News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 29 September 2011

ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.

കോലഞ്ചേരി: ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ പ്രാര്‍ഥനായജ്‌ഞം നടത്തുന്ന ശ്രേഷ്‌ഠകാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മെത്രാപ്പോലീത്ത.

മലങ്കര സഭയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ സഭ തരണംചെയ്യുമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഇവിടത്തെ സംഭവങ്ങളില്‍ ഏറെ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ആശങ്കയോടെയാണ്‌ അന്ത്യോഖ്യാസിംഹാസനം ഇതിനെ വീക്ഷിക്കുന്നത്‌. ക്രൈസ്‌തവ സഭാചരിത്രത്തില്‍ ആദ്യത്തെ സഭയായ സുറിയാനി സഭ ലോകത്തിന്റെ വെളിച്ചമാണെന്നും സഭയുടെ സത്യം നിലനില്‍ക്കുന്നിടത്തോളം കാലം അധാര്‍മിക മാര്‍ഗത്തിലൂടെ തോല്‍പിക്കാനാവില്ലെന്നും അന്ത്യോഖ്യാപ്രതിനിധി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രേഷ്‌ഠബാവയ്‌ക്കും മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ പാര്‍ത്രിയര്‍ക്കീസ്‌ ബാവ എല്ലാവിധ പിന്തുണയും അറിയച്ചതായി അദ്ദേഹം പറഞ്ഞു.

കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പത്താംതീയതിമുതല്‍ ശ്രേഷ്‌ഠബാവ പ്രാര്‍ഥനായജ്‌ഞത്തിലാണ്‌.

ഒക്‌ടോബര്‍ മൂന്നുമുതല്‍ ബാവ ഉപവാസം അനുഷ്‌ടിക്കുമെന്നു പ്രസ്‌താവിച്ചിരിക്കെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏബ്രഹാം മോര്‍ സേവേറിയോസ്‌ എന്നിവരും സംബന്ധിച്ചു. ഇന്ന്‌ സഭയുടെ ദേവാലയങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും ഉപവാസപ്രാര്‍ത്ഥനാദിനം ആചരിക്കും.

No comments:

Post a Comment