News
Sunday, 21 August 2011
സംഭവം കുറിഞ്ഞി പള്ളിയില്‍ :യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം; 16 പേര്‍ ആശുപത്രിയില്‍
കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. പരുക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടതി ഉത്തരവിനു വിരുദ്ധമായി ഓര്‍ത്തഡോക്‌സ് വിഭാഗം മറ്റൊരു വൈദികനെ പ്രവേശിപ്പിച്ചെന്നു യാക്കോബായ വിഭാഗം ആരോപിച്ചതാണു സംഘര്‍ഷത്തിലെത്തിയത്.
പള്ളിയില്‍ ഇരു വിഭാഗവും ഒന്നിടവിട്ട ആഴ്‌ചകളിലാണ് ആരാധന നടത്തുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആഴ്‌ച അവസാനിച്ച ഇന്നലെ മൂന്നിന്മേല്‍ കുര്‍ബാന നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വികാരി ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. പോള്‍ മത്തായി എന്നിവര്‍ക്കുപുറമേ ഫാ. ഏലിയാസ് കുറ്റിപറിച്ചേലും കുര്‍ബാനയില്‍ പങ്കെടുത്തു.
കുര്‍ബാനയ്‌ക്കു ശേഷം പുറത്തിറങ്ങിയ വൈദികരോട് ഈ നടപടി തെറ്റാണെന്നു യാക്കോബായ വിഭാഗം പറഞ്ഞതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് എത്തിയാണു സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്.
യാക്കോബായ വിഭാഗം ട്രസ്‌റ്റി എം.കെ. പോള്‍, കെ.വി. തോമസ്, കെ.വി. പൗലോസ്, എം.സി. റെജു, സ്ലീബ, എല്‍ദോ, ജിജോ എന്നിവരെ വടവുകോട് ആശുപത്രിയിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. പോള്‍ മത്തായി, ട്രസ്‌റ്റി തോമസ്, റോജി അബ്രാഹം, ടി.വി. ജോര്‍ജ്, ഡോ. ജേക്കബ് ജോണ്‍, എം.വി. സ്ലീബ, വി.എം. പൈലി, കെ.എം. ജെയിംസ്, രാജന്‍ കളപ്പാട്ടില്‍ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment