News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 13 September 2011

യാക്കോബായ സുറിയാനി സഭയ്‌ക്ക് അര്‍ഹമായ നീതി ലഭിക്കണം: ഡല്‍ഹി ഭദ്രാസനം

ന്യൂഡല്‍ഹി: സത്യത്തിനും നീതിക്കും വേണ്ടി മാത്രം നിലകൊള്ളും എന്ന്‌ പ്രഖ്യാപിച്ച്‌ അധികാരത്തിലേറിയ സംസ്‌ഥാന സര്‍ക്കാര്‍ യാക്കോബായ സുറിയാനി സഭയോട്‌ കാട്ടുന്ന ചിറ്റമ്മനയം അവസാനിപ്പിച്ച്‌ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കനുസൃതമായ നീതി നടപ്പാക്കി നല്‌കണമെന്ന്‌ യാക്കോബായ സുറിയാനി സഭ ഡല്‍ഹി ഭദ്രാസന പൊതുയോഗം ആവശ്യപ്പെട്ടു. ഇടവകകളില്‍ ഭൂരിപക്ഷം ഏതു വിഭാഗത്തിനാണോ ആ വിഭാഗത്തിന്‌ പള്ളി വിട്ടു നല്‌കണമെന്ന സുപ്രീം കോടതിയുടെ വിധിയെ മാനിച്ചുകൊണ്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ യാക്കോബായ സുറിയാനി സഭയ്‌ക്ക നീതി നടപ്പാക്കി തരണം. പൊതുവെ സമാധാനകാംക്ഷികളായ യാക്കോബായ വിശ്വാസികളോടുള്ള അവഗണന അവസാനിപ്പിച്ച്‌ എല്ലാവര്‍ക്കും തുല്യനീതിയെന്ന ഭരണഘടനാപരമായ അവകാശം സഭയ്‌ക്ക് ലഭിക്കണമെന്ന്‌ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ശക്‌തമായി ആവശ്യപ്പെട്ടു. 

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പാള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ തങ്ങുടെ അര്‍ഹമായ അവകാശത്തിന്‌ വേണ്ടി സമാധനപരമായി ഉപവാസ പ്രാര്‍ത്ഥനായജ്‌ഞം നടത്തുന്നു ്രേശഷ്‌ഠ ബാബാ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലീത്താ ബാവായേയും മെത്രാപ്പോലീത്താമാരോടും വിശ്വാസ സമുഹത്തിനോടുമുള്ള പുര്‍ണ്ണ പിന്തുണ യോഗം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കൂടിയ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.ഐസക്‌ മാത്യു, അല്‍മായ സെക്രട്ടറി കമാന്‍ഡര്‍ രാജന്‍ സ്‌ക്കറിയ, വൈദിക സെക്രട്ടറി ഫാ.പ്രദോഷ്‌ പടിപ്പുരയ്‌ക്കല്‍, കൗണ്‍സില്‍ അംഗങ്ങഹ സി.വി ജോസ്‌, സണ്ണി പോള്‍, ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി സണ്ണി തോമസ്‌, ഡീ.ഷീബു ഈപ്പന്‍, വൈദികര്‍ എന്നീവര്‍ സംസാരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഐസക്‌ മാത്യൂ അറിയിച്ചതാണിത്‌.

No comments:

Post a Comment