News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 26 August 2011

അകപറമ്പ് കത്തീഡ്രലില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി

നെടുമ്പാശ്ശേരി: പ്രസിദ്ധമായ സ്ലീബ പെരുന്നാളിന് വിശ്വാസികള്‍ക്ക് നേര്‍ച്ചയായി വിതരണം ചെയ്യുന്നതിന് അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ പള്ളിയില്‍ പഞ്ചസാരമണ്ട ഒരുക്കല്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ഥനയോടെയാണ് പഞ്ചസാരമണ്ട നിര്‍മണം തുടങ്ങിയത്. പള്ളിവികാരി ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ഗീവര്‍ഗീസ് വി.അരീയ്ക്കല്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. എല്‍ദോസ് വര്‍ക്കി ആലുക്കല്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സപ്തംബര്‍ 13നാണ് സ്ലീബ പെരുന്നാള്‍. രാവിലെ 8.30ന് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, സ്ലീബ എഴുന്നള്ളിപ്പ്, സമര്‍പ്പണ ശുശ്രൂഷ എന്നിവ ഉണ്ടാകും. ഈ വര്‍ഷം രണ്ടായിരത്തോളം പേര്‍ ചേര്‍ന്നാണ് പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെടുത്ത് സ്ഥാപിച്ചതിന്റെ ഓര്‍മയായിട്ടാണ് സ്ലീബ പെരുന്നാള്‍ ആഘോഷിക്കുന്നത്. അരി, പഞ്ചസാര, ശര്‍ക്കര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്താണ് സ്വാദിഷ്ടമായ പഞ്ചസാര മണ്ട തയ്യാറാക്കുന്നത്.

No comments:

Post a Comment