News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 13 August 2011

സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ജീവിക്കണം: ശ്രേഷ്‌ഠ ബാവ

നെടുമ്പാശേരി: സ്വര്‍ഗത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരായി ഈ ലോകത്തില്‍ ജീവിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ പറഞ്ഞു. ദര്‍ശനമില്ലാതെ വളരുന്ന തലമുറയാണ്‌ അരാജകത്വത്തിലേക്കും അതിക്രമങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നതെന്നുമദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കര യാക്കോബായ സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ അങ്കമാലി ഭദ്രാസന അധ്യാപക കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു ശ്രേഷ്‌ഠബാവ.

ഇ.സി. വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു. ഏലിയാസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അവാര്‍ഡുദാനം നടത്തി. ഫാ. വര്‍ഗീസ്‌ പാലയില്‍ കുടുംബജീവിതം എന്ന വിഷയം ആസ്‌പദമാക്കി ക്ലാസെടുത്തു. ഭദ്രാസന ഡയറക്‌ടര്‍ സി.വൈ. വര്‍ഗീസ്‌, സെക്രട്ടറി പി.ഐ. ഉലഹന്നാന്‍, ബേബി വര്‍ഗീസ്‌, പി.വി. ജേക്കബ്‌, എം.കെ. വര്‍ഗീസ്‌ ജോബിന്‍, ജേക്കബ്‌, ബെന്നി തോമസ്‌, ടി.വി. പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment