കോലഞ്ചേരി: യാക്കോബായ സഭയുടെ പള്ളികളും അരമനകളും അന്യര്‍ കൈയേറുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
കോലഞ്ചേരിയില്‍ ഞായറാഴ്ച വൈകീട്ട് നടന്ന വിശ്വാസ പ്രഖ്യാപന റാലിക്കു ശേഷം നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. കോലഞ്ചേരി പള്ളിയില്‍ പൊതുയോഗം വിളിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതിയിലൂടെ സഭയുടെ പള്ളികളില്‍ കയറിക്കൂടാമെന്ന് വ്യാമോഹിക്കേണ്ടെന്നും ബാവ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തോന്നിക്ക കവലയില്‍ നിന്നു തുടങ്ങിയ വിശ്വാസ പ്രഖ്യാപന റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ശ്രേഷ്ഠ കാതോലിക്ക കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടത്തിവരുന്ന പ്രാര്‍ഥനാ യജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന റാലി സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോലഞ്ചേരി ജങ്ഷനിലൂടെ ബ്ലോക്ക് കവലയിലെത്തിയ റാലി പിന്നീട് ചാപ്പലില്‍ സമ്മേളിച്ചു. തുടര്‍ന്ന് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ നടന്ന വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ക്‌നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് ചൊല്ലിക്കൊടുത്തു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മിഖായേല്‍ റമ്പാന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. ബേബി നാനാത്ത്, ഫാ. ജോയി ആനിക്കുഴി, ഫാ. എല്‍ദോസ് കക്കാടന്‍, ബിജു കെ. തമ്പി, സിനോള്‍ വി. സാജു, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, ബാബുപോള്‍, പോള്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment