News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 30 August 2011

St. Mary's JSO Church , Kattachira, Kollam Diocese

Flag Hosted for this years Perunnal

Dhukrono of Aboon Mor Baselious Paulose II at St.Mary’s Jacobite Syrian Church Singapore.

Singapore: Dhukrono of Aboon Mor Beselios Paulose II Catholicos of the east on September 1st at St.Mary’s Jacobite Syrian Church Singapore. Rev. Fr. Saji Nadumuriyil will lead this years perunnal celebrations. 6.30pm – Evening Prayer, 7.00 pm –Holy Qurbana, 8.30 pm – Intercession Prayer and Asheervadham 9.00pm-Nercha
 

Monday 29 August 2011

സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

മേരിമൗണ്ട് : സിംഗപ്പൂരില് ദൈവമാതാവിന്റെ നാമത്തില് സ്ഥാപിതമായിട്ടുള്ള സെന്റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില് എട്ടു നോമ്പ് പെരുന്നാള് 28 മുതല് സെപ്റ്റംബര് 4 വരെ ആചരിക്കും. 28 ന് രാവിലെ നടക്കുന്ന വി.കുര്‍ബാനയ്ക്ക് ക്നാനായ സഭയിലെ കല്ലിശേരില് ,മലബാര് മേഖലയുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്കും .തുടര്ന്ന് വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും . 29 മുതല്‍ സെപ്റ്റംബര് 3 വരെ വൈകിട്ട് സാധ്യാപ്രാര്ത്ഥനയും .കുര്‍ബാനയും മേരി മൗണ്ട് പള്ളിയില് നടത്തും. ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു 2.30-നു ജീസസ് യൂത്ത് സിംഗപ്പൂര് നടത്തുന്ന പ്രത്യേക യൂത്ത് പ്രോഗ്രാം പള്ളിയകത്തു നടത്തപ്പെടുന്നു ചൊവ്വാഴ്ചയും ശനിയാഴ്ചയും കുര്ബനശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്ക്ക് സെന്റ് .സടീഫെന് പള്ളിയിലെ ഫാ .മിഘായേല് ബെഞ്ചമിന്,ഇമ്മാനുവേല് സി .എസ് .ഐ പള്ളിയിലെ ഫാ .വര്ഗീസ് എനടിക്കല് എന്നിവര് യഥാക്രമം നേതൃത്വം നല്കും .വ്യാഴാഴ്ച ആബൂന് മോര് ബസേലിയോസ് പൗലോസ് ദിതീയന് ബാവയുടെ പ്രത്യേക ഓര്മ്മപ്പെരുന്നാള് ആചരിക്കും



പെരുന്നാള് ദിവസമായ നാലാം തീയതി സിറ്റി ഹാള് അര്മേനിയന് പള്ളിയില് വൈകുന്നേരം വി .കുര്ബാനയും ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .തുടര്ന്ന് സിംഗപ്പൂരിലെ മാര്‍ത്തോമ പളളി ,കാത്തോലിക് ചര്‍ച്ച് ,സി .എസ് .ഐ ചര്‍ച്ച് വികാരിമാരുടെ സാന്നിധ്യത്തില് പൊതുസമ്മേളനം നടത്തും വികാരി ഫാ .സജി നടുമുറിയില്‍ നേതൃത്വം നല്‍കും.

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് കൊടി ഉയര്‍ത്തി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ദ്വിതീയന്‍ ബാവായുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി. ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയാണ് കൊടി ഉയര്‍ത്തിയത്. ചടങ്ങില്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, വികാരി പ്രൊഫ. കെ.പി. ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫിന്നഹാസ് റമ്പാന്‍, ഫാ. ജോമി, ഫാ. ബിനു യോഹന്നാന്‍, മോന്‍സി വാവച്ചന്‍, അഡ്വ. വര്‍ഗീസ് ക്‌നാലത്ത്, പോള്‍ വി. തോമസ്, വി.എം. ജോയി, പോള്‍ തൊഴുപ്പാടന്‍, മത്തായി ജോണ്‍, ജോര്‍ജ് എബ്രഹാം എന്നിവര്‍ സംബന്ധിച്ചു. ബുധനാഴ്ച രാവിലെ 8 ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, വൈകീട്ട് 5 ന് ചെറായി സെന്റ് മേരീസ് പള്ളിയില്‍ നിന്നെത്തുന്ന ദീപശിഖാ പ്രയാണത്തിനും വിവിധ മേഖലകളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ വി. കുര്‍ബാനയും 25,000 പേര്‍ക്കുള്ള നേര്‍ച്ച സദ്യയും ഉണ്ടാകും

ചിങ്ങം 20 പെരുന്നാളിന് കൊടികയറി

മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രല്‍ യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ ഓര്‍മ്മ ചിങ്ങം 20 പെരുന്നാളിന് കൊടികയറി. വികാരി ഫാ. ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ കൊടികയറ്റി. ഒന്നിന് ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മ്മ. 7.45ന് മൂന്നിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ഥന, വെള്ളിക്കുരിശും നടയില്‍പെട്ടിയും കബറിങ്കല്‍ സമര്‍പിക്കും. വൈകീട്ട് 6ന് പ്രദക്ഷിണം. 6.30ന് യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് വടക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രയും ഭദ്രാസനത്തിന്റെ നാല് മേഖലകളില്‍ നിന്നുള്ള തീര്‍ഥയാത്രയും ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണത്തെ സ്വീകരിക്കും. 2ന് 8.45ന് മൂന്നിന്‍മേല്‍ കുര്‍ബാന ഐസക്ക് മാര്‍ ഒസ്താത്തിയോസിന്റെ നേതൃത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥന. തുടര്‍ന്ന് എസ്എസ്എല്‍സിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാര്‍ കൂറിലോസ് ബാവ അവാര്‍ഡ് നല്‍കും.

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി 31ന്

പെരുമ്പാവൂര്‍: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ഗാര്‍ഡിയന്‍, എയ്ഞ്ചല്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ 31ന് നടക്കും. വെങ്ങോല ബത്‌സദ സ്‌കൂളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇതിന്റെഭാഗമായി നടക്കും. ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ ആശംസകള്‍ അര്‍പ്പിക്കും. 1941ല്‍ അങ്കമാലി പീച്ചാനിക്കാട് ആലുക്കല്‍ ചാക്കോ, മറിയം ദമ്പതിമാരുടെ 9 മക്കളില്‍ 8-ാമനായി ജനിച്ച എബ്രഹാം മാര്‍ സേവേറിയോസ് 1960ല്‍ ശെമ്മാശനായി. 1962ല്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വയലിപ്പറമ്പില്‍ തിരുമേനിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പീച്ചാനിക്കാട് പള്ളി, തൃക്കുന്നത്ത് സെമിനാരി ചാപ്പല്‍ എന്നിവിടങ്ങളില്‍ വികാരിയായി. 1971ല്‍ ഉപരിപഠത്തിനായി റഷ്യയിലേക്ക് പോയി. സ്വീഡനിലും ഇംഗ്ലണ്ടിലും വൈദിക ശുശ്രൂഷകനായി. ലണ്ടന്‍ ഫിറ്റ്‌സ്‌റോയ് സ്‌ക്വയറില്‍ വൈഎംസിഎ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ചാപ്ലയനായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിക്കാഗോയിലെ പസഫിക് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് പാസ്റ്ററല്‍ സ്റ്റ്യുവാര്‍ഡ് ഷിപ്പില്‍ ഡോക്ടറേറ്റ് നേടി. 1982ല്‍ അങ്കമാലി ഭദ്രാസന സഹായമെത്രാപ്പോലീത്തയായി. കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ നിന്ന് മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തയായി. 1985ല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ചു. യല്‍ദോ മാര്‍ ബസേലിയോസ് അനാഥശാല, വെങ്ങോലയിലെ ബത്‌സദ വൃദ്ധമന്ദിരം, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, യല്‍ദോ മോര്‍ ബസേലിയോസ് ചാപ്പല്‍, പ്രെയര്‍ ടവര്‍, പ്രെയര്‍ ഷെല്‍ട്ടര്‍, കിളികുളത്തെ മോര്‍ ഔഗേന്‍ ചാപ്പല്‍, ബത്‌സദ ജൂനിയര്‍ സ്‌കൂള്‍, ബത്‌സദ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

JSOYA, Kandanad Diocese Leadership Training Seminar held at Kolenchery St. Peter's & St. Paul's JSOC.

KOLENCHERY: JSOYA, Kandanad Diocese Leadership Training Seminar held at Kolenchery St. Peter's & St. Paul's JSOC. H.G Dr. Mor Evanious Mathews inaugurated the function. Rev. Fr. Varghese Edumali (Vicar of the church) presided over the function. Rev. Fr. Jibu Kochuparambil took the class. Diocean JSOYA secretary Sinol V Saju delivered the vote of thanks. JSOYA representatives from all the churches in Kandanad Diocese participated. Akhila Malankara Vice President Rev. Fr. Joy Anikkuzhi, Akhila Malankara Secretary Biju Thampi spoke during the occasion.

H.G Dr. Mor Geevarghese Coorilose inaugurated the "Iftar" organized by P.D.P at Kottayam.

H.G Mor Geevarghese Coorilose inaugurated the "Iftar" organized by P.D.P at Kottayam. Honorable Minister Thiruvanchoor Radhakrishanan, K. Suresh Kurup M. L. A, and respected dignitaries from all walks of life participated.

Saturday 27 August 2011

സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

മേരിമൗണ്ട് : സിംഗപ്പൂരില്‍ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള സെന്റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍ ആഗസ്ത്്28 മുതല് സെപ്തംബര്‍ 4 വരെ ആചരിക്കുവാന്‍ തീരുമാനിച്ചു.2008 ല്‍ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്ത് 28 ഞായറാഴ്ച രാവിലെ നടക്കുന്ന വി.കുര്‍ബാനയ്ക്ക് ക്‌നാനായ സഭയിലെ കല്ലിശേരില്‍,,മലബാര്‍ മേഖലയുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍് ഗ്രിഗോറിയോസ് നേതൃത്വം നല്കും .തുടര്‍ന്ന് മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും .ആഗസ്ത്് 29 തിങ്കള്‍ മുതല്‍ സെപ്തംബര്‍ 3 ശനി വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വി.കുര്‍ബാനയും മേരി മൗണ്ട് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു 2.30നു ജീസസ് യൂത്ത് സിംഗപ്പൂര്‍് നടത്തുന്ന പ്രത്യേക യൂത്ത് പ്രോഗ്രാം പള്ളിയില്‍ നടത്തും. ചൊവ്വാഴ്ചയും ശനിയാഴ്ചയും കുര്ബനശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്ക്ക് സെന്റ് സ്റ്റീഫന്‍് പള്ളിയിലെ ഫാ .മിഖായേല്‍് ബെഞ്ചമിന്‍്,ഇമ്മാനുവേല്‍, സി .എസ് .ഐ പള്ളിയിലെ ഫാ .വര്‍ഗീസ് എനടിക്കല്‍് എന്നിവര് നേതൃത്വം നല്കും .വ്യാഴാഴ്ച ആബൂന് മോര്‍ ബസേലിയോസ് പൗലോസ് ദിതീയന്‍ ബാവയുടെ പ്രത്യേക ഓര്‍മ്മപ്പെരുന്നാള്‍് ആചരിക്കുന്നു. പെരുന്നാള്‍ ദിവസമായ നാലാം തീയതി സിറ്റി ഹാള്‍ അര്‍മേനിയനന്‍ പള്ളിയില്‍ വൈകുന്നേരം വി .കുര്‍ബാനയും ,ശേഷം പ്രദിക്ഷണവും ഉണ്ടായിരിക്കും .തുടര്‍ന്ന് സിംഗപ്പൂരിലെ മാര്‍ തോമ ചര്‍ച്ച് ,കാത്തലിക് ചര്‍ച്ച് ,സി .എസ് .ഐ ചര്‍ച്ച് വികാരിമാരുടെ സാന്നിധ്യത്തില് പൊതുസമ്മേളനവും നടത്തപ്പെടുന്നു .ശേഷം പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‍ച്ചയും ,സ്‌നേഹവിരുന്നും പള്ളിയങ്കണത്തില് വച്ച് കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു .എല്ലാവരും നേര്ച്ച കാഴ്ച്ചകളോടെ പെരുന്നാളില് പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന് വികാരി ഫാ .സജി നടുമുറിയില് അറിയിച്ചു .പെരുന്നാള്‍ നോട്ടീസ് പള്ളി ഓഫീസില് ക്രമീകരിച്ചിട്ടുണ്ട് .

Friday 26 August 2011

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് നാളെ കൊടിയേറ്റും

കോലഞ്ചേരി:മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന്റെ മുന്നോടിയായി ഞായറാഴ്ച രാവിലെ 9 ന് കൊടിയേറ്റും. 31 ന് വൈകിട്ട് മലങ്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘത്തിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികനാകും. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത സഹകാര്‍മ്മികനാകും. സപ്തംബര്‍ 1 ന് രാവിലെ വി. കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും

പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

അങ്കമാലി: പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുന്നാളും സെന്റ്‌ മേരീസ്‌ കണ്‍വന്‍ഷനും 31ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ 8ന്‌ സമാപിക്കും. 31ന്‌ വൈകീട്ട്‌ 4ന്‌ ഫാ. എമില്‍ ഏല്യാസ്‌ കൊടിയേറ്റ്‌ നിര്‍വഹിക്കും. 5.45ന്‌ സന്ധ്യാപ്രാര്‍ഥനെയേ തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ ബിഷപ്‌ മോര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഫാ. എമില്‍ ഏല്യാസ്‌ അദ്ധ്യക്ഷത വഹിക്കും. ഫാ. ജേക്കബ്‌ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തും. സെപ്‌റ്റംബര്‍ 1ന്‌ രാവിലെ 8.15ന്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും. 10.15ന്‌ നടക്കുന്ന വനിതാ സമാജം മേഖല സമ്മേളനവും കലോത്സവും എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ്‌ ഉദ്‌ഘാടനം ചെയ്യും. കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷതാ വഹിക്കും. ഫാ. സാബു പാറയ്‌ക്കല്‍ സമ്മാനദാനം നിര്‍വഹിക്കും. വൈകീട്ട്‌ 6.30ന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. പി. ടി. തോമസ്‌ എരുമേലി മുഖ്യപ്രഭാഷണം നടത്തും. 3ന്‌ രാവിലെ 8.30ന്‌ ഐസക്‌ മോര്‍ ഓസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. 10.30ന്‌ വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന വ്യക്‌തിത്വ വികസന ക്യാമ്പ്‌ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ പി. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. ഐസക്‌ മോര്‍ ഓസ്‌താത്തിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഷാന്റി ചിറപ്പണത്ത്‌, പി.വി. യാക്കോബ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാര്‍ ബിജു കെ. തമ്പി നയിക്കു. വൈകീട്ട്‌ 6.30ന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ബിനോ ഫിലിപ്പ്‌ ചിങ്ങവനം മുഖ്യപ്രഭാഷണം നടത്തും. 4ന്‌ രാവിലെ 10.15ന്‌ നടക്കുന്ന യുവജനസെമിനാര്‍ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തംഗം ഏല്യാക്കുട്ടി ആന്റണി ഉദ്‌ഘാടനം ചെയ്യും. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.എസ്‌. മൈക്കിള്‍, ജോസ്‌ പി. വര്‍ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. വര്‍ഗീസ്‌ പോള്‍ സെമിനാര്‍ നയിക്കും. 5, 6 തീയതികളില്‍ വര്‍ഗീസ്‌ പുളിയന്‍ കോറെപ്പിസ്‌കോപ്പാ, ഗബ്രിയേല്‍ റമ്പാന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട്‌ 6ന്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. 7ന്‌ രാവിലെ 8.15ന്‌ ഗബ്രിയേല്‍ റമ്പാന്റെ നേതൃത്വത്തില്‍ ദിവ്യബലി, 10.30ന്‌ ധ്യാനപ്രസംഗം, വൈകീട്ട്‌ 5ന്‌ പാച്ചോര്‍ തുലാഭാരം, 6.15ന്‌ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കത്തോലിക്കാബാവയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ., എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി എന്നിവര്‍ വിതരണം ചെയ്യും. വിശുദ്ധ സുനറോ പുറത്തിറക്കല്‍, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 8ന്‌ രാവിലെ 9ന്‌ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 10ന്‌ മദ്ധ്യസ്‌ഥപ്രാര്‍ഥന, 11ന്‌ വിശുദ്ധ സുനറോ ദര്‍ശനം, 11.30ന്‌ പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, ആശീര്‍വാദം, ലേലം എന്നിവ നടക്കും. തിരുനാളിന്റെയും കണ്‍വന്‍ഷന്റെയും വിജയത്തിനായി ഫാ. എമില്‍ ഏല്യാസ്‌, ഫാ. കെ.ടി. യാക്കോബ്‌, ഫാ. എല്‍ദോസ്‌ പാലയില്‍, പി.ടി. പൗലോസ്‌, എം.എ. ടെന്‍സ്‌, പി.പി. എല്‍ദോ, ടി.എം. യാക്കോബ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പൂതംകുറ്റി പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാളും സുവിശേഷ കണ്‍വെന്‍ഷനും 31 മുതല്‍ സപ്തംബര്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 31ന് വൈകീട്ട് 4ന് ഫാ. എമില്‍ ഏലിസ് പെരുന്നാളിന് കൊടിയേറ്റും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന. 6.30ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മോര്‍ ബോസ്‌കോ പുത്തൂര്‍ സുവിശേഷ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജേക്കബ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തും. സപ്തംബര്‍ ഒന്നിന് രാവിലെ 8.15ന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, 10.15ന് നടക്കുന്ന വനിത സമാജം മേഖലാ സമ്മേളനവും കലോത്സവവും ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് സുവിശേഷ യോഗം. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മോര്‍ ബസേലിയോസ് അവാര്‍ഡ് വിതരണം ചെയ്യും. രണ്ടിന് രാവിലെ 8.15ന് ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മൂന്നിന് രാവിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്യാമ്പ് നടക്കും. നാലിന് രാവിലെ 10.15ന് യുവജന സെമിനാര്‍. അഞ്ചിന് രാവിലെ 8.15ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യമാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പൗരോഹിത്യ സുവര്‍ണ ജൂബിലിയും സപ്തതിയും ആഘോഷിക്കുന്ന മെത്രാപ്പോലീത്തയ്ക്ക് പള്ളിയുടെ ഉപഹാരം നല്‍കും. ആറിന് രാവിലെ 8.15ന് വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 10.15ന് ധ്യാന പ്രസംഗം. ഏഴിന് വൈകീട്ട് 5ന് പാച്ചോര്‍ തുലാഭാരം, 6.15ന് സന്ധ്യാപ്രാര്‍ഥന, പ്രദക്ഷിണവും വിശുദ്ധ സുനോറൊ വണക്കവും ഉണ്ടാകും. എട്ടിന് രാവിലെ 9ന് ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, 11ന് വിശുദ്ധ സൂനോറൊ ദര്‍ശനം, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടാകും. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും വൈകീട്ട് സുവിശേഷയോഗവും ഉണ്ടാകും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സുവിശേഷ യോഗത്തിനായി നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മവും നടന്നു. ഫാ. എമില്‍ ഏല്യാസ്, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. ഏല്യാസ് കൈപ്രമ്പാട്ട്, ഫാ. വര്‍ഗീസ് തൈപറമ്പില്‍, ട്രസ്റ്റി പി.ടി. പൗലോസ്, ജനറല്‍ കണ്‍വീനര്‍ പി.പി. എല്‍ദോ, ബിജോ എല്‍ദോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അകപറമ്പ് കത്തീഡ്രലില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി

നെടുമ്പാശ്ശേരി: പ്രസിദ്ധമായ സ്ലീബ പെരുന്നാളിന് വിശ്വാസികള്‍ക്ക് നേര്‍ച്ചയായി വിതരണം ചെയ്യുന്നതിന് അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ പള്ളിയില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ഥനയോടെയാണ് പഞ്ചസാരമണ്ട നിര്‍മണം തുടങ്ങിയത്. പള്ളിവികാരി ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ഗീവര്‍ഗീസ് വി.അരീയ്ക്കല്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. എല്‍ദോസ് വര്‍ക്കി ആലുക്കല്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സപ്തംബര്‍ 13നാണ് സ്ലീബ പെരുന്നാള്‍. രാവിലെ 8.30ന് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, സ്ലീബ എഴുന്നള്ളിപ്പ്, സമര്‍പ്പണ ശുശ്രൂഷ എന്നിവ ഉണ്ടാകും. ഈ വര്‍ഷം രണ്ടായിരത്തോളം പേര്‍ ചേര്‍ന്നാണ് പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെടുത്ത് സ്ഥാപിച്ചതിന്റെ ഓര്‍മയായിട്ടാണ് സ്ലീബ പെരുന്നാള്‍ ആഘോഷിക്കുന്നത്. അരി, പഞ്ചസാര, ശര്‍ക്കര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്താണ് സ്വാദിഷ്ടമായ പഞ്ചസാര മണ്ട തയ്യാറാക്കുന്നത്.

H.H Ignatious Zakka 1st decorated M.L.A of Kerala Sri. Benny Behnan as commander

DAMASCUS: The Supreme Head of the Universal Syrian Orthodox Church His Holiness Igantiose Zakka I decorated Mr.Benny Behanan MLA of Kerala State as Commander on 22nd August 2011. On this auspicious occasion, H.E Mor Phelexinos Mattias Nayis (Patriarchal Assistant), Mathews Raban Karimpanackal (Patriarchal secretary for Indian Affairs), Raban Morris from Florida, Raban Joseph from Lebanon, Baar itho Kasheero Commander George Mathew (the lay trustee of the Jacobite Syrian Christian Church in India), Baar Itho Shareero Commander T.U Kuruvilla (Former minister of state of the Kerala) were present.

Sunday 21 August 2011

സംഭവം കുറിഞ്ഞി പള്ളിയില്‍ :യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം; 16 പേര്‍ ആശുപത്രിയില്‍

കോലഞ്ചേരി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. പരുക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനു വിരുദ്ധമായി ഓര്‍ത്തഡോക്‌സ് വിഭാഗം മറ്റൊരു വൈദികനെ പ്രവേശിപ്പിച്ചെന്നു യാക്കോബായ വിഭാഗം ആരോപിച്ചതാണു സംഘര്‍ഷത്തിലെത്തിയത്‌. പള്ളിയില്‍ ഇരു വിഭാഗവും ഒന്നിടവിട്ട ആഴ്‌ചകളിലാണ്‌ ആരാധന നടത്തുന്നത്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആഴ്‌ച അവസാനിച്ച ഇന്നലെ മൂന്നിന്മേല്‍ കുര്‍ബാന നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വികാരി ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. പോള്‍ മത്തായി എന്നിവര്‍ക്കുപുറമേ ഫാ. ഏലിയാസ്‌ കുറ്റിപറിച്ചേലും കുര്‍ബാനയില്‍ പങ്കെടുത്തു. കുര്‍ബാനയ്‌ക്കു ശേഷം പുറത്തിറങ്ങിയ വൈദികരോട്‌ ഈ നടപടി തെറ്റാണെന്നു യാക്കോബായ വിഭാഗം പറഞ്ഞതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്‌. പോലീസ്‌ എത്തിയാണു സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്‌. യാക്കോബായ വിഭാഗം ട്രസ്‌റ്റി എം.കെ. പോള്‍, കെ.വി. തോമസ്‌, കെ.വി. പൗലോസ്‌, എം.സി. റെജു, സ്ലീബ, എല്‍ദോ, ജിജോ എന്നിവരെ വടവുകോട്‌ ആശുപത്രിയിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. പോള്‍ മത്തായി, ട്രസ്‌റ്റി തോമസ്‌, റോജി അബ്രാഹം, ടി.വി. ജോര്‍ജ്‌, ഡോ. ജേക്കബ്‌ ജോണ്‍, എം.വി. സ്ലീബ, വി.എം. പൈലി, കെ.എം. ജെയിംസ്‌, രാജന്‍ കളപ്പാട്ടില്‍ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Saturday 20 August 2011

സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ജീവിക്കണം

ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയെ ആദരിക്കല്‍ സപ്തംബര്‍ 25ന്

കൊച്ചി: യാക്കോബായ സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ സേവേറിയോസിനെ ആദരിക്കുവാന്‍ തൃക്കുന്നത്ത്, അങ്കമാലി മേഖലാ ഭദ്രാസന ആസ്ഥാനമായ സ്റ്റഡി സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം തീരുമാനിച്ചു. സപ്തംബര്‍ 25ന് ആലുവ ടൗണ്‍ ഹാളില്‍ ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയുടെ സപ്തതി ആഘോഷവും ആദരിക്കലും നടക്കും. പ്രതിനിധി സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനംചെയ്തു. ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. സാബു പാറക്കല്‍, ബി.വൈ. വര്‍ഗീസ്, ബേബി വര്‍ഗീസ്, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ടൈറ്റസ് വര്‍ഗീസ്, വര്‍ഗീസ് പുളിയന്‍, ബേബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday 18 August 2011

മെത്രാപ്പോലീത്തായുടെ ജീവചരിത്രം പ്രകാശനം ചെയ്‌തു

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ പ്രഥമ ഇടയന്‍ പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്താ യുടെ ജീവചരിത്രം തുരുത്തിശ്ലേരിയുടെ ഉദയനക്ഷത്രം മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വെച്ച്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ പ്രകാശനം ചെയ്‌തു.

ദാനിയേല്‍ കോടത്ത്‌ പുസ്‌തകം ഏറ്റുവാങ്ങി. ചടങ്ങില്‍ വച്ച്‌ ഗ്രന്ഥകാരന്‍ സി. വി. കെ. ചെമ്പോലയെ ആദരിച്ചു. സഭാ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം ഫാ. ഡോ. ജേക്കബ്‌ മീഖായേല്‍ പുല്യാട്ടേല്‍ പുസ്‌തകം പരിചയപ്പെടുത്തി. ഭദ്രാസനത്തിലെ വൈദീകരും അത്മായ പ്രമുഖരും ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.

കോലഞ്ചേരി പള്ളി: ഉത്തരവിന്‌ സ്‌റ്റേ

കൊച്ചി: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ പുറപ്പെടുവിച്ച ഉത്തരവ്‌ പള്ളിക്കേസുകള്‍ക്കായുള്ള പ്രത്യേക കോടതി സ്‌റ്റേ ചെയ്‌തു.

District Court Judge V.G Anil Kumar Stayed the recent judgment of Kolenchery St. Peter's & St. Paul's JSOC

District Court Judge V.G Anil Kumar Stayed the recent judgment of Kolenchery St. Peter's & St. Paul's JSOC

Wednesday 17 August 2011

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടരുത് -അങ്കമാലി ഭദ്രാസന യോഗം

കൊച്ചി: കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മെത്രാന്‍ അതിക്രമിച്ചു പ്രവേശിച്ചതില്‍ ആലുവയില്‍ കൂടിയ യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസന മേഖലാ യോഗം പ്രതിഷേധിച്ചു.

സഭയിലെ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും നേരെ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ഒരുമിച്ച് നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു. അങ്കമാലി മേഖലാ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ്, ഏലിയാസ് മോര്‍ അത്തനാസ്യോസ്, ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവര്‍ പ്രസംഗിച്ചു

Soonoyo Perunnal (Feast of Assumption) celebrated at St. Mary's Jacobite Syrian Church, Mayur Vihar Phase-III, New Delhi

St. Mary’s Jacobite Syrian Church Mayur Vihar Phase-III, Delhi celebrated the Soonoyo Perunnal (feast of Assumption of St. Mary) on 14-15th August 2011. After the Holy Mass on Sunday, 14th the perunnal flag hoisting was done by Vicar Rev. Fr. Issac Mathew. After the evening prayer on 14th, procession was held in which many devotees participated. Colourful embellished umbrellas, church flags, songs, lighted candles, panchavadyam, and fireworks were added the vibrant of the procession. Nercha Sadhya was organized on 14th evening after the procession.


On Monday, 15th morning, Holy Mass was conducted by H.G. Mathews Mar Theodosius Metropolitan, Kollam Diocese. Prior to the Holy Mass, flag hoisting of the Preparatory School run by the church was done by H.G. Mathews Mar Theodosius Metropolitan, Kollam, Kerala. Rev. Vicars from other churches under the Delhi Diocese were also present at the holy mass on 15th. Perunnal message was given by H.G. Mathews Mar Theodosius Metropolitan.

Following the Holy Mass on 15th, a meeting was arranged in which prizes for Sunday school children were given by H.G. Mathews Mar Theodosius Metropolitan. Ponnada was given to the members who have completed 60 years. Momentos were given to the couple who have completed 25 years of married life. The children of Class X and XII were felicitated with Academic Excellence Award by H.G. Mathews Mar Theodosius Metropolitan. Lunch was organized on 15th after the function.

Tuesday 16 August 2011

കട്ടച്ചിറ ആഗോള മരിയന്‍ തീര്തടന കേന്ദ്രത്തിലും വലിയ പള്ളിയിലും എട്ടു നോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി

കട്ടച്ചിറ ആഗോള മരിയന്‍ തീര്തടന കേന്ദ്രത്തിലും വലിയ പള്ളിയിലും എട്ടു നോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി. ആഗസ്റ്റ്‌ മാസം 28-നു പെരുന്നാളിന് കൊടിയേറും. ശ്രേഷ്ഠ കത്തോലിക്കാ ബാവയും ,അഭിവന്ദ്യരായ തിരുമേനിമാരും വിവിധ ദിവസങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കും. . പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി ഇടവക മെത്രാപ്പോലീത അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിച്ചു

Shoonoyo perunnal concluded at St.Mary's JSOC,Pathanamthitta

Shoonoyo perunnal concluded at St. Mary's JSOC, Pathanamthitta yesterday. Lots of faithful attended the Holy Qurbono led by H.G Mor Clemis Kuriakose of Idukki diocese, Metropolitan H.G Mor Militheos Yuhanon, Ver. Rev. Mathews Corepiscopa, Ver. Rev. Thomas Corepiscopa, Fr. Joseph Varghese (Diocese Secretary), Fr. Samson, Fr. Abey Stephen, Fr. Paul .E. Varghese, Fr. Tom and Fr. Davis Thankachan assisted His Grace. After Holy Mass "Nercha" was distributed and hundreds of faithful participated

Youth Association One day seminar- St Peters JSS Cathedral ,Thiruvananthapuram.

St Peters JSS Cathedral Youth Association conducted a one day seminar  on 15.08.2011 with the theme ‘Set an example’ 1 Timothy 4:12. Akhil  Iype Abraham, Youth Secretary welcomed the gathering. The seminar was  inaugurated by Rev. Fr. Anish T Varghese, Vicar . Rev. Anish delivered  the theme presentation. Icebreaking session followed which was  conducted by Dn. Dr. Paul Samuel. Mr. Bijoy Peter conducted two  sessions based on the topics ‘set an example in conduct’ and ‘ set an  example in speech’ which were session on personality development and  communication skills respectively. Groups were formed by playing  interactive games. After lunch, a group discussion was conducted based  on the topic ‘set an example in faith’ which was moderated by Rev. Fr.  Reji Mathew. The seminar came to an end with the vote of thanks delivered by Jithin Joseph. 50 delegates attended. Delegates also  came from St. Mary JSS Church, Pongumood Tvpm

Monday 15 August 2011

ഫാ. മാണിപ്പാറയ്‌ക്കെതിരേ കയ്യേറ്റ ശ്രമം

ശ്രീകണ്‌ഠപുരം: മലയോര ഹൈവേക്ക്‌ സ്‌ഥലം നഷ്‌ടപ്പെടുന്നവരുടെ യോഗത്തില്‍ ഫാ. മാണിപ്പാറയ്‌ക്കെതിരേ കയ്യേറ്റ ശ്രമം. മലയോര ഹൈവേ കടന്നു പോകുന്ന സ്‌ഥലങ്ങളില്‍ നൂറോളം പേരുടെ ഭൂമി നഷ്‌ടപെടുന്നുണ്ടെന്നും ഇവര്‍ക്ക്‌ നഷ്‌ടപരിഹാരം കിട്ടുന്നതിനുള്ള ആലോചനാ യോഗം കരിക്കോട്ടക്കരിയിലെ ഒരു വീട്ടില്‍ ഫാ. ജോസ്‌ മാണിപ്പാറയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കെയാണ്‌ അയ്യന്‍കുന്ന്‌ പഞ്ചായത്തിലെ ഒരു മെമ്പറുടെ നേതൃത്വത്തിലുള്ള അമ്പതോളം പേര്‍ യോഗസ്‌ഥലത്ത്‌ അതിക്രമിച്ചു കടന്ന്‌ യോഗം അലങ്കോലപ്പെടുത്തുകയും ഫാ. മാണിപ്പാറയെ കയ്യേറ്റം ചെയ്യുകയും ചെയ്‌തത്‌. ഭൂമിയും വീടുകളും റോഡിനു വേണ്ടി നഷ്‌ടപ്പെടുന്ന നൂറോളം വരുന്നവര്‍ക്ക്‌ പത്തോളം കോടിനഷ്‌ടം വരുന്നുണ്ടെന്നാണ്‌ പറയുന്നത്‌.

സാധാരണക്കാരായ ജനങ്ങളുടെ ഭൂമി നഷ്‌ടപെടുത്തി വികസനം നടപ്പിലാക്കുമ്പോള്‍ നഷ്‌ടപരിഹാരം നല്‍കണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം. ഒന്നും നഷ്‌ടപ്പെടാത്തവരാണ്‌ അക്രമത്തിന്‌ പിന്നില്‍. ഫാ. പറഞ്ഞു.

നഷ്‌ടപരിഹാരത്തിന്‌ തീരുമാനമുണ്ടാകാതെ ഭൂമി വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കരിക്കോട്ടക്കരി പോലീസ്‌ എത്തിയാണ്‌ സമരക്കാരെ ഒഴിവാക്കിയത്‌. യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരേ പരാതി പെട്ടിട്ടില്ലെന്ന്‌ ഫാ. മാണിപ്പാറ പറഞ്ഞു

Saturday 13 August 2011

സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ജീവിക്കണം: ശ്രേഷ്‌ഠ ബാവ

നെടുമ്പാശേരി: സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ഈ ലോകത്തില്‍ ജീവിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ പറഞ്ഞു. ദര്‍ശനമില്ലാതെ വളരുന്ന തലമുറയാണ്‌ അരാജകത്വത്തിലേക്കും അതിക്രമങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നതെന്നുമദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കര യാക്കോബായ സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ അങ്കമാലി ഭദ്രാസന അധ്യാപക കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു ശ്രേഷ്‌ഠബാവ.

ഇ.സി. വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു. ഏലിയാസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അവാര്‍ഡുദാനം നടത്തി. ഫാ. വര്‍ഗീസ്‌ പാലയില്‍ കുടുംബജീവിതം എന്ന വിഷയം ആസ്‌പദമാക്കി ക്ലാസെടുത്തു. ഭദ്രാസന ഡയറക്‌ടര്‍ സി.വൈ. വര്‍ഗീസ്‌, സെക്രട്ടറി പി.ഐ. ഉലഹന്നാന്‍, ബേബി വര്‍ഗീസ്‌, പി.വി. ജേക്കബ്‌, എം.കെ. വര്‍ഗീസ്‌ ജോബിന്‍, ജേക്കബ്‌, ബെന്നി തോമസ്‌, ടി.വി. പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു

Vada machine

കോള്‍ ഐ.എസ്.ഡിയാണോ, സൂക്ഷിക്കുക

കൊച്ചി: ഐ.എസ്.ഡി നമ്പറുകളില്‍ നിന്നുള്ള മിസ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍. ഇതൊരുപക്ഷെ നിങ്ങളുടെ പോക്കറ്റ് തന്നെ കാലിയാക്കിയേക്കും. മാലിദ്വീപ്, നൈജീരിയ, ഡീഗോ ഗാര്‍ഷ്യ, സാവോ ടോം എന്നിവിടങ്ങളില്‍ നിന്നുള്ള ചില പ്രത്യേക നമ്പരുകളാണ് ഈ തട്ടിപ്പിന് പിന്നില്‍. അതുകൊണ്ട് തന്നെ ഈ നമ്പരുകളിലേക്ക് വിളിക്കരുതെന്ന നിര്‍ദ്ദേശം ഇതിനോടകം ബി.എസ്.എന്‍.എല്‍ നല്‍കിക്കഴിഞ്ഞു.

+246, 239, 234, 960 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന അന്താരാഷ്ട്ര കോളുകളിലൂടെ ഭീമന്‍ തുക നഷ്ടമായതായി ചില പ്രീപെയ്ഡ് ഉപഭോക്താക്കള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഈ നമ്പരിലേക്കുള്ള ഓരോ മിനിട്ട് കോളുകള്‍ക്കും അമിത ചാര്‍ജ്ജായിരിക്കും ഈടാക്കുക. ഇത് അങ്ങേത്തലക്കുള്ള തട്ടിപ്പുകാരന് ലഭിക്കുകയും ചെയ്യും. ഓരോ കോളിനും മിനുട്ടിന് 10 രൂപയ്ക്കും 20 രൂപയ്ക്കുമിടയില്‍ നഷ്ടമാവുമെന്നും ബി.എസ്.എന്‍.എല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Friday 12 August 2011

വാങ്ങിപ്പു പെരുന്നാളും സുവിശേഷ മഹായോഗവും തുടങ്ങി

കോലഞ്ചേരി: പാറേത്തുമുകള്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ വിശുദ്ധ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് സുവിശേഷ മഹായോഗം തുടങ്ങി.

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്തു.

മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, വികാരി ഫാ. തോമസ് ചേരിയേക്കുടി, കുഞ്ഞുപോള്‍, കെ.എം. യാക്കോബ്, പി.ജി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. പെരുന്നാളിന് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ പരത്തുവയലില്‍ കൊടി ഉയര്‍ത്തി. ശനിയാഴ്ച രാവിലെ 8ന് വി. കുര്‍ബാന, 9.30ന് പ്രദക്ഷിണം, 10ന് ധ്യാനയോഗം, പ്രസംഗം, ഞായറാഴ്ച രാവിലെ 8.15ന് വി. കുര്‍ബാന, 9.30ന് പ്രദക്ഷിണം, വൈകീട്ട് 7ന് പ്രസംഗം, തിങ്കളാഴ്ച രാവിലെ 8.30ന് വി. കുര്‍ബാന, 11ന് സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ടാകും

Rev.Fr. Joseph Puthenpurackal - Uzhavoor Sangamam 2011 UK

വലിയ പള്ളിയുടെ ഏഴാമതു കുരിശു പള്ളിയായ ഇട്ടിയപ്പാറ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയുടെ വാര്‍ഷികവും ദൈവ മാതാവിന്റെ വാങ്ങിപ്പിന്‍ പെരുനാളും വലിയ പള്ളിയുടെ നവീകരിച്ച കൊടിമരത്തിന്റെ പ്രതിഷ്‌ഠാ ശുശ്രൂഷ യും 14, 15 തീയതികളില്‍ നടക്കും

റാന്നി: വലിയ പള്ളിയുടെ ഏഴാമതു കുരിശു പള്ളിയായ ഇട്ടിയപ്പാറ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയുടെ വാര്‍ഷികവും ദൈവ മാതാവിന്റെ വാങ്ങിപ്പിന്‍ പെരുനാളും വലിയ പള്ളിയുടെ നവീകരിച്ച കൊടിമരത്തിന്റെ പ്രതിഷ്‌ഠാ ശുശ്രൂഷ യും 14, 15 തീയതികളില്‍ നടക്കും.

13 നു വൈകിട്ട്‌ സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷം ദൈവ മാതാവിനോടുള്ള മദ്ധ്യസ്‌ഥ പ്രാര്‍ത്ഥന. മാത്വു ഏബ്രഹാം തിരുവചന ധ്യാനം നടത്തും. 14 നു രാവിലെ 7.30 നു വി. കുര്‍ബാന, വൈകുന്നേരം 5.30 നു മോര്‍ സേവേറിയോസ്‌ കുറിയാക്കോസ്‌ വലിയ മെത്രാപ്പോലീത്താ, മോര്‍ ഗ്രിഗോറിയോസ്‌ കുറിയാക്കോസ്‌ മെത്രാപ്പോലീത്താ എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കൊടിമരത്തിന്റെ പ്രതിഷ്‌ഠാ ശുശ്രൂഷ, 6 നു വലിയ പള്ളിയില്‍ നിന്നും ഇട്ടിയപ്പാറ കുരിശു പള്ളിയിലേക്കു ആഘോഷ പൂര്‍വ്വമായ റാസ എന്നിവ നടക്കും. 15 നു രാവിലെ 7.30 നു മോര്‍ ഗീവര്‍ഗീസ്‌ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന്‌ പ്രദക്ഷിണം, ആശിര്‍വ്വാദം , കൊടിയിറക്കു ചടങ്ങുകള്‍ നടക്കും.

മധ്യപ്രദേശില്‍ വാഹനാപകടം: മലയാളി സുവിശേഷകര്‍ മരിച്ചു

റാന്നി: മധ്യപ്രദേശിലെ ഷഡോളിലുണ്ടായ വാഹനാപകടത്തില്‍ മര്‍ത്തോമ്മാ സഭയിലെ രണ്ടു മലയാളി സുവിശേഷകര്‍ മരിച്ചു. റാന്നി തീയാടിക്കല്‍ തേനാലില്‍ ടി.ടി. തോമസിന്റെ മകന്‍ സോമന്‍ തോമസ്‌ (38), കരുവാറ്റ കുമാരപുരം താമല്ലാക്കല്‍തെക്ക്‌ കൊറ്റിനാട്‌ കിഴക്കേതില്‍ പരേതനായ ഗോപിയുടെ മകന്‍ ജോണ്‍ ഗോപകുമാര്‍ (35) എന്നിവരാണു മരിച്ചത്‌.

ഇരുവരും ഏറെ വര്‍ഷങ്ങളായി മധ്യപ്രദേശില്‍ സുവിശേഷ വേല ചെയ്‌തുവരികയായിരുന്നു. ഇന്നലെ രാവിലെ 10 ന്‌ ഷഡോള്‍ - അലഹബാദ്‌ ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രക്ക്‌ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. സോമന്‍ തോമസിന്റെ ഭാര്യ: റെനി, റാന്നി മാടത്തുംപടി കൊന്നക്കല്‍ കുടുംബാംഗമാണ്‌. ഏക മകന്‍ സഞ്‌ജു. ജോണ്‍ ഗോപകുമാര്‍ കുടുംബസമേതം ഏഴുവര്‍ഷമായി ഷാഡോളിലാണ്‌ താമസം. ഭാര്യ: റോസമ്മ. മൃതദേഹം ഇന്നു നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും.

Thursday 11 August 2011

WCC - CCA International meeting concluded at Bangkok.

THAILAND: Combined conference organized by WCC & Christian Conference of Asia on the subject "Safety & Peace in Asian Continent" concluded here. H.G Kuriakose Mor Theophilose & Secratry of NCCI Dr. Roger Gaikward were the representatives from India. various papers were presented and plan has been made to work towards peace and safety in Asian continent. 32 representatives from different countries participated

Niranam Diocese to organize Family Conference on September 10th

Thiruvalla: The diocese of Niranam will organize a Family Conference on September 10 at St. George Jacobite Cathedral, Kavumbhagam, Thiruvalla. This will be the first ever family conference of the diocese. Perhaps, this is the first time, a diocese within Kerala is organizing a diocesan family conference. Preparations are going on under the leadership of diocesan Metropolitan Mor Coorilos Geevarghese and Fr. Matthew Philip, the diocesan Secretary, for the successful organization of the family get together and retreat. His Beatitude Aboon Mor Baselius Thomas 1, the Catholicos of the East will formally inaugurate the family conference at 10 am on September 10. The retreat and counseling sessions will be led by the well known "Dhyana Guru" of our Church, Mor Philexinos Zacharias, Metropolitan of Malabar diocese and His Grace's team. The registration for the conference has already commenced and around 300 families have already registered. Please do pray for the Family Conference.

Wednesday 10 August 2011

† NEE ENTE SANKETHAVUM MALAYALAM CHRISTIAN SONG †

ബര്‍ലിന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍അരങ്ങേറിയ കലാപത്തിന്റെ വെളിച്ചത്തില്‍യുകെയില്‍ കുടിയേറിയ പ്രവാസിമലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷഉറപ്പാക്കണമെന്ന്‌ ഒഐസിസി യൂറോപ്പ്‌കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്‌ വര്‍ഗീസ്‌ കേന്ദ്രപ്രവാസികാര്യ വകുപ്പിനോടും കേരളത്തിലെകോണ്‍ഗ്രസ്‌ നയിക്കുന്ന യുഡിഎഫ്‌സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു.

കലാപത്തില്‍ ചങ്ങനാശേരി പെരുന്ന സ്വദേശി ഉണ്ണി എസ്‌ പിള്ള, തിരുവല്ല സ്വദേശിബിനു എന്നിവര്‍ക്ക്‌ പരിക്കേറ്റിരുന്നു. ബിനുവിന്റെ സൂപ്പര്‍ മാര്‍ക്കറ്റ്‌ കലാപകാരികള്‍അടിച്ചു തകര്‍ത്തിരുന്നു. ഭയാശങ്കയില്‍ കഴിയുന്ന യുകെയിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച്‌ പ്രവാസിമലയാളി സമൂഹത്തിന്റെ ജോലിയെപ്പോലും ബാധിച്ചേക്കാവുന്ന കലാപ ത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉല്‍ക്കണ്‌ഠ ബ്രിട്ടനിലെ കാമറൂണ്‍ സര്‍ക്കാരിനെ അടിയന്തിരമായി അറിയിക്കണമെന്ന്‌ ഒഐസിസി യൂറോപ്പ്‌ അഭ്യര്‍ത്ഥിച്ചു.

ഇക്കാര്യത്തില്‍ ബ്രിട്ടനിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷന്‌ അടിയന്തിരമായി നിര്‍ദ്ദേശം നല്‍കണമെന്ന്‌ കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയോടും, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിനോടും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സിജോസഫിനോടും ഫാക്‌സ് സന്ദേശത്തിലൂടെ ഒഐസിസി ആവശ്യപ്പെട്ടു. ഈവിഷയത്തില്‍ കേരള എംപി മാരുടെയും കെപിസിസിയുടെയും ശ്രദ്ധ ഉടനടിപതിയണമെന്നും, യുകെയിലെ ഒഐസിസി നേതൃത്വവും പ്രവര്‍ത്തകരുംമാദ്ധ്യമങ്ങളും ഐക്യദാര്‍ഡ്യത്തോടെ നിലകൊള്ളണമെന്നും ഒഐസിസിഅഭ്യര്‍ത്ഥിച്ചു.

Tuesday 9 August 2011

രാജ്യത്തിനൊട്ടാകെ ഭീഷണിയായി അഴിമതിയും വര്‍ഗീയതയും വളര്‍ന്നുവരികയാണെന്ന് വി.എം. സുധീരന്‍.

പള്ളിക്കര സെന്റ് മേരീസ് കത്തിഡ്രലില്‍ കല്ലിട്ട പെരുന്നാള്‍

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സൂനോയോ നോമ്പാചരണവും ബുധനാഴ്ച ആരംഭിക്കും. ഇതിന് തുടക്കംകുറിച്ച് ഞായറാഴ്ച പെരുന്നാളിന് ഉയര്‍ത്താനുള്ള കൊടി വഹിച്ചുകൊണ്ടുള്ള പെരുന്നാള്‍ വിളംബര ഘോഷയാത്ര നടത്തി. പള്ളിവക ചാപ്പലുകളിലും കുരിശുംതൊട്ടികളിലും സ്വീകരണം നടത്തി.

ബുധനാഴ്ച രാവിലെ 7.15 ന് ഗബ്രിയേല്‍ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് കൊടിയേറ്റ്, തമുക്ക് നേര്‍ച്ച എന്നിവയും ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. മൂന്നില്‍മേല്‍ കുര്‍ബാനയുണ്ടാകും.

വ്യാഴാഴ്ച വനിതാ സംഗമവും വെള്ളിയാഴ്ച 60 വയസ്സിന് മുകളിലുള്ളവരുടെ സംഗമവും ഉണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന വിദ്യാര്‍ഥി സംഗം ക്യാപ്ടന്‍ രാജു ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ്അധ്യക്ഷനാകും.

കലാപം ലണ്ടന് പുറത്തേക്ക്; മൂന്ന് മലയാളികള്‍ക്ക് പരിക്ക്

ലണ്ടന്‍ കലാപത്തില്‍ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ചത്തെ കലാപത്തിനിടെ പരിക്കേറ്റത്. കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു. ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു ഉണ്ണി. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്ലാറ്റ് തീവെച്ച് നശിപ്പിച്ചു. ഇവിടത്തെ താമസക്കാര്‍ ഉടുതുണിയല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത അവസ്ഥയിലാണ്

വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത് പത്തുലക്ഷം തട്ടിയെടുത്തു

കുറവിലങ്ങാട്‌: വിദേശത്ത്‌ നഴ്‌സിംഗ്‌ ജോലി വാഗ്‌ദാനം ചെയ്‌ത് 20 ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുറവിലങ്ങാട്‌ നസ്രത്ത്‌ഹില്‍ കല്ലുങ്കല്‍ സോമന്റെ മകന്‍ രാജേഷിന്റെ(32) പേരില്‍ കുറവിലങ്ങാട്‌ പോലീസ്‌ കേസെടുത്തു. പൊന്‍കുന്നം ആനിക്കാട്‌ കീന്തലാങ്കല്‍ വിഷ്‌ണു(24), റാന്നി വടക്കേക്കുറ്റ്‌ മാത്യുവിന്റെ മകന്‍ അജോ(23), വെളിയനാട്‌ തൂമ്പാപ്പുറത്ത്‌ മാത്യുവിന്റെ മകന്‍ റെബിന്‍(23), കാലടി നീലേശ്വരം വലിയതറ ബിബിന്‍(25), മുളന്തുരുത്തി ആരക്കുന്നം കടനാമറ്റം അനീഷാ കെ(24), റാന്നി നെല്ലിമണ്‍ തെക്കുംകോവില്‍ ആര്‍. ബൈജു(24), പട്ടിത്താനം സ്വദേശി അനുകുര്യന്‍(24) എന്നിവരാണ്‌ കുറവിലങ്ങാട്‌ പോലീസില്‍ പരാതി നല്‍കിയത്‌.

വിഷ്‌ണുവില്‍നിന്ന്‌ 39,000 രൂപയും അജോ മാത്യുവില്‍നിന്ന്‌ 40,000 രൂപയും റെബിന്‍ മാത്യുവില്‍നിന്ന്‌ 40,000 രൂപയും ബിബിനില്‍നിന്ന്‌ 42,000 രൂപയും കെ. അനീഷയില്‍നിന്ന്‌ 39,000 രൂപയും ബൈജുവില്‍നിന്ന്‌ 43,000 രൂപയും പലതവണകളായി രാജേഷ്‌ വാങ്ങിയതായാണ്‌ പരാതിയില്‍ പറയുന്നത്‌. പണത്തോടൊപ്പം എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, നഴ്‌സിംഗ്‌ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടും രാജേഷ്‌ കൈവശപ്പെടുത്തിയിരുന്നു. കാണക്കാരി പഞ്ചായത്തിലെ പട്ടിത്താനത്ത്‌ വീട്‌ വാടകയ്‌ക്കെടുത്തും അതിരമ്പുഴ സ്വദേശിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചുമാണ്‌ ഉദ്യോഗാര്‍ഥികളെ വലവീശിയത്‌.

കുവൈറ്റ്‌ മിനിസ്‌ട്രിയില്‍ 20 നഴ്‌സുമാരുടെ ഒഴിവുണ്ടെന്നും മൂന്നുലക്ഷം രൂപ ജോലി തരപ്പെടുത്തിനല്‍കുന്നതിന്‌ ചിലവുണ്ടെന്നും രാജേഷ്‌ പറഞ്ഞിരുന്നു. ഇതിനായി 2009 മുതല്‍ പലതവണകളായാണ്‌ പണം വാങ്ങിയത്‌. പറഞ്ഞ സമയത്ത്‌ ജോലി ലഭിക്കാതെവന്നതോടെ പണം നല്‍കിയവര്‍ അന്വേഷണം നടത്തിയപ്പോള്‍ അവധികള്‍ മാറ്റിമാറ്റിപ്പറഞ്ഞു.

മൂന്നു മാസം മുന്‍പ്‌ ഉദ്യോഗാര്‍ഥികള്‍ നിരന്തരം ബഹളംവച്ചതോടെ തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റതായും ഇതുമൂലമാണ്‌ തടസം നേരിട്ടതെന്നും ഒരു മാസത്തിനകം വിസ നല്‍കാമെന്നുമാണ്‌ വിശ്വസിപ്പിച്ചിരുന്നത്‌.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ രാജേഷിന്റെ മൂന്നു മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമായതോടെ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്താകുന്നത്‌. പട്ടിത്താനത്തെ വീട്‌ പൂട്ടി ഉപകരണങ്ങള്‍ മാറ്റിയ നിലയിലാണ്‌. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയില്‍ വീട്ടില്‍നിന്ന്‌ ഉപകരണങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതു കണ്ട്‌ ജോലിക്കായി നേരത്തേ പണം നല്‍കിയ സമീപവാസിയായ അനു കുര്യന്‍ അന്വേഷിച്ചെത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പണം അടുത്ത ദിവസം നല്‍കാമെന്നു പറഞ്ഞതായും പോലീസ്‌ പറഞ്ഞു.

ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ഫെഡറല്‍ ബാങ്ക്‌ കുറവിലങ്ങാട്‌ ശാഖയിലുള്ള രാജേഷിന്റെ അക്കൗണ്ട്‌വഴിയാണ്‌ പണം നല്‍കിയിരുന്നത്‌.

അതിരമ്പുഴ സ്വദേശിയും കുറവിലങ്ങാട്‌ സ്വദേശികളായ രണ്ട്‌ യുവാക്കളും തട്ടിപ്പിലുള്‍പ്പെട്ടിട്ടുള്ളതായി പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപതോളം പേരെ തട്ടിപ്പിനിരയാക്കിയതായി ഇപ്പോള്‍ത്തന്നെ സൂചന ലഭിച്ചിട്ടുണ്ട്‌. കുറവിലങ്ങാട്‌ എസ്‌.ഐ.മാരായ അരുണ്‍, ചന്ദ്രബോസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.

Monday 8 August 2011

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയിലും അഴിമതി വിഹരിക്കുന്നുണ്ട്

<iframe width="425" height="349" src="http://www.youtube.com/embed/dum_7P9MNgA" frameborder="0" allowfullscreen></iframe>

മാര്‍ സേവേറിയോസിന്റെ പൗരോഹിത്യ സ്‌ഥാപന സുവര്‍ണ ജൂബിലിയും സപ്‌തതി ആഘോഷങ്ങളും

കൊച്ചി: യാക്കോബായ സുറിയാനി സഭയിലെ ഏറ്റവും സീനിയറായ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ സപ്‌തതി സംബന്ധിച്ച ആഘോഷങ്ങളുടെ ഉദ്‌ഘാടനം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ആലുവയില്‍ നിര്‍വഹിച്ചു. സഭാ പ്രതിനിധി സമ്മേളനം മാസ്‌ ഹാളില്‍ നടന്നു. ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയിലാരംഭിച്ച വൈദിക സേവന പരമ്പര തൃക്കുന്നത്തുതന്നെ അവസാനിക്കാന്‍ ദൈവ നിയോഗം ഉണ്ടാകട്ടെ എന്ന്‌ ജൂബിലിയേറിയന്‍ ഏബ്രഹാം മാര്‍ സേവേറിയോസ്‌ ആശംസകള്‍ക്കു മറുപടിയായി പറഞ്ഞു.

പെരുമ്പാവൂര്‍ മലങ്കര വര്‍ഗീസ്‌ വധവുമായി ബന്ധപ്പെടുത്തി യാക്കോബായ സഭയേയും സഭാ പൗരോഹിത്യ ശൃംഖലയേയും തന്നേയും അധിക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കള്ളക്കേസുകളില്‍ വീണ്ടും കുടുക്കുന്നതിനും ഓര്‍ത്തഡോക്‌സ് സഭ തുടര്‍ പ്രസ്‌താവനകളും കുല്‍സിത ആരോപണങ്ങളും നടത്തി വാര്‍ത്താ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നത്‌ --- ശ്രേഷ്‌ഠ കാതോലിക്ക ജൂബിലി സപ്‌തതി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസ്‌താവിച്ചു. എല്ലാരംഗങ്ങളിലും ജനമധ്യത്തിലും പൊതുതെരഞ്ഞെടുപ്പുകളിലും വ്യവഹാരങ്ങളിലും പരാജയപ്പെട്ട ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പൊതുജനങ്ങളോടും ക്രൈസ്‌തവ സമൂഹത്തോടും മാപ്പു പറയുന്നതിനുള്ള സമയം അതിവിദൂരത്തിലല്ലെന്ന്‌ മനസിലാക്കി അവാസ്‌തവ പത്രപ്രസ്‌താവനകള്‍ നിര്‍ത്തണമെന്നും ശ്രേഷ്‌ഠ കാതോലിക്ക കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറി ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ, ബേബി ജോണ്‍, കുര്യാക്കോസ്‌ വല്ലാപ്പിള്ളി, ഇ.സി. വര്‍ഗീസ്‌, പീറ്റര്‍ ഇല്ലിമൂട്ടില്‍ എന്നീ കോര്‍ എപ്പിസ്‌കോപ്പമാരും ഫാ. വര്‍ഗീസ്‌ അരീക്കല്‍, സി.വൈ. വര്‍ഗീസ്‌, ഫാ. സാബു പാറക്കല്‍ എന്നീ സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു.

ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ സപ്‌തതി-പൗരോഹിത്യ ജൂബിലി ആഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 22 ന്‌ നെടുമ്പാശേരി വി.എം.ജി. ഹാളില്‍ നടത്താനും സെപ്‌റ്റംബര്‍ 17 ന്‌ വൈദിക കൗണ്‍സില്‍ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചതായി സഭാ വക്‌താവും ഭദ്രാസന സെക്രട്ടറിയുമായ ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ അറിയിച്ചു.

കല്ലുമേട്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നോമ്പും വാങ്ങിപ്പു പെരുന്നാളും

കുമളി: കല്ലുമേട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ വി. ദൈവമാതാവിന്റെയും ശൂനോയോ നോമ്പും വാങ്ങിപ്പു പെരുന്നാളും ഇന്നു മുതല്‍ 15 വരെ തീയതികളില്‍ ആഘോഷിക്കും.

ദിവസവും രാവിലെ ഒന്‍പതിന്‌ വി. കുര്‍ബാന, തുടര്‍ന്ന്‌ പ്രസംഗം, ഉച്ചയ്‌ക്ക് 12 ന്‌ ഉച്ചനമസ്‌കാരം, വൈകിട്ട്‌ 6.30 ന്‌ സന്ധ്യാനമസ്‌കാരം, ഫാ. കുര്യന്‍ വടക്കേപ്പറമ്പില്‍, ഫാ. ജോണ്‍ പോത്താനിക്കല്‍, ഫാ. ജേക്കബ്‌ പഞ്ഞിക്കാട്ടില്‍, ഫാ. മാത്യൂസ്‌ നടുവിലേക്കര, ഫാ. ജെയിംസ്‌ പുതിയപുരയിടം, ഫാ. ജോണ്‍ പുന്നമറ്റം, വികാരി കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിക്കും. പൗലോസ്‌ മോര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

Saturday 6 August 2011

മലബാര്‍ ഭദ്രാസന എല്‍ഡേഴ്‌സ് ഫോറത്തിനു പുതിയ സാരഥികള്‍

മീനങ്ങാടി :യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന വയോജന വേദിയായ എല്‍ഡേഴ്‌സ് ഫോറത്തിന്റെ അടുത്ത മൂന്നു വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ അധ്യക്ഷത വഹിച്ചു. റവ ഡോ. ജേക്കബ്‌ മീഖായേല്‍ പുല്ല്യാട്ടേല്‍ (ഡയറക്‌ടര്‍), അഡ്വ. സി. പി. പൗലോസ്‌ ചിറക്കര (ജോയിന്റ്‌ ഡയറക്‌ടര്‍) എന്നിവരെ തെരഞ്ഞെടുത്തു.




ഫാ. ഗീവര്‍ഗീസ്‌ കിഴക്കേക്കര (പുല്‍പ്പള്ളി), ഫാ. ജോസഫ്‌ പള്ളിപ്പാട്ട്‌ ( ബത്തേരി), ഫാ. മത്തായി അതിരംപുഴ (നീലഗിരി), ഫാ. പൗലോസ്‌ പുത്തന്‍പുരയ്‌ക്കല്‍ (മീനങ്ങാടി), ഫാ. ജോര്‍ജ്‌ജ് നെടുന്തള്ളി (കല്‍പ്പറ്റ), ഫാ. ബൈജു ഫിലിപ്പോസ്‌ കര്‍ലോട്ടു കുന്നേല്‍ (മാനന്തവാടി) എന്നിവരെ മേഖലാ പ്രസിഡന്റുമാരായും, ബേബി കോലോത്തു പറമ്പില്‍ (പുല്‍പ്പള്ളി), പൗലോസ്‌ ചെമ്മിക്കാട്ട്‌ (ബത്തേരി), പി. എസ്‌. അബ്രഹാം (നീലഗിരി), ടി. കെ. എല്‍ദോ (മീനങ്ങാടി), പി. വൈ. ജേക്കബ്‌ (കല്‍പ്പറ്റ), ബാബു പുന്നാംതടത്തില്‍ (മാനന്തവാടി) എന്നിവരെ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.



പുല്ല്യാട്ടേല്‍ മീഖായേല്‍ കോര്‍-എപ്പിസ്‌കോപ്പായുടെ നിര്യാണത്തില്‍ എല്‍ഡേഴ്‌സ് ഫോറം മലബാര്‍ ഭദ്രാസനം അനുശോചിച്ചു. ഫാ. പി. സി. പൗലോസ്‌, ഫാ. ഗീവര്‍ഗീസ്‌ കിഴക്കേക്കര, ഫാ.മത്തായി അതിരംപുഴയില്‍, ഫാ. ജോസഫ്‌ പള്ളിപ്പാട്ട്‌, ബേബി കോലോത്തുപറമ്പില്‍, ടി.കെ. എല്‍ദോ, പൗലോസ്‌ ചെമ്മിക്കാട്ട്‌, പി. എസ്‌. അബ്രാഹാം, അഡ്വ. സി. പി. പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സംഗമങ്ങളും ഭദ്രാസന സംഗമവും നടത്തുവാന്‍ തീരുമാനിച്ചു

ഒരു വലിയ മെത്രാപ്പോലീത്താ

കഴിഞ്ഞ വര്‍ഷം, ഒരു പത്രത്തിന്റെ വിദ്യാഭ്യാസ സപ്ലിമെന്റില്‍ ഒരു വലിയ മെത്രാപ്പോലീത്തായും സ്‌കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദമുണ്ടായിരുന്നു.




'' നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? ''



മെത്രാപ്പോലീത്ത ചോദിച്ചു.



'' ഉണ്ട്... ''



''നിങ്ങള്‍ അതു തുറന്നു നോക്കിയിട്ടുണ്ടോ?''



''ഉണ്ട്. ''



''എന്നിട്ടതിനുള്ളില്‍ എന്താ ഉള്ളത്? ''



ചിലര്‍ നിശ്ശബ്ദരായി. ചിലര്‍ പറഞ്ഞു, ഒന്നും ഇല്ല.



അപ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞു:



''ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്. ''



അതുകേട്ട് കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു :



''ചക്കക്കുരുവില്‍ ഒരു പ്ലാവും നിറയെ ചക്കകളും കാണാനാവുന്നതാണ് വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതുകൊണ്ടു വിദ്യാഭ്യാസമാകില്ല.''



തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി


Priest & Police Sub Inspector

Wednesday 3 August 2011

നാനോ എക്‌സല്‍ തട്ടിപ്പ:് പുരോഹിതനെ ചോദ്യംചെയ്തു; നികുതി ഉദ്യോഗസ്ഥന്‍ പ്രതിപ്പട്ടികയിലേക്ക്

തൃശ്ശൂര്‍: നാനോ എക്‌സല്‍ കമ്പനിയില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയ വാണിജ്യനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ ആവശ്യമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. കമ്പനിക്കും ഉദ്യോഗസ്ഥനും ഇടയില്‍ മധ്യസ്ഥത വഹിച്ചതായി സംശയിക്കപ്പെടുന്ന പുരോഹിതനെ വടക്കാഞ്ചേരി പോലീസ് ബുധനാഴ്ച ചോദ്യംചെയ്തു. കൈക്കൂലി ഇടപാടില്‍ പങ്കുണ്ടെന്ന വാദം പുരോഹിതന്‍ നിഷേധിച്ചു.




വികാരി ഫാ. സന്തോഷ് ആന്റണിയെയാണ് കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പോലീസ് ചോദ്യം ചെയ്തത്. സെയില്‍സ് ടാക്‌സ് കണ്‍സല്‍ട്ടന്റായ പുരോഹിതനെക്കുറിച്ച് കഴിഞ്ഞദിവസമാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥനും വൈദികനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയുകയായിരുന്നു.



2010ലാണ് വാണിജ്യനികുതി വകുപ്പ് തൃശ്ശൂരിലെ നാനോ എക്‌സല്‍ കമ്പനിയില്‍ പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി അക്കൗണ്ടുകള്‍ ഉദ്യോഗസ്ഥര്‍ മരവിപ്പിച്ചു. അക്കൗണ്ടുകള്‍ തുറന്നുകൊടുക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. പണം കൈപ്പറ്റിയതിനുള്ള വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പോലീസ് വരുംദിവസങ്ങളില്‍ ചോദ്യംചെയ്യും.



ഒന്നരക്കോടി കൈപ്പറ്റിയ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് ജോലിചെയ്യുന്നത്. ഇയാള്‍ക്കെതിരെ ബുധനാഴ്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഒന്നരലക്ഷത്തിന്റെ ഒരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി ലഭിച്ചിട്ടുണ്ട്. നാനോ എക്‌സല്‍ കമ്പനിയുടെ തട്ടിപ്പിനു കൂട്ടുനിന്ന വാണിജ്യനികുതി ഉദ്യോഗസ്ഥനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ റൂറല്‍ എസ്.പി. വടക്കാഞ്ചേരി പോലീസിനോടാവശ്യപ്പെട്ടു. കമ്പനി ഡയറക്ടര്‍മാരിലൊരാളായ പാട്രിക്ക് തോമസ് നിര്‍ദ്ദേശിച്ച രണ്ടുപേരാണ് വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട സ്ഥലത്ത് പണം എത്തിച്ചത്. ഇതില്‍ ഒരാള്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയതായി വടക്കാഞ്ചേരി സി.ഐ. മുരളീധരന്‍ പറഞ്ഞു.



നാനോ എക്‌സല്‍ കമ്പനിയുടെ തട്ടിപ്പിനു കൂട്ടുനിന്ന നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ അടുത്തദിവസം പോലീസ് പുറത്തുവിടുമെന്നാണ് സൂചന. തൃശ്ശൂര്‍ ജില്ലയിലെ ഒരു എസ്.ഐ. ഭാര്യയുടെ പേരില്‍ നാനോ എക്‌സല്‍ കമ്പനിയില്‍ 12000 രൂപ നിക്ഷേപിച്ച് ഇരുപതോളംപേരെ കമ്പനിയില്‍ ചേര്‍ത്തതു സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.



Message Part-2 : Rev.Dr.P.P.Thomas : Dubai MT Convention 2009 : Moncy Puloor

പള്ളിക്കര കത്തീഡ്രലില്‍ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും

പിണര്‍മുണ്ട: പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.




പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര ഏഴിന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും. 10 ന്‌ രാവിലെ വി. മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും. തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ വനിതാദിനം, സീനിയേഴ്‌സ് ഡേ, യുവജന വിദ്യാര്‍ഥി ദിനം, കുടുംബദിനം എന്നിവ ആചരിക്കും. പ്രൊ ഡിക്‌സണ്‍ പി. തോമസ്‌, ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌, ക്യാപ്‌റ്റന്‍ രാജു, പ്രൊഫ. ഡോ. സി.സി. വര്‍ഗീസ്‌ തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 15 ന്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന്‌ എരുമേലി കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും. പെരുന്നാളിനോടനുബന്ധിച്ച്‌ ഇടവകയിലെ സാധുജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യല്‍ മെഷീന്‍ വിതരണവും വിവാഹ സഹാനിധിയുടെ ഉദ്‌ഘാടനവും നടക്കും.



വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ സണ്ണി പോള്‍, എ.എം. പൗലോസ്‌, ജനറല്‍ കണ്‍വീനറായി മാത്യു ജോര്‍ജ്‌, പ്രോഗ്രാം സാബു വര്‍ഗീസ്‌, പബ്ലിസിറ്റി ബിജു-ഐസക്ക്‌, വിളംബരജാഥ എം.പി. തോമസ്‌, ഫുഡ്‌ കെ.എ. മാത്തപ്പന്‍, റിസപ്‌ഷന്‍ ബേബി ജോണ്‍, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ എ.പി. ബാബു, സീനീയേഴ്‌സ് ഡേ കെ. ജോര്‍ജ്‌ ഏബ്രഹാം എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു.

Monday 1 August 2011

അടി വരുന്ന വഴി ...

യാക്കോബായ സഭ യൂത്ത് അസ്സോസിയേഷന്‍ നേതൃസമ്മേളനം

പാമ്പാടി:യാക്കോബായ സഭ യൂത്ത് അസ്സോസിയേഷന്‍ കിഴക്കന്‍ മേഖല നേതൃസമ്മേളനം നെടുമാവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ നടത്തി. പള്ളി വികാരി ടിജു വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ.കുര്യാക്കോസ് പ്ലാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫാ.സോണി കടുംങ്ങാണിയില്‍, യാക്കോബായ സഭ വര്‍ക്കിങ് കമ്മറ്റിയംഗം ബിബി ഏബ്രഹാം, യൂത്ത് അസ്സോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം അഡ്വ.ഷൈജു സി. ഫിലിപ്പ്, എം.എ.വര്‍ഗ്ഗീസ്, ഭദ്രാസന സെക്രട്ടറി അനില്‍, പി.പുന്നൂസ്, മേഖലാ സെക്രട്ടറി ബിബിന്‍ ബാബു, തോമസ് വര്‍ഗ്ഗീസ്, ജോബി ടി.വര്‍ഗ്ഗീസ്, അഭിലാഷ് വടക്കേക്കര, ദീപു കുര്യാക്കോസ്, രന്‍ഞ്ചു പി.ഏബ്രഹാം, പള്ളി ട്രസ്റ്റി ജോര്‍ജ് തോമസ്, യൂത്ത് അസ്സോസിയേഷന്‍ പള്ളി യൂണിറ്റ് സെക്രട്ടറി ജിയാ മെറിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോബി ടി.വര്‍ഗ്ഗീസ് (വൈസ് പ്രസി), ബിബിന്‍ ബാബു (സെക്ര), ബിന്‍സൂ ബേബിച്ചന്‍ (ജോ.സെക്ര), പ്രിന്‍സ് സോളമന്‍ (ഖജാ) എന്നവരെയും തിരഞ്ഞെടുത്തു

Thumpamon JSOYA inaugurated the programs for next one year.

PATHANAMTHITTA: Inauguration og the programs of JSOYA, Thumpamon Diocese held at Omalloor St. Peter's JSO "Valiya Pally". Panchayat President P. R Kuttappan Nair inagurated the function. H.G Youhanon Mor Milithiose Presided over the function. Very. rev. Fr. E. K Mathews Chorepscopa, rev. Fr. Joseph V varghese, rev. Fr. Davis P thankachan, Jose Sleeba, V. D daniel, Biju. K Thampi, Shanthi roy, P. T Thomas, Vipin Kuriakose, Rev. Fr. Aby Stephen & Binu vazhamuttam spoke during the occassion. Rev. Fr. Aby Stephen presented the plan for next year to the members. This includes the Youth fest for JSOYA, helping the tribes and to reorganize the JSOYA Thumpamon diocese by attracting more youth by enriching them spiritually. Sri.Idiculla A.I(Senior Officer,BSNL Tiruvalla) handled the session on awareness of cyber crimes.