News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 3 August 2011

പള്ളിക്കര കത്തീഡ്രലില്‍ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും

പിണര്‍മുണ്ട: പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.




പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര ഏഴിന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും. 10 ന്‌ രാവിലെ വി. മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും. തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ വനിതാദിനം, സീനിയേഴ്‌സ് ഡേ, യുവജന വിദ്യാര്‍ഥി ദിനം, കുടുംബദിനം എന്നിവ ആചരിക്കും. പ്രൊ ഡിക്‌സണ്‍ പി. തോമസ്‌, ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌, ക്യാപ്‌റ്റന്‍ രാജു, പ്രൊഫ. ഡോ. സി.സി. വര്‍ഗീസ്‌ തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 15 ന്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന്‌ എരുമേലി കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും. പെരുന്നാളിനോടനുബന്ധിച്ച്‌ ഇടവകയിലെ സാധുജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യല്‍ മെഷീന്‍ വിതരണവും വിവാഹ സഹാനിധിയുടെ ഉദ്‌ഘാടനവും നടക്കും.



വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ സണ്ണി പോള്‍, എ.എം. പൗലോസ്‌, ജനറല്‍ കണ്‍വീനറായി മാത്യു ജോര്‍ജ്‌, പ്രോഗ്രാം സാബു വര്‍ഗീസ്‌, പബ്ലിസിറ്റി ബിജു-ഐസക്ക്‌, വിളംബരജാഥ എം.പി. തോമസ്‌, ഫുഡ്‌ കെ.എ. മാത്തപ്പന്‍, റിസപ്‌ഷന്‍ ബേബി ജോണ്‍, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ എ.പി. ബാബു, സീനീയേഴ്‌സ് ഡേ കെ. ജോര്‍ജ്‌ ഏബ്രഹാം എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു.

No comments:

Post a Comment