News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 15 August 2011

ഫാ. മാണിപ്പാറയ്‌ക്കെതിരേ കയ്യേറ്റ ശ്രമം

ശ്രീകണ്‌ഠപുരം: മലയോര ഹൈവേക്ക്‌ സ്‌ഥലം നഷ്‌ടപ്പെടുന്നവരുടെ യോഗത്തില്‍ ഫാ. മാണിപ്പാറയ്‌ക്കെതിരേ കയ്യേറ്റ ശ്രമം. മലയോര ഹൈവേ കടന്നു പോകുന്ന സ്‌ഥലങ്ങളില്‍ നൂറോളം പേരുടെ ഭൂമി നഷ്‌ടപെടുന്നുണ്ടെന്നും ഇവര്‍ക്ക്‌ നഷ്‌ടപരിഹാരം കിട്ടുന്നതിനുള്ള ആലോചനാ യോഗം കരിക്കോട്ടക്കരിയിലെ ഒരു വീട്ടില്‍ ഫാ. ജോസ്‌ മാണിപ്പാറയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കെയാണ്‌ അയ്യന്‍കുന്ന്‌ പഞ്ചായത്തിലെ ഒരു മെമ്പറുടെ നേതൃത്വത്തിലുള്ള അമ്പതോളം പേര്‍ യോഗസ്‌ഥലത്ത്‌ അതിക്രമിച്ചു കടന്ന്‌ യോഗം അലങ്കോലപ്പെടുത്തുകയും ഫാ. മാണിപ്പാറയെ കയ്യേറ്റം ചെയ്യുകയും ചെയ്‌തത്‌. ഭൂമിയും വീടുകളും റോഡിനു വേണ്ടി നഷ്‌ടപ്പെടുന്ന നൂറോളം വരുന്നവര്‍ക്ക്‌ പത്തോളം കോടിനഷ്‌ടം വരുന്നുണ്ടെന്നാണ്‌ പറയുന്നത്‌.

സാധാരണക്കാരായ ജനങ്ങളുടെ ഭൂമി നഷ്‌ടപെടുത്തി വികസനം നടപ്പിലാക്കുമ്പോള്‍ നഷ്‌ടപരിഹാരം നല്‍കണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം. ഒന്നും നഷ്‌ടപ്പെടാത്തവരാണ്‌ അക്രമത്തിന്‌ പിന്നില്‍. ഫാ. പറഞ്ഞു.

നഷ്‌ടപരിഹാരത്തിന്‌ തീരുമാനമുണ്ടാകാതെ ഭൂമി വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കരിക്കോട്ടക്കരി പോലീസ്‌ എത്തിയാണ്‌ സമരക്കാരെ ഒഴിവാക്കിയത്‌. യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരേ പരാതി പെട്ടിട്ടില്ലെന്ന്‌ ഫാ. മാണിപ്പാറ പറഞ്ഞു

No comments:

Post a Comment