News
Monday, 29 August 2011
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി 31ന്
പെരുമ്പാവൂര്‍: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ഗാര്‍ഡിയന്‍, എയ്ഞ്ചല്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ 31ന് നടക്കും. വെങ്ങോല ബത്‌സദ സ്‌കൂളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും.
സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇതിന്റെഭാഗമായി നടക്കും. ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി.തങ്കച്ചന്‍ ആശംസകള്‍ അര്‍പ്പിക്കും.
1941ല്‍ അങ്കമാലി പീച്ചാനിക്കാട് ആലുക്കല്‍ ചാക്കോ, മറിയം ദമ്പതിമാരുടെ 9 മക്കളില്‍ 8-ാമനായി ജനിച്ച എബ്രഹാം മാര്‍ സേവേറിയോസ് 1960ല്‍ ശെമ്മാശനായി. 1962ല്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വയലിപ്പറമ്പില്‍ തിരുമേനിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പീച്ചാനിക്കാട് പള്ളി, തൃക്കുന്നത്ത് സെമിനാരി ചാപ്പല്‍ എന്നിവിടങ്ങളില്‍ വികാരിയായി. 1971ല്‍ ഉപരിപഠത്തിനായി റഷ്യയിലേക്ക് പോയി. സ്വീഡനിലും ഇംഗ്ലണ്ടിലും വൈദിക ശുശ്രൂഷകനായി. ലണ്ടന്‍ ഫിറ്റ്‌സ്‌റോയ് സ്‌ക്വയറില്‍ വൈഎംസിഎ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ചാപ്ലയനായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിക്കാഗോയിലെ പസഫിക് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് പാസ്റ്ററല്‍ സ്റ്റ്യുവാര്‍ഡ് ഷിപ്പില്‍ ഡോക്ടറേറ്റ് നേടി.
1982ല്‍ അങ്കമാലി ഭദ്രാസന സഹായമെത്രാപ്പോലീത്തയായി. കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ നിന്ന് മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തയായി. 1985ല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ചു. യല്‍ദോ മാര്‍ ബസേലിയോസ് അനാഥശാല, വെങ്ങോലയിലെ ബത്‌സദ വൃദ്ധമന്ദിരം, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, യല്‍ദോ മോര്‍ ബസേലിയോസ് ചാപ്പല്‍, പ്രെയര്‍ ടവര്‍, പ്രെയര്‍ ഷെല്‍ട്ടര്‍, കിളികുളത്തെ മോര്‍ ഔഗേന്‍ ചാപ്പല്‍, ബത്‌സദ ജൂനിയര്‍ സ്‌കൂള്‍, ബത്‌സദ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment