കഴിഞ്ഞ വര്‍ഷം, ഒരു പത്രത്തിന്റെ വിദ്യാഭ്യാസ സപ്ലിമെന്റില്‍ ഒരു വലിയ മെത്രാപ്പോലീത്തായും സ്‌കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദമുണ്ടായിരുന്നു.
'' നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? ''
മെത്രാപ്പോലീത്ത ചോദിച്ചു.
'' ഉണ്ട്... ''
''നിങ്ങള്‍ അതു തുറന്നു നോക്കിയിട്ടുണ്ടോ?''
''ഉണ്ട്. ''
''എന്നിട്ടതിനുള്ളില്‍ എന്താ ഉള്ളത്? ''
ചിലര്‍ നിശ്ശബ്ദരായി. ചിലര്‍ പറഞ്ഞു, ഒന്നും ഇല്ല.
അപ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞു:
''ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്. ''
അതുകേട്ട് കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു :
''ചക്കക്കുരുവില്‍ ഒരു പ്ലാവും നിറയെ ചക്കകളും കാണാനാവുന്നതാണ് വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതുകൊണ്ടു വിദ്യാഭ്യാസമാകില്ല.''
വലിയ മെത്രാപ്പോലീത്തക്ക് അതിബുദ്ധി വിളംബാന്‍ പാവം സ്കൂള്‍ കുട്ടികളയെ കിട്ടിയോളൂ ?
ReplyDelete