കോലഞ്ചേരി: യാക്കോബായ സഭയുടെ പള്ളികളും അരമനകളും ഓര്‍ത്തഡോക്‌സ് വിഭാഗം കൈയേറുന്നതു സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ.
കോലഞ്ചേരിയില്‍ യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിശ്വാസപ്രഖ്യാപന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ബാവ.
പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ മലങ്കരസഭ ഉള്‍പ്പെട്ട ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടു വേണം കീഴ്‌ക്കോടതി വിധി നടപ്പാക്കാന്‍. കോലഞ്ചേരി പള്ളിയില്‍ പൊതുയോഗം വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. കേസ് കൊടുത്ത് ഓരോ പള്ളിയും കൈയേറുന്ന സമീപനമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്- ബാവ ആരോപിച്ചു.
വിശ്വാസപ്രഖ്യാപന റാലി പതിനായിരങ്ങള്‍ അണിനിരന്ന ആവേശക്കടലായി. വൈകിട്ട് നാലോടെ ആരംഭിച്ച റാലി കോലഞ്ചേരി ടൗണിലൂടെ വടവുകോട് ബ്ലോക്ക് ജംഗ്‌ഷനിലെത്തി തിരികെ ചാപ്പലില്‍ എത്തി. തുടര്‍ന്നു നടന്ന യോഗത്തില്‍ ക്‌നാനായ സഭയുടെ കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഐക്യദാര്‍ഢ്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ബാബു പോള്‍, പ്രഫ. എ.പി. എല്‍ദോ, എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, മിഖായേല്‍ റമ്പാന്‍, ഫാ. ബേബി മാനാത്ത്, അഖില മലങ്കര യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ. ജോയി ആനിക്കുഴി, ജനറല്‍ സെക്രട്ടറി ബിജു കെ. തമ്പി, ഭദ്രാസന സെക്രട്ടറി സിനോള്‍ വി. സാജു, പള്ളി ട്രസ്‌റ്റി സ്ലീബാ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, പി.കെ. ജോര്‍ജ്‌കുട്ടി, ബിനു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രേഷ്‌ഠ ബാവയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനായജ്‌ഞം ഇന്നു 18-ാം ദിവസത്തിലേക്കു കടക്കും. കോലഞ്ചേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ടു കഴിഞ്ഞ 10-നു കോട്ടൂര്‍ പള്ളിക്കു സമീപമായിരുന്നു പ്രാര്‍ത്ഥനായജ്‌ഞത്തിന്റെ തുടക്കം

No comments:
Post a Comment