News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 8 August 2011

മാര്‍ സേവേറിയോസിന്റെ പൗരോഹിത്യ സ്‌ഥാപന സുവര്‍ണ ജൂബിലിയും സപ്‌തതി ആഘോഷങ്ങളും

കൊച്ചി: യാക്കോബായ സുറിയാനി സഭയിലെ ഏറ്റവും സീനിയറായ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ സപ്‌തതി സംബന്ധിച്ച ആഘോഷങ്ങളുടെ ഉദ്‌ഘാടനം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ആലുവയില്‍ നിര്‍വഹിച്ചു. സഭാ പ്രതിനിധി സമ്മേളനം മാസ്‌ ഹാളില്‍ നടന്നു. ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയിലാരംഭിച്ച വൈദിക സേവന പരമ്പര തൃക്കുന്നത്തുതന്നെ അവസാനിക്കാന്‍ ദൈവ നിയോഗം ഉണ്ടാകട്ടെ എന്ന്‌ ജൂബിലിയേറിയന്‍ ഏബ്രഹാം മാര്‍ സേവേറിയോസ്‌ ആശംസകള്‍ക്കു മറുപടിയായി പറഞ്ഞു.

പെരുമ്പാവൂര്‍ മലങ്കര വര്‍ഗീസ്‌ വധവുമായി ബന്ധപ്പെടുത്തി യാക്കോബായ സഭയേയും സഭാ പൗരോഹിത്യ ശൃംഖലയേയും തന്നേയും അധിക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കള്ളക്കേസുകളില്‍ വീണ്ടും കുടുക്കുന്നതിനും ഓര്‍ത്തഡോക്‌സ് സഭ തുടര്‍ പ്രസ്‌താവനകളും കുല്‍സിത ആരോപണങ്ങളും നടത്തി വാര്‍ത്താ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നത്‌ --- ശ്രേഷ്‌ഠ കാതോലിക്ക ജൂബിലി സപ്‌തതി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസ്‌താവിച്ചു. എല്ലാരംഗങ്ങളിലും ജനമധ്യത്തിലും പൊതുതെരഞ്ഞെടുപ്പുകളിലും വ്യവഹാരങ്ങളിലും പരാജയപ്പെട്ട ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പൊതുജനങ്ങളോടും ക്രൈസ്‌തവ സമൂഹത്തോടും മാപ്പു പറയുന്നതിനുള്ള സമയം അതിവിദൂരത്തിലല്ലെന്ന്‌ മനസിലാക്കി അവാസ്‌തവ പത്രപ്രസ്‌താവനകള്‍ നിര്‍ത്തണമെന്നും ശ്രേഷ്‌ഠ കാതോലിക്ക കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറി ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ, ബേബി ജോണ്‍, കുര്യാക്കോസ്‌ വല്ലാപ്പിള്ളി, ഇ.സി. വര്‍ഗീസ്‌, പീറ്റര്‍ ഇല്ലിമൂട്ടില്‍ എന്നീ കോര്‍ എപ്പിസ്‌കോപ്പമാരും ഫാ. വര്‍ഗീസ്‌ അരീക്കല്‍, സി.വൈ. വര്‍ഗീസ്‌, ഫാ. സാബു പാറക്കല്‍ എന്നീ സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു.

ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ സപ്‌തതി-പൗരോഹിത്യ ജൂബിലി ആഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 22 ന്‌ നെടുമ്പാശേരി വി.എം.ജി. ഹാളില്‍ നടത്താനും സെപ്‌റ്റംബര്‍ 17 ന്‌ വൈദിക കൗണ്‍സില്‍ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചതായി സഭാ വക്‌താവും ഭദ്രാസന സെക്രട്ടറിയുമായ ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ അറിയിച്ചു.

No comments:

Post a Comment