News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 27 August 2011

സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

മേരിമൗണ്ട് : സിംഗപ്പൂരില്‍ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള സെന്റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍ ആഗസ്ത്്28 മുതല് സെപ്തംബര്‍ 4 വരെ ആചരിക്കുവാന്‍ തീരുമാനിച്ചു.2008 ല്‍ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്ത് 28 ഞായറാഴ്ച രാവിലെ നടക്കുന്ന വി.കുര്‍ബാനയ്ക്ക് ക്‌നാനായ സഭയിലെ കല്ലിശേരില്‍,,മലബാര്‍ മേഖലയുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍് ഗ്രിഗോറിയോസ് നേതൃത്വം നല്കും .തുടര്‍ന്ന് മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും .ആഗസ്ത്് 29 തിങ്കള്‍ മുതല്‍ സെപ്തംബര്‍ 3 ശനി വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വി.കുര്‍ബാനയും മേരി മൗണ്ട് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു 2.30നു ജീസസ് യൂത്ത് സിംഗപ്പൂര്‍് നടത്തുന്ന പ്രത്യേക യൂത്ത് പ്രോഗ്രാം പള്ളിയില്‍ നടത്തും. ചൊവ്വാഴ്ചയും ശനിയാഴ്ചയും കുര്ബനശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്ക്ക് സെന്റ് സ്റ്റീഫന്‍് പള്ളിയിലെ ഫാ .മിഖായേല്‍് ബെഞ്ചമിന്‍്,ഇമ്മാനുവേല്‍, സി .എസ് .ഐ പള്ളിയിലെ ഫാ .വര്‍ഗീസ് എനടിക്കല്‍് എന്നിവര് നേതൃത്വം നല്കും .വ്യാഴാഴ്ച ആബൂന് മോര്‍ ബസേലിയോസ് പൗലോസ് ദിതീയന്‍ ബാവയുടെ പ്രത്യേക ഓര്‍മ്മപ്പെരുന്നാള്‍് ആചരിക്കുന്നു. പെരുന്നാള്‍ ദിവസമായ നാലാം തീയതി സിറ്റി ഹാള്‍ അര്‍മേനിയനന്‍ പള്ളിയില്‍ വൈകുന്നേരം വി .കുര്‍ബാനയും ,ശേഷം പ്രദിക്ഷണവും ഉണ്ടായിരിക്കും .തുടര്‍ന്ന് സിംഗപ്പൂരിലെ മാര്‍ തോമ ചര്‍ച്ച് ,കാത്തലിക് ചര്‍ച്ച് ,സി .എസ് .ഐ ചര്‍ച്ച് വികാരിമാരുടെ സാന്നിധ്യത്തില് പൊതുസമ്മേളനവും നടത്തപ്പെടുന്നു .ശേഷം പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‍ച്ചയും ,സ്‌നേഹവിരുന്നും പള്ളിയങ്കണത്തില് വച്ച് കൊടുക്കുവാനുള്ള ക്രമീകരണം ചെയ്തു വരുന്നു .എല്ലാവരും നേര്ച്ച കാഴ്ച്ചകളോടെ പെരുന്നാളില് പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന് വികാരി ഫാ .സജി നടുമുറിയില് അറിയിച്ചു .പെരുന്നാള്‍ നോട്ടീസ് പള്ളി ഓഫീസില് ക്രമീകരിച്ചിട്ടുണ്ട് .

No comments:

Post a Comment