കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിക്കാ ബാവയും അഭി തിരുമേനിമാരും നടത്തുന്ന പ്രാര്‍ഥനാ യജ്ഞത്തിനു പിന്തുണ പ്രഖ്യാപിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നടത്തിയ വിശ്വാസ പ്രഖ്യാപന റാലി ചരിത്ര സംഭവമായി. ഭദ്രാസനത്തിന്റെ വിവിധ വിവിധ പള്ളികളില്‍ നിന്നും വിശ്വാസികള്‍ കോലഞ്ചേരിയിലേക്ക് ഒഴുകിയെത്തി. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ 4 മണിയ്ക്ക് "തോന്നിയ്ക്കല്‍ " ജങ്ഷനില്‍ നിന്നും റാലി ഫ്ലാഗ് ഓഫ് ചെയ്തു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാട്,കോലഞ്ചേരി പള്ളി വികാരി ഫാ.വര്‍ഗീസ് ഇടുമാരി ,ഫാ ജോയി ആനകുഴി. അഖില മലങ്കര സെക്രട്ടറി ബിജു തമ്പി ,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു , മുന്‍ സെക്രട്ടറി റെജി പി വര്‍ഗീസ്, വൈസ് പ്രസിഡണ്ട് ജോണ്‍സന്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.
ഭദ്രാസനത്തിന്റെ വിവിധ പള്ളികളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ റാലിയില്‍ അണിനിരന്നു. രണ്ടു ലൈന്‍ ആയി തുടങ്ങിയ റാലി ജന ബാഹുല്യം കൊണ്ട് സംഘാടകരുടെ നിയന്ത്രണത്തിനു അതീതമായി റോഡ് നിറഞ്ഞാണ് നീങ്ങിയത്.5 മണിയ്ക്ക് ടൌണ്‍ ചുറ്റി റാലി പള്ളിയില്‍ എത്തിച്ചേര്‍ന്നു. ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് പള്ളി മുറ്റത്തു
തയാറാക്കിയ വേദിയില്‍ യാതൊരു വിധ ഔപചാരികതയും ഇല്ലാതെ യോഗ നടപടികള്‍ ആരംഭിച്ചു. അഭി ഇടവക മെത്രാപോലിത്ത മാത്യൂസ് മാര്‍ ഇവാനിയോസ് തിരുമേനി വിശ്വാസികളെ അഭിസംബോധന ചെയ്തു. ജീവന്‍ കൊടുത്ത് അന്ത്യോഖ്യ വിശ്വാസം കാത്തു പരിപാലിക്കണമെന്നും കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും അഭി.തിരുമേനി പറഞ്ഞു.1934 ലെ ഭരണ ഘടനയും പിടിച്ചു നടക്കുന്ന കൊനാട്ടച്ചന്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ ഏതു ഭരണ ഘടന പ്രകാരമാണ് ഭരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും ആവശ്യപെട്ടു.

ക്നാനായ ഭദ്രാസന മെത്രാപോലിത്ത അഭി കുര്യാക്കോസ് മാര്‍ ഗ്രീ ഗോറിയോസ് വിശ്വാസ പ്രഖ്യാപന പ്രമേയം ചൊല്ലികൊടുത്തു. വിശ്വാസികള്‍ കൈകള്‍ പരസ്പരം കൂട്ടിപിടിച്ചു അന്ത്യോഖ്യ വിശ്വാസം കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു പരിപാലിക്കുമെന്നു ഏറ്റു ചൊല്ലി. തുടര്‍ന്ന് മലങ്കരയുടെ യാക്കോബ് ബുര്‍ദ്ധാന ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്കാ ബാവ വിശ്വാസികളെ അനുഗ്രഹിച്ചു പ്രഭാഷണം നടത്തി. കോലഞ്ചേരി പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കൊലന്ചെരിയിലെ സഹന സമരം തുടരുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. കൈവശം വെച്ചിരിക്കുന്ന യാക്കോബായ സഭയുടെ അരമനകള്‍ വിട്ടു തരാതെ കാലുമാറി പോയ തിരുമേനിമാര്‍ക്ക് ഗുണംവരുകയില്ലന്നും ബാവ പറഞ്ഞു. തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തി യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്നും ബാവ പറഞ്ഞു.
റാലിയില്‍ പങ്കെടുക്കുന്നതിനായി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ നിന്നും പുറപ്പെട്ട ബസ് പാമ്പാക്കുടയില്‍ മെത്രാന്‍ കക്ഷികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ബസില്‍ ഉണ്ടായിരുന്ന യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവസരോജിതമായി " കൈകാര്യം" ചെയ്തതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല.സംഭവത്തില്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രതിക്ഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ് മാര്‍ ഇവാനിയോസ് ആവശ്യപ്പെട്ടു.

No comments:
Post a Comment