേയും സംഘങ്ങളുണ്ടായിരുന്നു.



കൂത്താട്ടുകുളം ടൗണ്‍ പള്ളിയില്‍ ശനിയാഴ്ച വൈകീട്ട് പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പ് നടന്നു. ഫാ. തോമസ് ബ്രാഹ്മണവേലില്‍, ഫാ. തോമസ് വടക്കുമുകളയില്‍ നേതൃത്വം നല്‍കി.



പാലക്കുഴ വലിയപള്ളിയില്‍ ഫാ. ഷിബു, പാലക്കുഴ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഫാ. ജോണ്‍ തുരുത്തേല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി, വടകര സെന്റ് ജോണ്‍സ് കത്തോലിക്ക പള്ളി, കാക്കൂര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളി, മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി, കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളി, കാരമല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി എന്നിവിടങ്ങളിലും ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു.



GOOD FRIDAY

Saturday, 23 April 2011

ഈസ്റ്റര്‍ ആശംസകള്‍

സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയില്‍ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ കൊടികയറ്റം ഇന്ന്

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ പിതാവായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധ പെരുന്നാളിന് ഞായറാഴ്ച വൈകീട്ട് 5ന് കൊടികയറും. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ്. 5.30ന് സന്ധ്യാപ്രാര്‍ത്ഥന, പെരുമ്പടന്നയില്‍ സ്ഥാപിതമായ കുരിശന്‍തൊട്ടിയിലേയ്ക്കും മംഗലത്ത് പറമ്പിലുള്ള കുരിശിങ്കലേയ്ക്കും പ്രദക്ഷിണം.



25ന് പ്രഭാത പ്രാര്‍ത്ഥന, സിംഹാസന പള്ളികളുടെ സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന.



26ന് ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, പരിശുദ്ധ ബാവ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടം, കാപ്പാക്കൂട്ടം, കഴുത്തിലണിഞ്ഞിരുന്ന സ്ലീബ അടക്കം ചെയ്ത അരുളിക്ക എന്നിവ പള്ളിയില്‍ ഭക്തദര്‍ശനത്തിനു വയ്ക്കും. വൈകീട്ട് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 27നാണ് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. ശ്രേഷ്ഠ കാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബൂള്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മ്മികനാകും. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരാകും. ഉച്ചയ്ക്ക് 12നു തുടങ്ങുന്ന നേര്‍ച്ച സദ്യ വൈകീട്ട് വരെ തുടരും.

Friday, 22 April 2011

good friday in singapore

John C Thomas's Photos - Wall Photos


John C Thomas's Photos - Wall Photos

John C Thomas's Photos - Wall Photos
Photo 3 of 3 Back to Album · John C's Photos · John C's ProfilePreviousNext
Click on people's faces in the photo to tag them.


GOOD FRINDAY RITUALS AT ST.GEORGE UNIVERSAL SYRIAN ORTHODOX REESH CHURCH KUWAIT

ശ്രേഷ്ഠ കാതോലിക്ക ബാവ മുടവൂര്‍ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

മൂവാറ്റുപുഴ: യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാല്‍കഴുകിയതിനെ അനുസ്മരിച്ച് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് പെസഹാ ദിനത്തില്‍ ബാവ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. വികാരി ടി.ഐ. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ തെക്കുംചേരില്‍, ട്രസ്റ്റിമാരായ ഷെവ. സി.വി. ബിജു, പി.എ. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



ശ്രേഷ്ഠ ബാവ 12 പുരോഹിതരുടെ കാലുകള്‍ കഴിയാണ് ശുശ്രൂഷ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.



സഭയിലെ വൈദികര്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Thursday, 21 April 2011

Good FridayChristian Song


ഇന്ന്‌ ക്രൈസ്‌തവര്‍ ദുഖവെള്ളി ആചരിക്കുന്നു

ലോകമെങ്ങും ഇന്ന്‌ ക്രൈസ്‌തവര്‍ ദുഖവെള്ളി ആചരിക്കുന്നു. യഹൂദ പ്രമാണിമാര്‍ യേശുക്രിസ്‌വിനെ കുരിശില്‍ത്തറച്ച്‌ കൊന്ന ദിവസമാണ്‌ ഇന്ന്‌. പാശ്‌ചാത്യ നാടുകളില്‍ ഈ ദിനം 'ഗുഡ്‌ഫ്രൈഡേ' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. യേശു മരണത്തിലൂടെ ലോക ജനതയെ രക്ഷിച്ച 'നല്ലദിനം' എന്ന അര്‍ത്ഥത്തിലാണ്‌ മലയാളത്തിലെ ദുഖവെള്ളി യൂറോപ്പില്‍ ഗുഡ്‌ഫ്രൈഡേ ആയി മാറിയത്‌.



യഹൂദ മതമേധാവിത്വത്തിനും ദുഷ്‌പ്രഭത്വത്തിനുമെതിരേ നിരന്തരമായി ശബ്‌ദിച്ചതായിരുന്നു യേശുക്രിസ്‌തുവിനെ ഇല്ലായ്‌മ ചെയ്യാന്‍ യഹുദ ഭരണ നേതൃത്വം തീരുമാനമെടുക്കാന്‍ പാവങ്ങളും പാര്‍ശ്വവത്‌കൃതരുമായ സമൂഹങ്ങള്‍ ഒന്നാകെ യേശുവിന്റെ പിന്നില്‍ അണിനിരക്കുന്നുവെന്ന തിരിച്ചറിവ്‌ ഭരണകൂടങ്ങളെ ഭയപ്പെടുത്തി. ജറുസലേം ദേവാലയത്തിലേക്ക്‌ യേശു നടത്തിയ രാജകീയ യാത്ര ഭരണ നേതൃത്വത്തെ ഞെട്ടിച്ചു. ഓശാന ഞായര്‍ എന്ന്‌ ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രസ്‌തുത ദിവസം യേശുവിന്റെ പിന്നില്‍ അണിനിരന്ന ആയിരങ്ങളുടെ ഉള്ളില്‍ നിന്നും ഉയര്‍ന്ന ഓശാന വിളികളും ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങളും ഉടനൊരു നടപടിക്ക്‌ രാജാക്കന്മാരെ പ്രേരിപ്പിച്ചു. ഓശാന ഞായര്‍ കഴിഞ്ഞ്‌ അഞ്ചാം ദിവസം അവര്‍ യേശുവിനെ കുരിശില്‍ത്തറച്ചു കൊന്നു. തങ്ങള്‍ക്കെതിരായ വിപ്ലവത്തിന്റെ കാതടപ്പന്‍ ശബ്‌ദത്തെ അങ്ങനെ ഇല്ലായ്‌മ ചെയ്‌തു.



Wednesday, 20 April 2011

ഓര്‍മപ്പെരുന്നാളിന് കൊടിയേറി; ശിലാസ്ഥാപനം 24ന്

മൂവാറ്റുപുഴ: തെക്കന്‍ മാറാടി ഇരട്ടിയാനിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും പുനര്‍നിര്‍മിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനവും 24, 25 തീയതികളില്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.



പെരുന്നാളിന് വികാരി ഫാ. കുര്യാക്കോസ് മണിയാട്ട് കൊടിയേറ്റി. 24ന് വൈകീട്ട് 5.30ന് ശ്രേഷ്ഠ ബാവ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും. 7.30ന് മണിയങ്കല്ല് ചാപ്പലിലേക്ക് പ്രദക്ഷിണം, 9.30ന് ആശിര്‍വാദം. 25ന് രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാന, 11ന് അരി വിതരണം, 11.30ന് വടക്കേ കുരിശിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.



ഒന്നേകാല്‍ കോടി മുതല്‍മുടക്കിയാണ് പള്ളി പുനര്‍നിര്‍മിക്കുന്നതെന്ന് ട്രസ്റ്റിമാരായ സിബി കാഞ്ഞിരക്കാട്ട്, അനൂപ് തേക്കുംകുടിയില്‍ എന്നിവര്‍ പറഞ്ഞു. ഒരുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



കുട്ടമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍


കോതമംഗലം: കുട്ടമംഗലം സെഹിയോന്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പെരുന്നാള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് 5ന് നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് വികാരി ഫാ. എല്‍ദോസ് പാറക്കല്‍ പുത്തന്‍പുര നേതൃത്വം നടക്കും. 6ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, 7.30ന് പ്രദക്ഷിണം, രാത്രി 8ന് ആശീര്‍വാദം, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം എന്നിവ നടക്കും.




തിങ്കളാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, പ്രസംഗം എന്നിവയ്ക്ക് എബ്രാഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിക്കും. 11ന് പ്രദക്ഷിണം ഉപ്പുകുളം കുരിശിങ്കലേക്ക്, ഉച്ചയ്ക്ക് 12ന് പ്രത്യേക പ്രാര്‍ത്ഥന, ആശീര്‍വാദം, ലേലം, നേര്‍ച്ച സദ്യ എന്നിവ നടക്കും. 1.30ന് പെരുന്നാളിന് കൊടിയിറങ്ങും.






Tuesday, 19 April 2011

ആരക്കുന്നം പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍

ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യുപോള്‍ കാട്ടുമങ്ങാട്ടും സഹവികാരി ഫാ. ജേക്കബ് ചിറ്റേത്തും അറിയിച്ചു.



ബുധനാഴ്ച വൈകീട്ട് 7.30ന് പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന നടക്കും. വ്യാഴാഴ്ച വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 22ന് രാവിലെ 8ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ധ്യാനപ്രസംഗം, പ്രദക്ഷിണം, കബറടക്കം. 23ന് രാവിലെ 9.30ന് കുര്‍ബാന, സെമിത്തേരിയിലേക്ക് പ്രദക്ഷിണം, വൈകീട്ട് 7.30ന് പ്രാര്‍ത്ഥന തുടര്‍ന്ന് ഉയിര്‍പ്പ് ശുശ്രൂഷ, കുര്‍ബാന എന്നിവയുണ്ടാകും

കാല്‍കഴുകല്‍ ശുശ്രൂഷ നാളെ

കുറുപ്പംപടി: വേങ്ങൂര്‍ മാര്‍ കൗമാ സുറിയാനി പള്ളിയില്‍ പീഡാനുഭവ വാരാചരണത്തിന്റെ ഭാഗമായി 21ന് 2.30ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. 20ന് രാവിലെ 9.30ന് സണ്‍ഡേ സ്‌കൂള്‍കുട്ടികളുടെ ധ്യാനമുണ്ടാകും. വാരാചരണം 24ന് സമാപിക്കും

പിറവം വലിയപള്ളിയില്‍ ഇന്ന് പെസഹശുശ്രൂഷ

പിറവം: കഷ്ടാനുഭവാഴ്ചയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നടന്നുവരുന്ന പിറവം വലിയപള്ളിയില്‍ 20 ന് രാത്രി പെസഹയുടെ ശുശ്രൂഷകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നടന്നിരുന്ന ചടങ്ങുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചതിനാലാണിത്.



ബുധനാഴ്ച സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് രാത്രി 8 മണിയോടെ പെസഹയുടെ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. കുര്‍ബാനയ്ക്ക് വികാരി ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ കാര്‍മികത്വം നല്‍കും. ഫാ. സ്‌കറിയ വട്ടക്കാട്ടില്‍, ഫാ. റോയി മാത്യൂസ്, ഫാ. വര്‍ഗീസ് പനിച്ചിയില്‍ എന്നിവര്‍ സഹകാര്‍മികത്വം നല്‍കും. രാത്രി ഒരുമണിയോടെ ശുശ്രൂഷകള്‍ സമാപിക്കും.



വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ഥനയുണ്ട്. വെള്ളിയാഴ്ച രാവിലെ 8 ന് ദുഃഖവെള്ളിയുടെ ചടങ്ങുകള്‍ ആരംഭിക്കും. കടുത്ത ഉപവാസത്തോടെ നടക്കുന്ന ചടങ്ങുകള്‍ വൈകീട്ട് മൂന്ന് വരെ തുടരും.



ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും വലിയപള്ളിയില്‍ നിന്ന് കഞ്ഞിനല്‍കും. വൈകീട്ട് കബറടക്ക ശുശ്രൂഷയ്ക്കു ശേഷം നല്‍കുന്ന ഈ കഞ്ഞി കഴിച്ചാണ് മടക്കം. ഇതിനായി ഇക്കുറി 105 പറ അരിയുടെ കഞ്ഞി തയ്യാറാക്കുന്നുണ്ടെന്ന് ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ പറഞ്ഞു.



ദുഃഖവെള്ളിയും ശനിയും കഴിഞ്ഞുവരുന്ന ഞായര്‍ പള്ളിയില്‍ ഉയിര്‍പ്പിന്റെ പെരുന്നാളാണ് . പൈതല്‍ നേര്‍ച്ചയാണ് വലിയപള്ളിയിലെ ഉയിര്‍പ്പ് പെരുന്നാളിനെ ശ്രദ്ധേയമാക്കുന്നത്.



Monday, 18 April 2011

Very Rev. Mathews Ramban Karimpanackal accorded a warm reception in his home Parish

Cheppadu: The Very Rev. Mathews Ramban, Secretary (Malankara Affairs) to His Holiness the Patriarch of Antioch and All the East has been accorded a warm reception in his home parish, St. George Jacobite Syrian Church, Cheppadu, under Niranam diocese. At a meeting organized by the parish, Very Rev. Mathews Ramban was felicitated by the diocesean Metropolitan Mor Coorilos Geevarghese, Fr. Sherry Issac, Fr. Reji Mathew and others. He was on a short trip to India to lead the Passion Week Services at Secunderabad JSO Church and this was his first visit to his home parish after he has been ordained as a monk by the Holy Father.





സമാധാനം ഈസ്റ്ററിന്റെ സന്ദേശം -ശ്രേഷ്ഠ ബാവ

മൂവാറ്റുപുഴ: എല്ലാവര്‍ക്കും സമാധാനം എന്നതാണ് ഈ ഈസ്റ്ററിന്റെ സന്ദേശമെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സമുദായത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം സ്‌നേഹം വെളിപ്പെടുത്തുക, അപ്പോള്‍ ലോകം പറുദീസയായിത്തീരും -ശ്രേഷ്ഠ ബാവ പറഞ്ഞു.



മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കഷ്ടാനുഭവ വാരാചരണത്തിനും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ഇക്കുറി നേതൃത്വംവഹിക്കാനെത്തിയതാണ് ബാവ. ഈസ്റ്റര്‍ദിനം വരെയുള്ള എല്ലാ വിശുദ്ധചടങ്ങുകള്‍ക്കും പ്രാര്‍ഥനയ്ക്കും ശ്രേഷ്ഠ ബാവ കാര്‍മികത്വംവഹിക്കുമെന്ന് പള്ളിവികാരി ടി.ഐ. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റിമാരായ സി.വി. ബിജു ചെരക്കുന്നത്ത്, പി.എ. അനില്‍ പുതിയമഠത്തില്‍ എന്നിവര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. കെ.ഒ. തോമസ്, ഫാ. ജോര്‍ജ് വര്‍ഗീസ് വലിയപറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



FLASH NEWS


FLASH NEWS


Palm Sunday services held by H.E. Mor Theophilose George Saliba at St James Cathedral Mount Lebnon.


Rev.Fr. Michael Ammin and Deacons of the Cathedral assistand H.E. Mor Theophilose . Large crowd of people were attended the Holy Mass,Special Services and Procession of Palm sunday holding the branches of Olive Trees.



Sunday, 17 April 2011

ഓശാനപ്പെരുന്നാള്‍ ആചരിച്ചു

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഓശാനപ്പെരുന്നാള്‍ ആചരിച്ചു. രാവിലെ 8 ന് കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ചാപ്പലിലും കുര്‍ബാന നടന്നു. കുര്‍ബാന മധ്യേ നടന്ന ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ക്ക് വികാരി ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. ബേബി മാനാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രദക്ഷിണത്തില്‍ കുരുത്തോലയുമേന്തി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. സ്ലീബ ഐക്കരക്കുന്നത്, ജോണി മനിച്ചേരി, ചാക്കോ പത്രോസ്, ബാബു പോള്‍, ബിജു അയിനിവീട്ടില്‍, ജോയി ഓളങ്ങാട്ട്, തമ്പി നാലാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



വിശുദ്ധ വാരാചരണത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ. ജോയി കടുകുംമാക്കില്‍ ഓശാനഞായര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കുഴിക്കാട്ടുകുന്ന് ദേവാലയത്തില്‍ ഫാ. ജോണ്‍ വി. ജോണും, കിഴകൊമ്പില്‍ ഫാ. മാത്യു എബ്രഹാമും, ടൗണ്‍ ചാപ്പലില്‍ ഫാ. പോള്‍ പീച്ചിയിലും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുരുത്തോല പ്രദക്ഷിണം ദേവാലയങ്ങളില്‍ നടന്നു.



ഭക്തസംഘടനകളുടെ വാര്‍ഷികം നടത്തി

കോലഞ്ചേരി: പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ പ്രാര്‍ഥന ശീലമാക്കണമെന്ന് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഭക്തസംഘനകളുടെ സംയുക്ത വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.



ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചാല്‍ ആത്മീയശക്തി പ്രാപിക്കുവാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ സിസ്റ്റര്‍ യോഹന്ന, ഫാ. ബേബി മാനാത്ത്, കെ.എസ്.വര്‍ഗീസ്, സ്ലീബ ഐക്കരക്കുന്നത്ത്, ചാക്കോ പത്രോസ്, ബാബുപോള്‍, കെ.എം. പൗലോസ്, മേരി പാവു എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടത്തി.



തെക്കന്‍പറവൂര്‍ പള്ളിയില്‍ പീഢാനുഭവ ശുശ്രൂഷകള്‍

തെക്കന്‍പറവൂര്‍: മോര്‍ യൂഹാനോന്‍ മാംദാന യാക്കോബായ പള്ളിയില്‍ പീഢാനുഭവ ശുശ്രൂഷകള്‍ക്ക്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തേയോഫിലോസ്‌, ക്‌നാനായ ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌ എന്നിവര്‍ കാര്‍മികത്വം വഹിക്കും.



ഇന്ന്‌ രാവിലെ എട്ടിന്‌ കുര്യാക്കോസ്‌ മാര്‍ ഈവാനിയോസിന്റെ കാര്‍മികത്വത്തില്‍ ഓശാന ശുശ്രൂഷകളും കുര്‍ബാനയും, വൈകിട്ട്‌ ആറിന്‌ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, 6.45 ന്‌ സുവിശേഷയോഗം മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍ പ്രസംഗിക്കും.



നാളെ വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥനയും സുവിശേഷയോഗവും, ജോണി തോളേലി സുവിശേഷപ്രസംഗം നടത്തും.



ചൊവ്വാഴ്‌ച വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന്‌ സുവിശേഷയോഗവും മത്തായി തൃക്കളത്തൂര്‍ പ്രസംഗിക്കും.ബുധനാഴ്‌ച രാവിലെ 10 ന്‌ പീഡാനുഭവ ധ്യാനത്തിന്‌ ഫാ. ബോബി ജോസ്‌ കൊല്ലം നേതൃത്വം നല്‍കും.വൈകിട്ട്‌ 5.30 ന്‌ സന്ധ്യാപ്രാര്‍ഥനയും പെസഹായുടെ ശുശ്രൂഷകളും കുര്‍ബാനയും ഡോ. കുര്യാക്കോസ്‌ മാര്‍ തേയോഫിലോസിന്റെ കാര്‍മികത്വത്തില്‍ നടക്കും.



ദുഃഖവെള്ളിയാഴ്‌ചയുടെ ശുശ്രൂഷകള്‍ രാവിലെ എട്ടിനാരംഭിക്കും. കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.



ശനിയാഴ്‌ച രാവിലെ 9 ന്‌ കുര്‍ബാന, വൈകിട്ട്‌ 5.30 ന്‌ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന്‌ ഉയിര്‍പ്പ്‌ പെരുന്നാളിന്റെ ശുശ്രൂഷകളും കുര്‍ബാനയും ഉണ്ടായിരിക്കും.

Saturday, 16 April 2011

London St. Thomas JSOC Passion week service from April 17th

April 17 - 9.00 AM Hosanna Service
April 20 - 8.00 PM Maundy Thursday Service
April 22 - 9.00 AM Good Friday Service
April 23 - 6.00 PM Easter Service

More details contact: Rev. Fr. raju Cheruvilly - 07946557954, Sec. Thomas Mathew -07738763579
Address: St. Maryaldermary Churh, Watling Street, London EC4M 9BW

Drohada St. Athanasious JSOC Passion week programs

April 16th : Hosanna service at Green Hills Our Lady College Chapel. Service will start by 10.00 AM. For More details contact Rev. Fr. Thomas Puthiyamadathil - 0860342125, Benoy - 0876174967, Binu - 0870618020 or Eldho - 0870986052.

Patriarchal Vicariate of United Kingdom

Liverpool St. Mary's JSOC Passion week service from april 16th.

April 16 - 9.30 AM Hosanna Service
April 21 - 11.00 AM Maundy Thursday Service
April 22 - 11.00 AM Good friday Service
April 23 - 10.30 AM Holy Mass
April 24 - 2.30 PM Easter Service

More details contact: Secretary 01516770665, Treasurer 07846443318
Address: Stoneycroft Methodist church, Greenfield Road, Oldswan, Liverpool L13 3BN.

പീഡാനുഭവ വാരത്തിന് ഇന്ന് തുടക്കം: ദേവാലയങ്ങളില്‍ ഓശാന ശുശ്രൂഷ ഇന്ന്

കൂത്താട്ടുകുളം: പീഡാനുഭവ വാരത്തിന് ഞായറാഴ്ച തുടക്കമാകും. വിവിധ പള്ളികളില്‍ ഞായറാഴ്ച ഓശാന ശുശ്രൂഷ നടക്കും. മംഗലത്തുതാഴം മോര്‍ ഗ്രിഗോറിയോസ് ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച രാവിലെ ഓശാന ശുശ്രൂഷയും കുര്‍ബാനയും നടക്കും. ചൊവ്വാഴ്ച രാവിലെ 9.30 ന് ധ്യാനം. നയിക്കുന്നത് ഫാ. ജേക്കബ് പുളിയ്ക്കന്‍. ബുധനാഴ്ച വൈകിട്ട് പെസഹാ ശുശ്രൂഷ. വ്യാഴാഴ്ച വൈകിട്ട് പെസഹ കൂട്ടായ്മ. ഞായറാഴ്ച പുലര്‍ച്ചെ ഉയിര്‍പ്പിന്റെ ശുശ്രൂഷ എന്നിവ നടക്കും.




വടകര ഗിലയാദ് ധ്യാന കേന്ദ്രത്തില്‍ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ പത്ത് വരെ ഓശാന ഞായര്‍ ശുശ്രൂഷ നടക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍, ദിവസങ്ങളില്‍ പീഡാനുഭവധ്യാനം. ബുധനാഴ്ച വൈകിട്ട് പെസഹാ ശുശ്രൂഷ കുര്‍ബാന, ഞായറാഴ്ച ഉയിര്‍പ്പ് ശുശ്രൂഷ നടക്കും. വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളി, കൂത്താട്ടുകുളം ടൗണ്‍ പള്ളി, ഇലഞ്ഞി പള്ളി, മുത്തോലപുരം, കാക്കൂര്‍, തിരുമാറാടി, കാരമല പള്ളികളിലും വിശേഷാല്‍ ചടങ്ങുകള്‍ നടക്കും

ഓശാനയ്ക്ക് ദേവാലയങ്ങള്‍ ഒരുങ്ങി

മാര്‍തോമാ ചെറിയ പള്ളിയില്‍ രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം, തുടര്‍ന്ന് ഓശാന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ.എല്‍ദോസ് കാക്കനാട്ട്, ഫാ.അബ്രഹാം ആലിയാട്ടുകുടി, ഫാ.ജോസ് പരണായി, ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ.മനു മാത്യു കരിപ്രയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.




മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍ രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം തുടര്‍ന്ന് ഓശാനയുടെ തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും. ഫാ.ബൈജു ചാണ്ടി തടിക്കൂട്ടില്‍ കാര്‍മികത്വം വഹിക്കും

ഓശാനയ്ക്ക് ദേവാലയങ്ങള്‍ ഒരുങ്ങി

മാര്‍തോമാ ചെറിയ പള്ളിയില്‍ രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം, തുടര്‍ന്ന് ഓശാന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ.എല്‍ദോസ് കാക്കനാട്ട്, ഫാ.അബ്രഹാം ആലിയാട്ടുകുടി, ഫാ.ജോസ് പരണായി, ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ.മനു മാത്യു കരിപ്രയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.




മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍ രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം തുടര്‍ന്ന് ഓശാനയുടെ തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും. ഫാ.ബൈജു ചാണ്ടി തടിക്കൂട്ടില്‍ കാര്‍മികത്വം വഹിക്കും

Knanaya Archdiocese

St. Peter's Kananaya JSO valiya Pally, Yonkers
PALM SUNDAY 9:30 A.M - Morning Prayer 10:00 A.M - Holy Qurbana

MONDAY6:00 P.M - Confession 7:00 P.M - Evening Prayer 8:00 P.M - Bible Words by Rev Fr. C.A Thomas Chirathalackal

TUESDAY 6:00 P.M - Confession 7:00 P.M - Evening Prayer 8:00 P.M - Bible Words by Rev Fr. Jacob Chacko Ullattil

WEDNESDAY {Maundy Thursday Service} 6.00 P.M - Confession, 7.00 P.M - Holy Qurbana

THURSDAY {Washing Of the Feet Service} 5:30 P.M - Evening Prayer, 6:30 P.M - Washing of the feet, Chief Celebrant H.E Ayub Mor Silvanos

GOOD FRIDAY 9:30 A.M - Good Friday Service, Chief Celebrant H.E Ayub Mor Silvanos

EASTER 9:30 A.M - Morning Prayer, 10:00 A.M - Holy Qurbana

Thumpamon Diocese St. Ignatius Jacobite Syrian Orthodox Church, Prakkanam

16-04-2011 - Saturday
6.00 PM:Evening Prayer

17-04-2011 - Sunday
7.30 AM: Moning Prayer
08.30 AM: Holy Qurbono, Hosanna Service

18-04-2011 – Monday
6.00 PM: Evening Prayer

19-04-2011 – Tuesday
6.00 PM: Evening Prayer

20-04-2011 - Wednesday
04.00 PM: Holy Confession
06.00 PM : Evening Prayer,Maundy Thursday Service

21-04-2011 - Thursday
06.00 PM :Evening Prayer

22-04-2011 -Friday
07.00 AM: Good Friday Service
05.00 PM : Evening Prayer

23-04-2011 - Saturday
09.00 AM: Morning Prayer
10.00 AM: Holy Qurbono
06.00 PM: Evening Prayer, Easter Service

For More Details,
Contact: Babu Padalukavukal (Trustee): +919446187955 begin_of_the_skype_highlighting            +919446187955      end_of_the_skype_highlighting;
Sunil Mathew (Secretary): +91944631173

Delhi Diocese St. George’s Jacobite Syrian Orthodox Church, Vikaspuri

14-04-11 Thursday 06.00 PM - 07.00 PM Confession, 07.00 PM – 08.30 PM Evening Prayer & Holy Qurbana

15-04-11 Friday 06.00 PM - 07.00 PM Confession (40th Day of Lent), 07.00 PM - 08.30 PM Evening Prayer & Holy Qurbana

16-04-11 Lazarus Saturday 06.00 PM – 07.30 PMConfession, 07.30 PM Evening Prayer

17-04-11 Palm Sunday 07.30 AM – 11.30 AM Palm Sunday Service, 06.00 PM – 07.00 PM Confession, 07.00 PM Evening Prayer

18-04-11 Monday 06.00 PM – 07.00 PM Confession, 07.00 PM Evening Prayer

19-04-11 Tuesday 06.00 PM – 07.00 PM Confession, 07.00 PM Evening Prayer

20-04-11 Wednesday 07.00 PM-10.00 PM Pessaha Service

21-04-11 Thursday 07.30 PM Evening Prayer

22-04-11 Good Friday 08.00 AM – 3.30 PM Good Friday Service, 07.00 PM Evening Prayer

23-04-11 The Great Saturday 07.30 AM –09.00 AM Morning Prayer & Holy Qurbana, 07.00 PM Evening Prayer

24-04-11 Easter Sunday 05.00 AM-09.00 AM Easter Service

Address : Plot No. 33&34, Kanhaiya Nagar, Block –A, Syrian Square NILOTHI EXTN. NEW DELHI-110041
Contact: 9312037842(M)

St. Mary’s Jacobite Syrian Soonoro Church – Sharjah, UAE

Diocesan Metropolitan H.G. Mathews Mor Aphrem will be assisted by Vicar of the Church, Rev. Fr. Joshi Mathew and Rev. Fr. Bobby Varghese – Vicar, Mor Ignatius Jacobite Syrian Orthodox Cathedral - Dubai, UAE as a guest speaker on the second day of the Convention.

Palm Sunday Service - 16th April 2011 (Saturday)

7:00 pm Evening Prayer
7:30 pm Hossana Service & Holy Qurbana

Convention Day 1 - 17th April 2011 (Sunday)

8:00 pm - Evening Prayer
8:45 pm - Gospel Meeting - H.G Mathews Mor Aphrem

Convention Day 2 = 18th April 2011 (Monday)

12:30 pm - Noon Prayer
8:00 pm - Evening Prayer
8:45 pm - Gospel Meeting - Rev. Fr. Bobby Varghese – Vicar, Mor Ignatius Jacobite Syrian Orthodox Cathedral - Dubai, UAE

Convention Day 3 - 19th April 2011 (Tuesday)

12:30 pm - Noon Prayer
8:00 pm - Evening Prayer
8:45 pm - Gospel Meeting - H.G Mathews Mor Aphrem

Maundy Thursday Service - 20th April 2011 (Wednesday)

12:30 pm - Noon Prayer
7:30 pm - Evening Prayer
8:30 pm - Holy Pesaha Qurbana

21th April 2011
12:30 pm - Noon Prayer
8:00 pm - Evening Prayer

Good Friday Service - 22nd April 2011 (Friday)

8:00 am - Good Friday Services
8:00 pm - Evening Prayer

23rd April 2011
8:00 am - Morning Prayer
9:00 am - Holy Qurbana (Ariyippinte Saturday)

Easter Service

7:30 pm - Evening Prayer, Easter Service & Holy Qurbana
11:00 pm - Love Feast

തെക്കന്‍ പറവൂര്‍ വലിയ പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍

തെക്കന്‍ പറവൂര്‍: തെക്കന്‍ പറവൂര്‍ മോര്‍ യൂഹാനോന്‍ മാംദാന വലിയ പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ്, ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, സഹായ മെത്രാന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

വെള്ളിയാഴ്ച രാവിലെ 8ന് പഴയ പള്ളിയില്‍ വി. കുര്‍ബാന, 9ന് പുതുതായി നിര്‍മിച്ച സ്ത്രീകളുടെ വിശ്രമമന്ദിരം കൂദാശ, 9.30 മുതല്‍ ഗാനശുശ്രൂഷ, തുടര്‍ന്ന് ഫാ. എബി വര്‍ക്കിയുടെ ധ്യാനപ്രസംഗം എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ 8ന് കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ഊശാന ശുശ്രൂഷകളും കുര്‍ബാനയും വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷയോഗവും നടക്കും.

ബുധനാഴ്ച രാവിലെ 10ന് പീഡാനുഭവ ചിന്താധ്യാനം നടത്തും. കപ്യൂച്ചിന്‍ സഭാംഗമായ ഫാ. ബോബി ജോസ് കൊല്ലം ധ്യാനപ്രസംഗം നടത്തും. വൈകീട്ട് 5.30ന് പെസഹായുടെ ശുശ്രൂഷകളും കുര്‍ബാനയും നടക്കും.

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിക്കും. ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, വൈകീട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് ഉയിര്‍പ്പ് പെരുന്നാളിന്റെ ശുശ്രൂഷകളും കുര്‍ബാനയും നടക്കും.
<object width="400" height="300" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/139582792780855" /><embed src="http://www.facebook.com/v/139582792780855" type="application/x-shockwave-flash" allowfullscreen="true" width="400" height="300"></embed></object>
<object width="400" height="300" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/139582792780855" /><embed src="http://www.facebook.com/v/139582792780855" type="application/x-shockwave-flash" allowfullscreen="true" width="400" height="300"></embed></object>

Friday, 15 April 2011

Holy Week service

H.G Issac Mor Osthatheos Thirumeni will lead the Holy Week service at St: Simon's Jacobite Syrian Orthodox Churh, Edmonton, Alberta, Canada. H.G will be the Chief Celebrant of Hosanna, Passover, Good Friday and Easter Services

Thursday, 14 April 2011

നടമേല്‍ പള്ളിയില്‍ ഹാശാ ആഴ്‌ചയിലെ ഒരുക്കങ്ങളായി

തൃപ്പൂണിത്തുറ: നടമേല്‍ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ ഹാശാ ആഴ്‌ചയിലെ ആരാധന ചടങ്ങുകള്‍ക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇന്നു രാവിലെ 7.30ന്‌ കുര്‍ബാന, വൈകിട്ട്‌ 4ന്‌ കുമ്പസാരം, 6ന്‌ സന്ധ്യാപ്രാര്‍ഥന, നാളെ രാവിലെ 7.30നു കുര്‍ബാന, 8.45ന്‌ ധ്യാനയോഗം, വൈകിട്ട്‌ 4ന്‌ കുമ്പസാരം, 6നു സന്ധ്യാപ്രാര്‍ഥന. ഓശാന ഞായറാഴ്‌ച രാവിലെ 7.30ന്‌ ഓശാന ശുശ്രൂഷള്‍ ആരംഭിക്കും. തുടര്‍ന്നു കുര്‍ബാന. വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന. 18നു വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന, 19നു വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന. 20നു രാവിലെ 9 മുതല്‍ കുമ്പസാരം, 12ന്‌ ഉച്ചനമസ്‌കാരം, വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന.

രാത്രി 7.30നു പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും കുര്‍ബാന അനുഭവവും ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്‌ച വൈകിട്ട്‌ 6നു സന്ധ്യാപ്രാര്‍ഥന.

ദുഃഖവെള്ളിയാഴ്‌ച രാവിലെ 8ന്‌ യാമപ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്നു ധ്യാനപ്രസംഗം, സ്ലീബാ വന്ദനം, കബറടക്കം.

ദുഃഖശനിയാഴ്‌ച രാവിലെ 9നു കുര്‍ബാന, തുടര്‍ന്ന്‌ പരേതര്‍ക്കു വേണ്ടി സെമിത്തേരിയില്‍ പ്രത്യേക പ്രാര്‍ഥന. വൈകിട്ട്‌ 6ന്‌ സന്ധ്യാപ്രാര്‍ഥന. ഉയര്‍പ്പ്‌ പെരുന്നാളിന്റെ ശുശ്രൂഷകള്‍ ശനിയാഴ്‌ച രാത്രി 7.30ന്‌ ആരംഭിക്കും. തുടര്‍ന്നു പ്രദക്ഷിണം, സ്ലീബാവന്ദനം, കുര്‍ബാന എന്നിവയോടെ ചടങ്ങുകള്‍ സമാപിക്കും.

ഫാ. ഗീവര്‍ഗീസ്‌ മണക്കാട്ട്‌, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്‌ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം വഹിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സിംഗപ്പൂര്‍ യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ഇഗ്‌നാത്തിയോസ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലെ ഓള്‍ സെയിന്റ്‌സ് ഹോം സന്ദര്‍ശിച്ചു. പ്രായാധിക്യ രോഗങ്ങളാല്‍ ഒറ്റപ്പെട്ടു കഴിയുന്ന 200 ഓളംപേരെ ശുശ്രുഷിക്കുന്ന സ്ഥാപനമാണ് 1986 ഇല്‍് പ്രവര്ത്തനമാരംഭിച്ച ഓള് സെയിന്റ്‌സ് ഹോം.

ഫാ. സജി നടുമുറിയുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന സംഘം നഴ്‌സിംഗ് ഹോം സന്ദര്‍ശിക്കുകയും രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുമായി കുറച്ചു സമയം ചെലവഴിച്ച ശേഷം എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. തുടര്‍ന്നും ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മോര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ സേവനം വിലപ്പെട്ടത്: പാത്രിയര്‍ക്കീസ് ബാവ

ന്യൂയോര്‍ക്ക്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ഡോ. കുര്യാക്കോസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത ചെയ്ത നിസ്തുല സേവനങ്ങള്‍ വിലപ്പെട്ടതാണെന്ന് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സാഖാ ഇവാസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷാവേളയിലാണ് പാത്രിയര്‍ക്കീസ് ബാവയുടെ അനുശോചന സന്ദേശം വായിച്ചത്.

Day 38 - Wednesday Before Hosanna

Dear All in Jesus Christ,

The Old Testament prepared us for the coming of the Christ, the Messiah, who will save us from eternal death. “And I will give you shepherds after my own heart, who will feed you with knowledge and understanding,” (Jeremiah 3:15). Along this same line of preparing us for the Messiah, we read about John the Baptist, who is commonly referred to as the forerunner of Jesus. “He (John) came for the testimony, to bear witness to the light, that all might believe through him,” (John 1:7). John was baptizing to cleanse those who had sinned. “The next day he saw Jesus coming toward him, and he said, ‘Behold the Lamb of God, who takes away the sins of the world’,” (John 1:29). After this, Jesus wanted to be baptized but “John would have prevented him saying, ‘I need to be baptized by you, and do you come to me’? But Jesus answered him, saying ‘Let it be so now; for thus it is fitting for us to fulfill all righteousness,” (Matthew 3:14-5). Thus, Jesus, the only sinless one, is baptized, identifying Himself with
sinners, whom John had baptized.

Besides being referred to as the lamb, Jesus is also described as a shepherd, who watches over his flock (mankind). Jesus is the “good shepherd. The good shepherd lays down his life for the sheep,” (John 10:11). We also know that even when we feel abandoned and alone, Jesus, the shepherd, will not flee or leave us desolate. This is so because “he who is hireling and not a shepherd whose own sheep are not, sees the wolf coming and leaves the sheep and flees; and the wolf snatches them and scatters them. He flees because he is a hireling and cares nothing for the sheep. I (Jesus) am the good shepherd; I know my own and my own know me, as the Father knows me and I know the Father, and I lay down my life for the sheep,” (John 10:11-5). This quote is extremely important and beautiful, in the sense that it gives a real life depiction of the love that the shepherd has for his sheep, or a parent to his children. It also relates to us the passionate love God has for us. If we follow the shepherd and listen to him, he will “give them eternal life, and they shall never perish, and no one shall snatch them out of my hand,” (John 10:28).

Jesus is always faithful to us and gives us a chance for eternal life with Him, His Father, and Spirit in their Kingdom, but like Judas we have betrayed Jesus and like Peter we have denied Him. Because of these acts, Jesus was arrested and turned over to the Romans. They “stripped him and put a scarlet robe upon him and platting a crown of thorns, they put it on his head, and put a reed in his right hand. And kneeling before him they mocked him, and took the reed and struck him on the head. And when they had mocked him, they stripped him of the robe, and put his own clothes on him, and led him away to crucify him,” (Matthew 27:28-31). Jesus, Son of God the Father, suffered this humiliation for us. By His death we live, by His descent into Hades we ascend into Heaven. Jesus is our paschal lamb, our sacrifice, the true sacrifice.

“And I saw no temple in the city, for its temple is the Lord God the Almighty and the Lamb. And the city has no need of sun or moon to shine upon it, for the glory of God is its light and its lamp is the Lamb. By its light shall the nations walk; and the kings of the earth shall bring their glory into it, and its gates shall never be shut,” (Revelation 21:22-5).

Please find below Bible Reading passages:-
Wednesday before Hosanna – 13/04

Evening
St. Matthew 8: 23-9: 1 (passage attached)

Morning
Genesis46 : 1-7
Isaiah63: 7-19
Daniel 7:9-18
Acts 14:8 -19
Galatians5: 13-26
St. Mark 4:35-41

Verse of the day:
St. Matthew 8:27 - The men were amazed and asked, "What kind of man is this? Even the winds and the waves obey him!"

Wednesday, 13 April 2011

http://youtu.be/hLUQud0doD0

കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ഒരുക്കമായി

കരിങ്ങാച്ചിറ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണ പുതുക്കുന്ന ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഓശാന ഞായറാഴ്ച രാവിലെ 7.30ന് ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. കുരുത്തോല വാഴ്‌വ്, പ്രദക്ഷിണം എന്നിവ നടക്കും.

പെസഹ വ്യാഴാഴ്ച രണ്ടുമണിക്ക് രാത്രിനമസ്‌കാരം, തുടര്‍ന്ന് കുര്‍ബാന, ഉച്ചക്ക് 2.30ന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കാര്‍മികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് യാമപ്രാര്‍ഥനകള്‍, ധ്യാന പ്രസംഗം, സ്ലീബാ വന്ദനവ്, കബറടക്കം, ശുശ്രൂഷകള്‍ക്ക് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

രക്ഷയ്ക്ക് ദൈവത്തോട് ചേര്‍ന്ന് നടക്കണം -മാര്‍ ക്ലീമിസ്

കോലഞ്ചേരി: രക്ഷ അനുഭവിക്കണമെങ്കില്‍ നാം ദൈവത്തോട് ചേര്‍ന്ന് നടക്കണമെന്ന് ഇടുക്കി ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. സുരക്ഷിത ബോധം ഉണ്ടെങ്കില്‍ മാത്രമേ ആത്മവിശ്വാസവും മനസ്സമാധാനവും ഉണ്ടാകൂ -അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ. കെ.പി. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ഫാ. ബിനോഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. പൗലോസ് പുതിയാമഠം, ഫാ. ബേബി മാനാത്ത് എന്നിവര്‍ പ്രസംഗിച്ചു. സുവിശേഷ മഹായോഗം ബുധനാഴ്ച സമാപിക്കും.

വ്യാഴാഴ്ച വൈകീട്ട് 3.30ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷിക യോഗം ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

Monday, 11 April 2011

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9145313&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

മോര്‍ യൂലിയോസിന്‌ അന്ത്യവിശ്രമം

മഞ്ഞനിക്കര: പുണ്യപിതാക്കന്‍മാര്‍ കബറടങ്ങിയ മണ്ണില്‍ത്തന്നെ വേണം അന്ത്യവിശ്രമമെന്ന ആഗ്രഹം സഫലീകരിച്ച്‌, യാക്കോബായ സുറിയാനിസഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മെത്രാപ്പോലീത്ത കുറിയാക്കോസ്‌ മോര്‍ യൂലിയോസിന്റെ ഭൗതികശരീരം മഞ്ഞനിക്കര ദയറായില്‍ കബറടക്കി.

രാവിലെ ഒമ്പതു മണിയോടെ ദയറായില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. അന്ത്യോഖ്യന്‍ പ്രതിനിധി അപ്രേം കരീം മെത്രാപ്പോലീത്തയും സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി.

മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ക്‌നാനായ ആര്‍ച്ച്‌ ബിഷപ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ സംബന്ധിച്ചു.

ശുശ്രൂഷകള്‍ക്കുശേഷം നഗരികാണിക്കല്‍ ചടങ്ങു നടന്നു. പള്ളിയോടും ജനത്തോടും വിടപറഞ്ഞു സമീപ ഇടവകയായ സെന്റ്‌ സ്‌റ്റീഫന്‍സ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലേക്കായിരുന്നു നഗരികാണിക്കല്‍ ചടങ്ങ്‌. ഇവിടെ പത്തു മിനിറ്റോളം പൊതുദര്‍ശനത്തിനുവച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, ഭദ്രാസനത്തിലെ വിശ്വാസികള്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇതിനുശേഷം ഭൗതികശരീരം ദയറായിലേക്കു തിരികെ കൊണ്ടുവന്നു.

തുടര്‍ന്നുള്ള പ്രാര്‍ഥനയ്‌ക്കുശേഷം മദ്‌ബഹായിലെ ബലിപീഠത്തോടും പട്ടക്കാരോടും ജനങ്ങളോടും യാത്രചോദിച്ചു. കസേരയില്‍ ഇരുത്തി വൈദികര്‍ മൂന്നുതവണ നാലു ദിക്കിലേക്ക്‌ എടുത്തുയര്‍ത്തി. പിന്നീടു പള്ളിക്കുള്ളില്‍ തയാറാക്കിയ കല്ലറയില്‍ സംസ്‌കാരം നടത്തി.

മെത്രാപ്പോലീത്ത സേവനമനുഷ്‌ഠിച്ച വടക്കന്‍ മേഖലകളിലെ പള്ളികളില്‍നിന്നും നിരവധി വിശ്വാസികളും വൈദികരും ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തി.

പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ അടൂര്‍ പ്രകാശ്‌, കെ. ശിവദാസന്‍ നായര്‍, കെ.സി. രാജഗോപാല്‍, ആന്റോ ആന്റണി എം.പി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറി എന്‍. സജികുമാര്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മന്‍ എന്നിവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.

സഭയില്‍ മൂന്നുദിവസം ദുഃഖാചരണവും 40 ദിവസം പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്നു ശ്രേഷ്‌ഠ കാതോലിക്കബാവ അറിയിച്ചു.

സുവിശേഷ മഹായോഗം

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം തിങ്കളാഴ്ച വൈകീട്ട് 6.30ന് തുടങ്ങും. പ്രൊഫ. കെ.പി. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ഇടുക്കി ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസ് ഉദ്ഘാടനം ചെയ്യും. 14ന് ഭക്തസംഘടനകളുടെ വാര്‍ഷികവും നടക്കും.

കോലഞ്ചേരിയില്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയുടേയും എം.ജെ.എസ്.എസ്.എ. കോലഞ്ചേരി ഡിസ്ട്രിക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു.

സമാപന റാലി വികാരി ഫാ. വര്‍ഗീസ് ഇടുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഫാ. പൗലോസ് പുതിയാമഠത്തിന്റെ അധ്യക്ഷതയില്‍ സ്ലീബാപോള്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. ബേബി മാനാത്ത്, ഫാ. എല്‍ദോ കക്കാടന്‍, സി.കെ. ജോര്‍ജ്, ബാബു പോള്‍, കെ.എസ്. എബ്രഹാം, കെ.എം. പൗലോസ്, ചെറിയാന്‍ പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
<object width="400" height="300" ><param name="allowfullscreen" value="true" /><param name="movie" value="http://www.facebook.com/v/137838132955321" /><embed src="http://www.facebook.com/v/137838132955321" type="application/x-shockwave-flash" allowfullscreen="true" width="400" height="300"></embed></object>

കുറിയാക്കോസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തയക്ക്‌ യാത്രാമൊഴി

മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മൊത്രാപ്പോലീത്ത കാലംചെയ്‌ത കുറിയാക്കോസ്‌ മോര്‍ യൂലിയോസിന്റെ കബറടക്കം ഇന്നു മഞ്ഞനിക്കര ദയറായില്‍ നടക്കും. സംസ്‌കാരശുശ്രൂഷകള്‍ക്കു ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ദയറാ പള്ളിയിലും സമീപ ഇടവകയിലെ മോര്‍ സ്‌റ്റെഫാനോസ്‌ പള്ളിക്കുചുറ്റും നഗരികാണിക്കല്‍ നടക്കും.

ഇന്നലെ ഉച്ചയ്‌ക്കു രണ്ടിനു ശ്രേഷ്‌ഠ കാതോലിക്കാ ബാവയും സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്തയും ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തി. മാര്‍ത്തോമ്മ സഭാ മെത്രാപ്പോലീത്തമാരായ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, യുയാക്കീം മാര്‍ കൂറിലോസ്‌, സക്കറിയ മോര്‍ തെയോഫിലോസ്‌, കുറിയാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, മോര്‍ ഈവാനിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, ഓര്‍ത്തഡോക്‌സ് സഭാ റാന്നി-നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മോര്‍ നിക്കോദിമോസ്‌ എന്നിവര്‍ ദയറായിലെത്തി ധൂപപ്രാര്‍ഥന നടത്തി.

സഭയ്‌ക്കു വിശ്വസ്‌ത സേവനം നടത്തിയ ആത്മീയാചാര്യനെയാണു നഷ്‌ടപ്പെട്ടതെന്നു ശ്രേഷ്‌ഠ കാതോലിക്കാബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മൂന്നുദിവസം സഭയില്‍ ദുഃഖാചരണവും 40 ദിവസം പ്രാര്‍ഥനയും നടക്കും.