നെടുമ്പാശ്ശേരി: പുനര്‍നിര്‍മ്മിച്ച തുരുത്തിശ്ശേരി മാര്‍ ശാബോര്‍ അഫ്രോത്ത് സിംഹാസന പള്ളിക്ക് വലിയപള്ളി പദവി ലഭിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയാണ് വലിയപള്ളിയെ ഉയര്‍ത്തിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചത്. പള്ളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയ്ക്കുശേഷം നടന്ന പ്രഥമദിവ്യബലിമദ്ധ്യേ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ചത്.
ഐസക് മാര്‍ ഒസ്താത്തിയോസ്, ഏല്യാസ് മോര്‍ അത്തനാസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവനപദ്ധതി കെ.പി.ധനപാലന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സ്വാമി പൂര്‍ണാമൃതാനന്ദപുരി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, ബെന്നി ബഹനാന്‍, എസ്.ശര്‍മ്മ, സാജുപോള്‍, ടി.യു.കുരുവിള, ജോസ് തെറ്റയില്‍, ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍, എസ്.എന്‍.ഡി.പി. കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കര്‍ണന്‍, പഞ്ചായത്തംഗം പി.വൈ.എല്‍ദോ, ഫാ. വര്‍ഗീസ് കല്ലാപ്പാറ, മത്തായി പൂവ്വത്തറ കോര്‍ എപ്പീസ്‌കോപ്പ, ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ഏല്യാസ് ഐപ്പ്, മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

No comments:
Post a Comment