News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 30 September 2011

1958-വരെ അന്ത്യോഖ്യാ സിംഹനവുമായി മാത്രം ബന്ധമുണ്ടായിരുന്ന ഇടവക യോജിപ്പിനെ തുടര്‍ന്ന് കാതോലിക്കാസിനെ സ്വീകരിക്കുകയായിരുന്നു.

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹ്ലാന്മാരുടെ നാമത്തിലുള്ള കോലഞ്ചേരി പള്ളി പരമ്പരാഗതമായി യാക്കോബായക്കാരുടെ സ്വത്താണ് ഏകദേശം രണ്ടായിരത്തിലധികം ഇടവകക്കാരുള്ള ഈ ദേവാലയത്തില്‍ ഇരുനൂറില്‍ താഴെ മാത്രമേ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങളുള്ള 1958-വരെ അന്ത്യോഖ്യാ സിംഹനവുമായി മാത്രം ബന്ധമുണ്ടായിരുന്ന ഇടവക യോജിപ്പിനെ തുടര്‍ന്ന് കാതോലിക്കാസിനെ സ്വീകരിക്കുകയായിരുന്നു. പിന്നീട് സഭയില്‍ ഭിന്നതയുണ്ടായപ്പോള്‍ ഇടവക്കാരായ രണ്ടു വികാരിമാര്‍ മറുപക്ഷം ചേരുകയും ചേരിതിരിവ് ഉണ്ടാവുകയും ചെയ്തു. എങ്കിലും ഇരുപക്ഷത്തിനു സ്വീകാര്യമായ നിലപ്പാടുകളാണ് രണ്ടു കൂട്ടരും എടുത്തിരുന്നത്. എന്നാല്‍ ഈ വൈദികരെ മാറ്റുവാന്‍ കാതോലിക്ക എടുത്ത തീരുമാനമാണ് പള്ളി പൂട്ടലില്‍ കലാശിച്ചത്. 1995-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഇടവകക്കാരായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മേലാണ് ഇപ്പോള്‍ ജില്ലാകോടതി കാതോലിക്കാ പക്ഷത്തിന് അനുകൂലമായി വിധിച്ചിരിക്കുന്നത്. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ധൃതിപിടിച്ച് കാതോലിക്കാ വിഭാഗം പള്ളി പിടിച്ചെടുക്കുവാനുള്ള ഗൂഢാലോചനയുമായി രംഗത്തു വന്നതാണ് കോലഞ്ചേരിയില്‍ രംഗം വഷളാവാന്‍ കാരണമെന്ന്

No comments:

Post a Comment