News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 29 August 2011

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് കൊടി ഉയര്‍ത്തി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ദ്വിതീയന്‍ ബാവായുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി. ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയാണ് കൊടി ഉയര്‍ത്തിയത്. ചടങ്ങില്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, വികാരി പ്രൊഫ. കെ.പി. ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫിന്നഹാസ് റമ്പാന്‍, ഫാ. ജോമി, ഫാ. ബിനു യോഹന്നാന്‍, മോന്‍സി വാവച്ചന്‍, അഡ്വ. വര്‍ഗീസ് ക്‌നാലത്ത്, പോള്‍ വി. തോമസ്, വി.എം. ജോയി, പോള്‍ തൊഴുപ്പാടന്‍, മത്തായി ജോണ്‍, ജോര്‍ജ് എബ്രഹാം എന്നിവര്‍ സംബന്ധിച്ചു. ബുധനാഴ്ച രാവിലെ 8 ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, വൈകീട്ട് 5 ന് ചെറായി സെന്റ് മേരീസ് പള്ളിയില്‍ നിന്നെത്തുന്ന ദീപശിഖാ പ്രയാണത്തിനും വിവിധ മേഖലകളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ വി. കുര്‍ബാനയും 25,000 പേര്‍ക്കുള്ള നേര്‍ച്ച സദ്യയും ഉണ്ടാകും

No comments:

Post a Comment