റാന്നി: വലിയ പള്ളിയുടെ ഏഴാമതു കുരിശു പള്ളിയായ ഇട്ടിയപ്പാറ സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ വാര്‍ഷികവും ദൈവ മാതാവിന്റെ വാങ്ങിപ്പിന്‍ പെരുനാളും വലിയ പള്ളിയുടെ നവീകരിച്ച കൊടിമരത്തിന്റെ പ്രതിഷ്‌ഠാ ശുശ്രൂഷ യും 14, 15 തീയതികളില്‍ നടക്കും.
13 നു വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷം ദൈവ മാതാവിനോടുള്ള മദ്ധ്യസ്‌ഥ പ്രാര്‍ത്ഥന. മാത്വു ഏബ്രഹാം തിരുവചന ധ്യാനം നടത്തും. 14 നു രാവിലെ 7.30 നു വി. കുര്‍ബാന, വൈകുന്നേരം 5.30 നു മോര്‍ സേവേറിയോസ് കുറിയാക്കോസ് വലിയ മെത്രാപ്പോലീത്താ, മോര്‍ ഗ്രിഗോറിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്താ എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കൊടിമരത്തിന്റെ പ്രതിഷ്‌ഠാ ശുശ്രൂഷ, 6 നു വലിയ പള്ളിയില്‍ നിന്നും ഇട്ടിയപ്പാറ കുരിശു പള്ളിയിലേക്കു ആഘോഷ പൂര്‍വ്വമായ റാസ എന്നിവ നടക്കും. 15 നു രാവിലെ 7.30 നു മോര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വ്വാദം , കൊടിയിറക്കു ചടങ്ങുകള്‍ നടക്കും.

No comments:
Post a Comment