കോലഞ്ചേരി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമുള്ള അവകാശത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. രണ്ടു വിഭാഗക്കാരോടും ആ പള്ളിയില്‍ പോയി പ്രാര്‍ഥിച്ചുകൊള്ളാനാണു സുപ്രീംകോടതി അമ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിധി പ്രസ്താവിച്ചത്. പിന്നീട് അതേച്ചൊല്ലി എത്രയോ കേസുകള്‍ വിവിധ കോടതികളിലുണ്ടായി. ഒടുവിലുണ്ടായ കേരള ഹൈക്കോടതി വിധി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണെന്ന് അവര്‍ വാദിക്കുന്നു. അതുകൊണ്ടു കോലഞ്ചേരിപ്പള്ളിയില്‍ തങ്ങള്‍ക്ക് പൂര്‍ണ അവകാശം നല്‍കണമെന്നും ആ വിഭാഗം ആവശ്യപ്പെടുന്നു. അതേച്ചൊല്ലിയാണ് ഇപ്പോള്‍ കലഹമുണ്ടായതും സമരം നടക്കുന്നതുമെല്ലാം. യഥാര്‍ഥത്തില്‍ ഏതെങ്കിലും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവസരത്തേയോ അവകാശത്തേയോചൊല്ലിയല്ലല്ലോ ഈ സമരാഭാസങ്ങളത്രയും നടക്കുന്നത്? പള്ളിയുടെ സ്വത്തിലാണു രണ്ടു കാതോലിക്കാ ബാവമാര്ക്കും അവരുടെ ശിങ്കിടികള്‍ക്കും കണ്ണ്. യേശുക്രിസ്തു പ്രാര്‍ഥിച്ചിരുന്നത് പള്ളികളിലല്ലല്ലോ? കടലോരത്തും മലമുകളിലുമെല്ലാം ഇരുന്നുകൊണ്ടാണു യേശുക്രിസ്തു തന്റെ അനുയായികളോടൊപ്പം പ്രാര്‍ഥിച്ചത്.
കോലഞ്ചേരി സമരത്തിന്റെ പേരില്‍ എത്രയിടത്താണ് മന്ദബുദ്ധികളായ വിശ്വാസികള്‍ തെരുവില്‍ ഗതാഗതം ഉപരോധിച്ചത്. ചെങ്ങന്നൂര്‍ ആറാട്ടുപുഴ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പോയ ഹൈന്ദവ വിശ്വാസികളെ മര്‍ദിച്ച സംഭവംവരെയുണ്ടായി. സുബോധമില്ലാത്തവര്‍ ചെയ്ത ആ ഹീനകൃത്യം ആളിക്കത്തിച്ചു മുതലെടുക്കാന്‍ വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയിറക്കി ശ്രമം നടത്തിയെങ്കിലും അതു ഫലിക്കാതെപോയി എന്നതു നാടിന്റെ ഭാഗ്യം.
രാജ്യത്ത് പടര്‍ന്നു പന്തലിച്ചിരിക്കുന്ന അഴിമതിക്കെതിരായി ശക്തമായ നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ടു ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച അണ്ണാ ഹസാരെയെ ആത്മഹത്യാശ്രമക്കുറ്റത്തിന് അറസ്റ്റ് ചെയ്യാന്‍ മന്മോഹന് സിംഗിന്റെ കേന്ദ്ര സര്‍ക്കാര്‍ തയാറായപ്പോള്‍ കോലഞ്ചേരിപ്പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം ഉന്നയിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും പെരുവഴിയില്‍ നിരാഹാരസമരം തുടങ്ങിയതിനെത്തുടര്‍ന്ന് അവരേയും ആത്മഹത്യാശ്രമ കുറ്റത്തിന് അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധൈര്യം കാണിച്ചില്ല?

No comments:
Post a Comment