News
Friday, 26 August 2011
പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍
അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുന്നാളും സെന്റ് മേരീസ് കണ്‍വന്‍ഷനും 31ന് ആരംഭിക്കും. സെപ്‌റ്റംബര്‍ 8ന് സമാപിക്കും. 31ന് വൈകീട്ട് 4ന് ഫാ. എമില്‍ ഏല്യാസ് കൊടിയേറ്റ് നിര്‍വഹിക്കും. 5.45ന് സന്ധ്യാപ്രാര്‍ഥനെയേ തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മോര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഫാ. എമില്‍ ഏല്യാസ് അദ്ധ്യക്ഷത വഹിക്കും. ഫാ. ജേക്കബ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തും. സെപ്‌റ്റംബര്‍ 1ന് രാവിലെ 8.15ന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന നടക്കും. 10.15ന് നടക്കുന്ന വനിതാ സമാജം മേഖല സമ്മേളനവും കലോത്സവും എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ് ഉദ്‌ഘാടനം ചെയ്യും. കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷതാ വഹിക്കും. ഫാ. സാബു പാറയ്‌ക്കല്‍ സമ്മാനദാനം നിര്‍വഹിക്കും. വൈകീട്ട് 6.30ന് നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. പി. ടി. തോമസ് എരുമേലി മുഖ്യപ്രഭാഷണം നടത്തും. 3ന് രാവിലെ 8.30ന് ഐസക് മോര്‍ ഓസ്‌താത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന നടക്കും. 10.30ന് വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന വ്യക്‌തിത്വ വികസന ക്യാമ്പ് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി. ജോസഫ് ഉദ്‌ഘാടനം ചെയ്യും. ഐസക് മോര്‍ ഓസ്‌താത്തിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഷാന്റി ചിറപ്പണത്ത്, പി.വി. യാക്കോബ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ ബിജു കെ. തമ്പി നയിക്കു. വൈകീട്ട് 6.30ന് നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം മുഖ്യപ്രഭാഷണം നടത്തും. 4ന് രാവിലെ 10.15ന് നടക്കുന്ന യുവജനസെമിനാര്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ഏല്യാക്കുട്ടി ആന്റണി ഉദ്‌ഘാടനം ചെയ്യും. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.എസ്. മൈക്കിള്‍, ജോസ് പി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വര്‍ഗീസ് പോള്‍ സെമിനാര്‍ നയിക്കും. 5, 6 തീയതികളില്‍ വര്‍ഗീസ് പുളിയന്‍ കോറെപ്പിസ്‌കോപ്പാ, ഗബ്രിയേല്‍ റമ്പാന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട് 6ന് ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. 7ന് രാവിലെ 8.15ന് ഗബ്രിയേല്‍ റമ്പാന്റെ നേതൃത്വത്തില്‍ ദിവ്യബലി, 10.30ന് ധ്യാനപ്രസംഗം, വൈകീട്ട് 5ന് പാച്ചോര്‍ തുലാഭാരം, 6.15ന് ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്കാബാവയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ വിതരണം ചെയ്യും. വിശുദ്ധ സുനറോ പുറത്തിറക്കല്‍, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 8ന് രാവിലെ 9ന് ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 10ന് മദ്ധ്യസ്‌ഥപ്രാര്‍ഥന, 11ന് വിശുദ്ധ സുനറോ ദര്‍ശനം, 11.30ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, ആശീര്‍വാദം, ലേലം എന്നിവ നടക്കും. തിരുനാളിന്റെയും കണ്‍വന്‍ഷന്റെയും വിജയത്തിനായി ഫാ. എമില്‍ ഏല്യാസ്, ഫാ. കെ.ടി. യാക്കോബ്, ഫാ. എല്‍ദോസ് പാലയില്‍, പി.ടി. പൗലോസ്, എം.എ. ടെന്‍സ്, പി.പി. എല്‍ദോ, ടി.എം. യാക്കോബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment