News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 26 August 2011

പൂതംകുറ്റി പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാളും സുവിശേഷ കണ്‍വെന്‍ഷനും 31 മുതല്‍ സപ്തംബര്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 31ന് വൈകീട്ട് 4ന് ഫാ. എമില്‍ ഏലിസ് പെരുന്നാളിന് കൊടിയേറ്റും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന. 6.30ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മോര്‍ ബോസ്‌കോ പുത്തൂര്‍ സുവിശേഷ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജേക്കബ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തും. സപ്തംബര്‍ ഒന്നിന് രാവിലെ 8.15ന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, 10.15ന് നടക്കുന്ന വനിത സമാജം മേഖലാ സമ്മേളനവും കലോത്സവവും ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് സുവിശേഷ യോഗം. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മോര്‍ ബസേലിയോസ് അവാര്‍ഡ് വിതരണം ചെയ്യും. രണ്ടിന് രാവിലെ 8.15ന് ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മൂന്നിന് രാവിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്യാമ്പ് നടക്കും. നാലിന് രാവിലെ 10.15ന് യുവജന സെമിനാര്‍. അഞ്ചിന് രാവിലെ 8.15ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യമാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പൗരോഹിത്യ സുവര്‍ണ ജൂബിലിയും സപ്തതിയും ആഘോഷിക്കുന്ന മെത്രാപ്പോലീത്തയ്ക്ക് പള്ളിയുടെ ഉപഹാരം നല്‍കും. ആറിന് രാവിലെ 8.15ന് വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 10.15ന് ധ്യാന പ്രസംഗം. ഏഴിന് വൈകീട്ട് 5ന് പാച്ചോര്‍ തുലാഭാരം, 6.15ന് സന്ധ്യാപ്രാര്‍ഥന, പ്രദക്ഷിണവും വിശുദ്ധ സുനോറൊ വണക്കവും ഉണ്ടാകും. എട്ടിന് രാവിലെ 9ന് ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, 11ന് വിശുദ്ധ സൂനോറൊ ദര്‍ശനം, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടാകും. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും വൈകീട്ട് സുവിശേഷയോഗവും ഉണ്ടാകും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സുവിശേഷ യോഗത്തിനായി നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മവും നടന്നു. ഫാ. എമില്‍ ഏല്യാസ്, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. ഏല്യാസ് കൈപ്രമ്പാട്ട്, ഫാ. വര്‍ഗീസ് തൈപറമ്പില്‍, ട്രസ്റ്റി പി.ടി. പൗലോസ്, ജനറല്‍ കണ്‍വീനര്‍ പി.പി. എല്‍ദോ, ബിജോ എല്‍ദോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment