News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 24 September 2011

റവ.ഫാ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ പദവിയിലേക്ക്

ന്യൂയോര്‍ക്ക് : സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് വൈദികനും വെസ്റ്റ് നയാക്ക് സെന്റ് മേരീസ് പള്ളി വികാരിയുമായ റവ.ഫാദര്‍. ഗീവര്‍ഗീസ് തോമസ് ചട്ടത്തിലിന് സെപ്റ്റംബര്‍ 24-ന് ശനിയാഴ്ച കോറെപ്പിസ്‌ക്കോപ്പ സ്ഥാനം നല്‍കുന്നു. മുപ്പത്തിയാറു വര്‍ഷമായി വിവധ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളില്‍ വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ചു വരുന്ന അദ്ദേഹത്തിന്റെ ബഹുമുഖ സേവനങ്ങളെ മാനിച്ച് ബാവയുടെ കല്‍പ്പനപ്രകാരം മലങ്കര ആര്‍ച്ച് ഡയാസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോമ തിത്തോസ് തിരുമനസ്സുകൊണ്ട് സ്ഥാനാരോഹണ ശുശ്രൂഷക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വെസ്റ്റ് നയാക്ക് പള്ളിയില്‍ പ്രഭാത നമസ്‌ക്കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, സ്ഥാനാരോഹണ ശുശ്രൂഷ എന്നിവ നടക്കും. വിശുദ്ധ ശുശ്രൂഷകള്‍ക്ക് ശേഷം നവാഭിഷക്തനായ കോറെപ്പിസ്‌ക്കോപ്പയെ അനുമോദിക്കുവാന്‍ പൊതുസമ്മേളനം ഉണ്ടായിരിക്കും.

മലങ്കര ആര്‍ച്ച് ഡയാസിസിലെ ഭക്തസംഘടനയായ അന്ത്രാഖ്യം സംരക്ഷണ സമിതിയുടെ മുന്‍ വൈസ് പ്രസിഡന്റു കൂടിയായ ഗീവര്‍ഗീസ് ചട്ടത്തില്‍ കശ്ശീശ്ശ വെസ്റ്റ് നയാക്ക് സെന്റ് മേരീസ്, ലിവിംഗ്സ്റ്റണ്‍ സെന്റ് ജെയിംസ് എന്നീ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തു വരുന്നു. ആല്‍ബനിയിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (യു.സി.എഫ്) ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സംയുക്ത ആരാധനാ ശുശ്രൂഷയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.സ്ഥാനാരോഹണ ശുശ്രൂഷയില്‍ ഏവരും പങ്കെടുക്കണമെന്ന് ഇടവക ഭാരവാഹികള്‍ അറിയിക്കുന്നു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയാസിസ്)അറിയിച്ചതാണിത്.

No comments:

Post a Comment