News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday, 30 September 2011

സഭാ തര്‍ക്കം അനുരഞ്‌ജനത്തിലൂടെ പരിഹരിക്കണം: ഹൈക്കോടതി

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം അനുരഞ്‌ജനത്തിലൂടെ പരിഹരിക്കണമെന്നു ഹൈക്കോടതി. വിശ്വാസപ്രശ്‌നമെന്ന നിലയില്‍ മധ്യസ്‌ഥ ശ്രമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ്‌ ഉചിതമെന്നു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

കോലഞ്ചേരി പള്ളിയില്‍ ഇരുവിഭാഗത്തിനും ആരാധന നടത്താവുന്ന തരത്തില്‍ ധാരണയിലെത്താന്‍ കഴിയുമോയെന്നു ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു. ഇരുവിഭാഗവും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തണം. സഭാ തര്‍ക്കത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോടതി വിധികളെക്കാള്‍ മധ്യസ്‌ഥതയിലൂടെ പരിഹാരം ഉണ്ടായതായി കാണാം- കോടതി പറഞ്ഞു.

സര്‍ക്കാരിന്‌ ഒരു പക്ഷത്തോടും അനുഭാവമില്ലെന്നും സമാധാന അന്തരീക്ഷം ഉറപ്പാക്കുകയാണു പരമമായ ലക്ഷ്യമെന്നും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു. എറണാകുളം പള്ളിക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സെപ്‌റ്റംബര്‍ ആറിലെ ഉത്തരവ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പള്ളിക്കോടതി ഉത്തരവിനു മുമ്പുള്ള സ്‌ഥിതി നിലനിര്‍ത്താന്‍ ഉത്തരവു വേണമെന്ന യാക്കോബായ പക്ഷത്തിന്റെ ആവശ്യത്തിനു നീതീകരണമില്ലെന്നു കോടതി പറഞ്ഞു. പള്ളിയുടെ താക്കോല്‍ മറുപക്ഷത്തിനു കൈമാറാനാണു കീഴ്‌ക്കോടതിയുടെ നിര്‍ദേശമുള്ളത്‌. ഈ വിധിക്കെതിരേയാണ്‌ അപ്പീലെന്നു കോടതി പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാര്‍ നിയമിച്ച ഉപസമിതിയുമായി സഹകരിക്കുമെന്ന്‌ ഇരുവിഭാഗവും കോടതിയില്‍ പറഞ്ഞു.

യാക്കോബായ വിഭാഗത്തിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്‌. വൈദ്യനാഥനും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി അഡ്വ. എസ്‌. ശ്രീകുമാറും ഹാജരായി. നവംബര്‍ മൂന്നിനു കേസ്‌ വീണ്ടും പരിഗണിക്കും.

ശ്രേഷ്‌ഠബാവ പ്രാര്‍ഥനാ യജ്‌ഞം അവസാനിപ്പിച്ചു

കോലഞ്ചേരി: യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാ യജ്‌ഞം അവസാനിപ്പിച്ചു. സഭാ തര്‍ക്കം സംബന്ധിച്ച ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം.

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ കഴിഞ്ഞ ഇരുപതു ദിവസമായി ബാവ പ്രാര്‍ഥനാ യജ്‌ഞം നടത്തിവന്നിരുന്നത്‌. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ യാക്കോബായസഭ സ്വാഗതം ചെയ്യുന്നതായി ശ്രേഷ്‌ഠബാവ അറിയിച്ചു.

കോലഞ്ചേരി പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ മാറ്റിനിര്‍ത്തി കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന്‌ കോടതിക്കും സര്‍ക്കാരിനും ബോധ്യം വന്നതായി സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അറിയിച്ചു.

നവംബര്‍ രണ്ടിനകം മന്ത്രിസഭാ ഉപസമിതി ഇരുസഭകളുമായി ചര്‍ച്ച നടത്തി തുല്യമായ നീതി നടപ്പാക്കുമെന്ന്‌ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

കോടതിയും സര്‍ക്കാരും ഇടപെട്ട്‌ കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണം കൈമാറണമെന്നു കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനു വിട്ടുവീഴ്‌ചകള്‍ക്കു തയാറാണെന്ന്‌ അറിയിച്ച ശ്രേഷ്‌ഠ ബാവ, ഇടവക പള്ളികള്‍ ഇടകവകക്കാരുടേതാണെന്ന സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ്സഭ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, സഭാ ട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കേതലയ്‌ക്കല്‍, സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടു കഴിഞ്ഞ 20 ദിവസമായി നിലനിന്ന അനിശ്‌ചിതാവസ്‌ഥയ്‌ക്ക് കോടതി ഇടപെടലോടെ പരിഹാരമുണ്ടായിരിക്കുകയാണ്‌. ശ്രേഷ്‌ഠ ബാവ ഒക്‌ടോബര്‍ 3 മുതല്‍ ഉപവാസമാരംഭിച്ച്‌ ശക്‌തമായ പ്രതിഷേധവുമായി രംഗത്തുവരാനിരിക്കെയാണ്‌ ഇന്നലെ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായതും ഉപവാസം പിന്‍വലിച്ചതും. ജില്ലാ കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ കഴിഞ്ഞ 10നു കോലഞ്ചേരി കുരിശിന്‍ തൊട്ടിയില്‍ ഉപവാസമിരിക്കുകയായിരുന്നു.

തുടര്‍ന്ന്‌ ശ്രേഷ്‌ഠ ബാവയും പ്രാര്‍ഥനായജ്‌ഞം ആരംഭിച്ചു. കഴിഞ്ഞ 18ന്‌ മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്സഭ ഉപവാസം അവസാനിപ്പിച്ചെങ്കിലും യാക്കോബായ സഭ പ്രാര്‍ഥനാ യജ്‌ഞം തുടരുകയായിരുന്നു

കോലഞ്ചേരി പള്ളി

കോലഞ്ചേരി പള്ളി :കോടതി മുഖാന്തിരം പള്ളിക്കെസ്സുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുകയില്ലന്നും, ഇത് വരെയുള്ള ചരിത്രം ഇതാണ് തെളിയിക്കുന്നത് എന്നും ബഹു. ഹൈക്കോടതി പറഞ്ഞു. ഇരുവിഭാഗവും സര്‍ക്കാര്‍ മീഡിയേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചു തര്‍ക്കങ്ങള്‍ പരിഹരിക്കുക.ഒരു വിധിയും പ്രഖ്യാപിക്കുവാന്‍ നിലവില്‍ കഴിയുകയില്ലന്നു കോടതി വ്യക്തമാക്കി. കേസ് നവ.2 നു വീണ്ടും പരിഗണിക്കും.അത് വരേയും നിലവിലുള്ള സ്ഥിതി തുടരും.ബഹു കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് യാക്കോബായ സഭ നടത്തി വന്ന പ്രാര്‍ത്ഥനായജ്ഞം ഇന്ന് സന്ധ്യനമസ്ക്കാരത്തോടെ അവസാനിപ്പിച്ചു .

കാലുമാറിയവരെ ഉപയോഗിച്ച് ബഹുശതം പള്ളികളും, മൂവാറ്റുപുഴ, ആലുവ തൃക്കുന്നത്ത്, തൃശ്ശൂര്‍, ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം തുടങ്ങിയവ കൈവശപ്പെടുത്തിയ രീതികള്‍ ഇനിയും വിലപ്പോവില്ലെ

ഇല്ലാത്ത സിംഹാസനത്തിന്റെ കടന്നാക്രമണം എന്തു വില കൊടുത്തും തടയുമെന്നും സമാധാന കാംക്ഷികളെന്ന് സ്വയം വിശേഷിപ്പിച്ച് യാക്കോബായക്കാരുടെ പള്ളികളും വസ്തുവകകളും കൈവശപ്പെടുത്തുന്ന പ്രവണത ഓര്‍ത്തഡോക്‌സ് വിഭാഗം അവസാനിപ്പിക്കണമെന്നും കാലുമാറിയവരെ ഉപയോഗിച്ച് ബഹുശതം പള്ളികളും, മൂവാറ്റുപുഴ, ആലുവ തൃക്കുന്നത്ത്, തൃശ്ശൂര്‍, ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം തുടങ്ങിയവ കൈവശപ്പെടുത്തിയ രീതികള്‍ ഇനിയും വിലപ്പോവില്ലെന്നും ധാര്‍മ്മികമായ കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സത്യ സുറിയാനി  സഭയുടെ യാക്കോബായക്കാരായ മക്കള്‍ വിജയിക്കുമെന്നും ആയത് ഇടവക പൊതുയോഗം കൂടി ഭൂരിപക്ഷ തീരുമാനത്തിന് വിടണമെ

മുറിമറ്റത്തില്‍ മോമ ഇവാനിയോസിനെ ബഹിഷ്‌ക്കരിക്കുകയും ശവസംസ്‌ക്കാരം നടത്താന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത പാരമ്പര്യമുള്ള കോലഞ്ചേരി പള്ളി

കോലഞ്ചേരിപ്പള്ളി പാരമ്പര്യമായി ബഹുഭൂരിപക്ഷം വരുന്ന യാക്കോബായക്കാരുടെ സ്വത്താണ്. സ്വന്തം ഇടവകക്കാരനായ ഓര്‍ത്തഡോക്‌സു വിഭാഗം കാതോലിക്ക മുറിമറ്റത്തില്‍ മോമ ഇവാനിയോസിനെ ബഹിഷ്‌ക്കരിക്കുകയും ശവസംസ്‌ക്കാരം നടത്താന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത പാരമ്പര്യമുള്ള കോലഞ്ചേരി പള്ളി വികാരിമാരായിരുന്ന രണ്ടു വൈദീകര്‍ എതിര്‍പക്ഷത്തേക്കു പോയതു മൂലം ഉടലെടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നതും ആ അവസരം മുതലാക്കി അതു കൈക്കലാക്കാന്‍ ഓര്‍ത്തഡോക്‌സു വിഭാഗം ശ്രമിക്കുന്നതും ഖേദകരമാണെന്നും നീതിബോധമുള്ള ഭരണാധികാരികള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത ഉചിതമായ തീരുമാനമെടുക്കുക

ന്യൂനപക്ഷം ബഹുഭൂരിപക്ഷത്തിന്റെ മേലുള്ള കടന്നുകയറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കോലഞ്ചേരി പള്ളി

ന്യൂനപക്ഷം ബഹുഭൂരിപക്ഷത്തിന്റെ മേലുള്ള കടന്നുകയറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കോലഞ്ചേരി പള്ളിയെന്നും, കോടതി വിധിയുടെ മറവിലോ പോലീസ് സംരക്ഷത്തിന്റെ മറവിലോ മഹാഭൂരിപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ഏതെങ്കിലും മഹാപുരോഹിതന്മാരോ അവരുടെ സംഘമോ ശ്രമിച്ചാല്‍ അതിനു ഒത്താശ ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല എന്നാണ് യാക്കോബായ പക്ഷം വിശ്വസിക്കുന്നതെന്നും. സ്വന്തം പള്ളികളില്‍ വരാന്‍ പോലീസ് സഹായം വേണമെന്ന നിലപാടും, ഭരണഘടന അനുസരിപ്പിക്കാന്‍ കോടതിയും, സര്‍ക്കാരും വേണമെന്ന ഓര്‍ത്തഡോക്‌സ് നിലപാടും അത്യന്തം വേദനാജനകമാണെന്നും തികച്ചു സാത്താനികമാണെന്ന

1958-വരെ അന്ത്യോഖ്യാ സിംഹനവുമായി മാത്രം ബന്ധമുണ്ടായിരുന്ന ഇടവക യോജിപ്പിനെ തുടര്‍ന്ന് കാതോലിക്കാസിനെ സ്വീകരിക്കുകയായിരുന്നു.

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹ്ലാന്മാരുടെ നാമത്തിലുള്ള കോലഞ്ചേരി പള്ളി പരമ്പരാഗതമായി യാക്കോബായക്കാരുടെ സ്വത്താണ് ഏകദേശം രണ്ടായിരത്തിലധികം ഇടവകക്കാരുള്ള ഈ ദേവാലയത്തില്‍ ഇരുനൂറില്‍ താഴെ മാത്രമേ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങളുള്ള 1958-വരെ അന്ത്യോഖ്യാ സിംഹനവുമായി മാത്രം ബന്ധമുണ്ടായിരുന്ന ഇടവക യോജിപ്പിനെ തുടര്‍ന്ന് കാതോലിക്കാസിനെ സ്വീകരിക്കുകയായിരുന്നു. പിന്നീട് സഭയില്‍ ഭിന്നതയുണ്ടായപ്പോള്‍ ഇടവക്കാരായ രണ്ടു വികാരിമാര്‍ മറുപക്ഷം ചേരുകയും ചേരിതിരിവ് ഉണ്ടാവുകയും ചെയ്തു. എങ്കിലും ഇരുപക്ഷത്തിനു സ്വീകാര്യമായ നിലപ്പാടുകളാണ് രണ്ടു കൂട്ടരും എടുത്തിരുന്നത്. എന്നാല്‍ ഈ വൈദികരെ മാറ്റുവാന്‍ കാതോലിക്ക എടുത്ത തീരുമാനമാണ് പള്ളി പൂട്ടലില്‍ കലാശിച്ചത്. 1995-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഇടവകക്കാരായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മേലാണ് ഇപ്പോള്‍ ജില്ലാകോടതി കാതോലിക്കാ പക്ഷത്തിന് അനുകൂലമായി വിധിച്ചിരിക്കുന്നത്. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ധൃതിപിടിച്ച് കാതോലിക്കാ വിഭാഗം പള്ളി പിടിച്ചെടുക്കുവാനുള്ള ഗൂഢാലോചനയുമായി രംഗത്തു വന്നതാണ് കോലഞ്ചേരിയില്‍ രംഗം വഷളാവാന്‍ കാരണമെന്ന്

പോലീസ് സംരക്ഷണം കോടതി നിരസിച്ച

സുപ്രീം കോടതിവിധി ഓര്‍ത്തഡോക്‌സ് കാര്‍ക്ക് അനുകൂലമല്ലാത്തതു കൊണ്ടാണ് അതിന്റെ പേരില്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം കോടതി നിരസിച്ചത്, സുപ്രീം കോടതിയും, ഹൈക്കോടതിയും ഇടവകകളില്‍ നടപ്പാക്കാന്‍ വിസമ്മതിച്ച 1934-ലെ ഭരണഘടന ജില്ലാക്കോടതി കോലഞ്ചേരി പള്ളിയില്‍ നടപ്പാക്കണം എന്നു വിധിക്കുനനതിലെ അപാകതയാണ് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം

ഇടവക പള്ളികള്‍ ഇടവകക്കാരുടേതാണെന്നും, ഇടവക പൊതു യോഗത്തിന്റെ ഭൂരിപക്ഷാഭിപ്രായ പ്രകാരം 1934-ലെ മലങ്കര അസ്സോസിയേഷന്‍ ഭരണഘടന സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാമെന്നും, മലങ്കര അസ്സോസിയേഷനില്‍ നിന്നും വിട്ടുപോയി മറ്റൊരു അസ്സോസിയേഷനില്‍ ചേരുന്നത് കുറ്റകരമല്ലെന്നും ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 26 ഇവ അനുസരിച്ച് ഒരു പൗരന് ഏതു മതവിശ്വാസവും തെരഞ്ഞെടുക്കാമെന്നും ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം

Court mentioned that Church cases cannot be settled through court and added that history of these cases proves the same. Asked both parties to cooperate with Government Mediation Committee to resolve the issues. Court refused to pronounce any sort of verdict at this stage & postponed the next session of this case to November 2nd

Thursday, 29 September 2011

ഒക്‌ടോബര്‍ മൂന്നുമുതല്‍ ബാവ ഉപവാസം അനുഷ്‌ടിക്കുമെന്നു പ്രസ്‌താവിച്ചിരിക്കെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു

കോലഞ്ചേരി: ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ പ്രാര്‍ഥനായജ്‌ഞം നടത്തുന്ന ശ്രേഷ്‌ഠകാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മെത്രാപ്പോലീത്ത.

മലങ്കര സഭയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ സഭ തരണംചെയ്യുമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഇവിടത്തെ സംഭവങ്ങളില്‍ ഏറെ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ആശങ്കയോടെയാണ്‌ അന്ത്യോഖ്യാസിംഹാസനം ഇതിനെ വീക്ഷിക്കുന്നത്‌. ക്രൈസ്‌തവ സഭാചരിത്രത്തില്‍ ആദ്യത്തെ സഭയായ സുറിയാനി സഭ ലോകത്തിന്റെ വെളിച്ചമാണെന്നും സഭയുടെ സത്യം നിലനില്‍ക്കുന്നിടത്തോളം കാലം അധാര്‍മിക മാര്‍ഗത്തിലൂടെ തോല്‍പിക്കാനാവില്ലെന്നും അന്ത്യോഖ്യാപ്രതിനിധി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രേഷ്‌ഠബാവയ്‌ക്കും മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ പാര്‍ത്രിയര്‍ക്കീസ്‌ ബാവ എല്ലാവിധ പിന്തുണയും അറിയച്ചതായി അദ്ദേഹം പറഞ്ഞു.

കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പത്താംതീയതിമുതല്‍ ശ്രേഷ്‌ഠബാവ പ്രാര്‍ഥനായജ്‌ഞത്തിലാണ്‌.

ഒക്‌ടോബര്‍ മൂന്നുമുതല്‍ ബാവ ഉപവാസം അനുഷ്‌ടിക്കുമെന്നു പ്രസ്‌താവിച്ചിരിക്കെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏബ്രഹാം മോര്‍ സേവേറിയോസ്‌ എന്നിവരും സംബന്ധിച്ചു. ഇന്ന്‌ സഭയുടെ ദേവാലയങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും ഉപവാസപ്രാര്‍ത്ഥനാദിനം ആചരിക്കും

ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.

കോലഞ്ചേരി: ലോകമെമ്പാടും ക്രൈസ്‌തവ സഭയ്‌ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലങ്കരസഭയില്‍ സഹോരസഭയില്‍നിന്നു പീഡനം ഏല്‍ക്കേണ്ടിവരുന്നത്‌ ദുഃഖകരമാണെന്ന്‌ പരിശുദ്ധ അന്ത്യോഖ്യ പ്രതിനിധിയും ജറുസലേം ആര്‍ച്ച്‌ ബിഷപ്പുമായ മോര്‍ സേവേറിയോസ്‌ മല്‍ക്കി മൊറാദ്‌.

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ പ്രാര്‍ഥനായജ്‌ഞം നടത്തുന്ന ശ്രേഷ്‌ഠകാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മെത്രാപ്പോലീത്ത.

മലങ്കര സഭയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ സഭ തരണംചെയ്യുമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഇവിടത്തെ സംഭവങ്ങളില്‍ ഏറെ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ആശങ്കയോടെയാണ്‌ അന്ത്യോഖ്യാസിംഹാസനം ഇതിനെ വീക്ഷിക്കുന്നത്‌. ക്രൈസ്‌തവ സഭാചരിത്രത്തില്‍ ആദ്യത്തെ സഭയായ സുറിയാനി സഭ ലോകത്തിന്റെ വെളിച്ചമാണെന്നും സഭയുടെ സത്യം നിലനില്‍ക്കുന്നിടത്തോളം കാലം അധാര്‍മിക മാര്‍ഗത്തിലൂടെ തോല്‍പിക്കാനാവില്ലെന്നും അന്ത്യോഖ്യാപ്രതിനിധി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രേഷ്‌ഠബാവയ്‌ക്കും മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും പരിശുദ്ധ പാര്‍ത്രിയര്‍ക്കീസ്‌ ബാവ എല്ലാവിധ പിന്തുണയും അറിയച്ചതായി അദ്ദേഹം പറഞ്ഞു.

കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പത്താംതീയതിമുതല്‍ ശ്രേഷ്‌ഠബാവ പ്രാര്‍ഥനായജ്‌ഞത്തിലാണ്‌.

ഒക്‌ടോബര്‍ മൂന്നുമുതല്‍ ബാവ ഉപവാസം അനുഷ്‌ടിക്കുമെന്നു പ്രസ്‌താവിച്ചിരിക്കെ പാത്രിയര്‍ക്കാ പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏബ്രഹാം മോര്‍ സേവേറിയോസ്‌ എന്നിവരും സംബന്ധിച്ചു. ഇന്ന്‌ സഭയുടെ ദേവാലയങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും ഉപവാസപ്രാര്‍ത്ഥനാദിനം ആചരിക്കും.

ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല

പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.

യെല്‍ദോ മോര്‍ ബസ്സേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോ.15ന്‌

മെല്‍ബണ്‍: കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെല്‍ദോ മോര്‍ ബസ്സേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ ടോബര്‍ പതിനഞ്ച്‌ ശനിയാഴ്‌ച സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് കോളജ്‌, 15 ആല്‍ഫീന്‍ സ്‌ട്രീറ്റ്‌, ഫ്രാങ്കസ്‌ററ്‌ണ്‍ നോര്‍ത്ത്‌, വിഐസി-3200 -ല്‍ വച്ച്‌ നടത്തുന്നു.

കാര്യപരിപാടികള്‍: 3.00 ന്‌- യാമ പ്രാര്‍ത്ഥന, 3.30 ന്‌- വി. കുര്‍ബാന,മദ്ധ്യസ്‌ഥ പ്രാര്‍ത്ഥന, ധൂപ പ്രാര്‍ത്‌ ഥന, പ്രസംഗം, 5.15 ന്‌ ആശീര്‍വാദം,കൈമുത്ത്‌, 5.30 ന്‌ നേര്‍ച്ച,

വഴിപാട്‌ കുര്‍ബ്ബാന, മദ്ധ്യസ്‌ഥ പ്രാര്‍ത്ഥ ന, അനീദെ കുര്‍ബ്ബ്ബാന എന്നിവയ്‌ക്ക് മുന്‍കൂട്ടി പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. പെരുന്നാള്‍ ഓഹരി 10 ഡോളര്‍.

വികാരി - ഫാ: എല്‍ദൊ വര്‍ക്കി (ഫോണ്‍: 0387070232,0401548451), ട്രസ്‌റ്റി - ഷ ിബു കോലപ്പിള്ളില്‍ (ഫോണ്‍: 0402452999), സെക്രട്ടറി എല്‍ദൊ വര്‍ഗീസ്‌

തടവില്‍ കഴിയുന്ന ബാലകഷ്ണപിള്ള ടെലിഫോണില്‍

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ടെലിഫോണില്‍ സംസാരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് നിയമവിരുദ്ധമായി മൊബൈല്‍ഫോണില്‍ സംസാരിച്ചത്. സംസാരത്തിന്റെ വിശദാംശങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. ചാനല്‍ പ്രതിനിധി പ്രദീപ് സി നെടുമണുമായാണ് സംസാരിച്ചത്.
ജയില്‍പുള്ളികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് പിള്ള സ്വന്തം മൊബൈല്‍ ഉപയോഗിച്ച് സംസാരിച്ചത്. പിള്ളയുമായി ഫോണില്‍
<iframe width="640" height="360" src="http://www.youtube.com/embed/U4CVUM8Lp4E" frameborder="0" allowfullscreen></iframe>

കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു

കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.

1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.

കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.

ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.

റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.

കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.

യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.

ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌.

അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.

34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.

'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

Kolenchery church oath taiking-25/09/11

Avakasha prakhyapana rally conducted by youth association Kandanadu diocese

കോതമംഗലം കാല്‍നട തീര്‍ഥയാത്ര: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി: പരിശുദ്ധനായ യെല്‍ദോ മാര്‍ ബസ്സേലിയേസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കാല്‍നട തീര്‍ഥയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അന്ത്യോഖ്യാ സിംഹാസന വിശ്വ തീര്‍ഥയാത്രാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിനാണ് തീര്‍ഥയാത്ര നടക്കുന്നത്.

സംഘം പ്രസിഡന്റ് റവ. ഫാ. ടി.വി. ജോണി തുരുത്തിയില്‍, വൈസ് പ്രസിഡന്റ് റവ. ഫാ. രാജു കൊളപ്പുറത്ത്, സംഘം സെക്രട്ടറി ജോണ്‍ എം. വര്‍ഗീസ് മണക്കാട്ട്, ജോ. സെക്രട്ടറി എല്‍ദോസ് പാറേക്കാട്ടില്‍, ട്രഷറര്‍ ബിജു കാഞ്ഞിരമറ്റം, സബ് കമ്മിറ്റി പ്രസിഡന്റ് റവ. ഫാ. ഷിബിന്‍ പോള്‍, കണ്‍വീനര്‍ തമ്പി ചൂണ്ടത്തടം, ട്രഷറര്‍ വര്‍ഗീസ് ചാലയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വടക്കന്‍ പറവൂര്‍, ആലുവ, അങ്കമാലി, ചെറായി, തെങ്ങോട്, താമരച്ചാല്‍, തട്ടേക്കാട്, ചേലാട്, തൊടുപുഴ, കരിങ്ങാച്ചിറ, മുളന്തുരുത്തി, ആരക്കുഴ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് 29, 30 തീയതികളില്‍ ആരംഭിക്കുന്ന യാത്ര ഒക്ടോബര്‍ എട്ടിന് കോതമംഗലം കബറിങ്കലില്‍ എത്തിച്ചേരുന്നതോടെ കാല്‍നട തീര്‍ഥയാത്രയ്ക്ക് സമാപനമാകും.

കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന്‌ 'മലബാര്‍ മോഡല്‍' പരിഹാര നിര്‍ദേശം

മീനങ്ങാടി: യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള കോലഞ്ചേരി പള്ളിത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ 'മലബാര്‍ മോഡല്‍' ചര്‍ച്ചയ്‌ക്കു നിര്‍ദേശം. മലബാര്‍ ഭദ്രാസനത്തില്‍ തര്‍ക്കം നിലനിന്ന 17 പള്ളികളില്‍ പതിനഞ്ചിലും പരിഹാരമുണ്ടായതു രണ്ടു വിഭാഗത്തിലെയും വിശ്വാസികളുടെ സംയുക്‌ത ചര്‍ച്ചയിലൂടെയാണ്‌.

കോലഞ്ചേരിയില്‍ ഇരുവിഭാഗം സഭാധ്യക്ഷന്‍മാരും സമരപാതയിലിറങ്ങിയ സാഹചര്യത്തില്‍ മലങ്കര സഭാംഗങ്ങളില്‍ ചിലര്‍തന്നെയാണു 'മലബാര്‍ മോഡല്‍' നിര്‍ദേശിക്കുന്നത്‌. സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരം വേണമെന്നാണു വിശ്വാസികളുടെ നിലപാട്‌.

മലബാറില്‍ ഇടവകാംഗ കമ്മിറ്റികളാണു ചര്‍ച്ചയ്‌ക്കു മുന്‍കൈയെടുത്തത്‌. സഭാധ്യക്ഷന്‍മാരുടെ അനുമതിയുണ്ടായിരുന്നുവെന്നു മാത്രം. 17 പള്ളികള്‍ സംബന്ധിച്ച്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്ന മലബാര്‍ ഭദ്രാസനത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു പരിഹാരമുണ്ടാകാനുള്ളത്‌. വയനാട്ടിലെ കോറോം സെന്റ്‌ മേരീസ്‌ പള്ളി, കൊളഗപ്പാറ സെന്റ്‌ തോമസ്‌ പള്ളി എന്നിവയാണവ.

മറ്റിടങ്ങളിലെല്ലാം പള്ളിയും അനുബന്ധ സ്വത്തുക്കളും ഇരു വിഭാഗവും ചര്‍ച്ചയിലൂടെ പങ്കിടുകയായിരുന്നു. ചില പള്ളികളില്‍ യാക്കോബായ വിഭാഗത്തിനു കൂടുതല്‍ സ്വത്തു ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണു കൂടുതല്‍ ലഭിച്ചത്‌.

പള്ളിയുടെയും സ്വത്തുക്കളുടെയും അധികാരം ഇടവകാംഗങ്ങള്‍ക്കായതിനാല്‍ സ്വത്ത്‌ വീതംവയ്‌പില്‍ സഭാധ്യക്ഷന്മാരുടെ കാര്യമായ ഇടപെടലുണ്ടായില്ല. ഇരുവിഭാഗവും ചര്‍ച്ച നടത്തിയുണ്ടാക്കിയ സമവായ നിര്‍ദേശം അതതു പള്ളിക്കമ്മിറ്റി അംഗീകരിച്ചതോടെ പ്രശ്‌നങ്ങളുടെ കുരുക്കഴിഞ്ഞു.

ഇരുവിഭാഗവും കേസുകള്‍ പിന്‍വലിക്കുകയും ചെയ്‌തു. ഒത്തുതീര്‍പ്പ്‌ കരാര്‍ കോടതികളില്‍ സമര്‍പ്പിച്ച്‌ അംഗീകാരവും നേടി. സെമിത്തേരികള്‍ പൊതുവായാണ്‌ ഉപയോഗിക്കുന്നത്‌.

ഇടവക സ്വത്തുക്കള്‍ ഭദ്രാസനത്തിന്റെയോ സഭയുടെയോ പൊതുസ്വത്തല്ല. ഇടവക ജനങ്ങളാല്‍ സമ്പാദിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നാണു വിശ്വാസികളുടെ നിലപാട്‌. മലങ്കര സഭയില്‍ ഇടവക സ്വത്തുക്കളിന്മേല്‍ ഇടവക പൊതുയോഗത്തിനാണു പൂര്‍ണ അധികാരം. അര്‍ഹമായ വിധത്തില്‍ സ്വത്തുക്കള്‍ ഭാഗിച്ചു പിരിഞ്ഞാല്‍ ശാശ്വത പരിഹാരവും സമാധാനവും ഉണ്ടാകുമെന്നാണു മലബാറിലെ ഇരുവിഭാഗം വിശ്വാസികളുടെയും വൈദികരുടെയും നിലപാട്‌.

വ്യവഹാരമുള്ള ഓരോ ഇടവകയും കേസ്‌ നടത്തിപ്പിനു ലക്ഷങ്ങളാണു ചെലവഴിച്ചുകൊണ്ടിരിക്കുന്നത്‌. ഓരോ കോടതിവിധിയും അപ്പീലുകളാല്‍ ചോദ്യംചെയ്യപ്പെടുമ്പോള്‍ നിയമക്കുരുക്കു സങ്കീര്‍ണമാവുകയാണ്‌. കേസ്‌ നടത്തിപ്പിന്‌ ഓരോ ഇടവകയും ചെലവഴിച്ച പണമുണ്ടായിരുന്നെങ്കില്‍ ഇരുവിഭാഗത്തിനും 10 പള്ളികള്‍ വീതം നിര്‍മിക്കാമായിരുന്നുവെന്നു യാക്കോബായ സഭ മലബാര്‍ ഭദ്രാസന വര്‍ക്കിംഗ്‌ കമ്മിറ്റിയംഗം റവ. ഡോ. ജേക്കബ്‌ മിഖായേല്‍ പുല്യാട്ടേല്‍ ചൂണ്ടിക്കാട്ടുന്നു.

മലബാറില്‍ തര്‍ക്കപരിഹാരമുണ്ടാക്കിയ പള്ളികള്‍ (പള്ളി, പ്രശ്‌നപരിഹാരമുണ്ടായ വര്‍ഷം, സ്വത്തുക്കള്‍ വീതംവച്ചതിലെ അനുപാതം എന്നിവ യഥാക്രമം ചുവടെ)

1. പുതുപ്പാടി സെന്റ്‌ മേരീസ്‌ പള്ളി-1985-യാക്കോബായ വിഭാഗം-65 %. ഓര്‍ത്തഡോക്‌സ് വിഭാഗം-35%.

2. മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് പള്ളി-1985-65%, 35%.

3. തോട്ടാമൂല സെന്റ്‌ കുര്യാക്കോസ്‌ പള്ളി- 1988. 55%, 45%.

4. മണിക്കോട്‌ സെന്റ്‌ മേരീസ്‌ പള്ളി- 1989-65%, 35%.

5. പുല്‍പ്പള്ളി സെന്റ്‌ ജോര്‍ജ്‌ജ് പള്ളി -1990 -65%, 35%.

6. കല്ലുമുക്ക്‌ സെന്റ്‌ ജോര്‍ജ്‌ജ് പള്ളി-2002-50%, 50%.

7. മൂലങ്കാവ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി -2002-65%, 35%.

8. മലങ്കരക്കുന്ന്‌ സെന്റ്‌ തോമസ്‌ പള്ളി -2002-65%, 35%.

9. മൈക്കാവ്‌ സെന്റ്‌ മേരീസ്‌ പള്ളി-2003-45%, 55%.

10. വേളംകോട്‌ സെന്റ മേരീസ്‌ പള്ളി-2004-70%, 30%.

11. താളൂര്‍ സെന്റ്‌ മേരീസ്‌ പള്ളി -2005-35%, 65%.

12. വടക്കനാട്‌ സെന്റ്‌ മേരീസ്‌ പള്ളി-2005-35%, 65%.

13. ബത്തേരി സെന്റ്‌ മേരീസ്‌ പള്ളി -2008-30%, 70%.

14, ചീങ്ങേരി സെന്റ്‌ മേരീസ്‌ പള്ളി -2010-65%, 35%.

15. കണിയാമ്പറ്റ സെന്റ്‌ മേരീസ്‌ പള്ളി 2010-65%, 35%.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും

കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.

1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.

കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.

ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.

റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.

കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.

യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.

ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌.

അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.

34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.

'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും

കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.

1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.

കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.

ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.

റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.

കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.

യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.

ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌.

അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.

34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.

'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

Wednesday, 28 September 2011

സുപ്രീംകോടതി വിധി മറികടക്കാന്‍ അനുവദിക്കില്ല: ശ്രേഷ്‌ഠബാവ

പുത്തന്‍കുരിശ്‌: സമുദായക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന്‌ 1995 ല്‍ ഉണ്ടായ വിധി അതിന്റെ പൂര്‍ണതയില്‍ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ഒരിക്കലും തയാറായിട്ടില്ലെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ പറഞ്ഞു. അന്തോഖ്യായിലെ പാത്രിയര്‍ക്കീസ്‌ ബാവാ സഭയുടെ പരമാധ്യക്ഷനാണെന്നുള്ള കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനോ അതിനനുസരിച്ചു പ്രവര്‍ത്തിക്കാനോ മെത്രാന്‍ കക്ഷി തയാറായിട്ടില്ല. സുപ്രീംകോടതി വിധിയിലൂടെ ഇടവക പള്ളികള്‍ക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള മെത്രാന്‍ കക്ഷിയുടെ ആസൂത്രിതനീക്കം യാതൊരു കാരണവശാലും സഭ അനുവദിക്കില്ല. ഓര്‍ത്തഡോക്‌സ് സഭ ഇടവക വിശ്വാസികളുടെ പള്ളികളും സ്വത്തുക്കളും തങ്ങളുടെ നിയന്ത്രണത്തിന്‍കീഴിലാക്കാനുള്ള ശ്രമങ്ങളാണു നടത്തിവരുന്നത്‌. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വഞ്ചനയുടെ ചിത്രം കുറേക്കൂടി വ്യക്‌തമാകുമെന്നു ശ്രേഷ്‌ഠ ബാവാ ചൂണ്ടിക്കാട്ടി. സഭാ തര്‍ക്കങ്ങള്‍ കോടതിക്കു വെളിയില്‍ നിഷ്‌പക്ഷമതികളായ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്ന്‌ കോടതിയും സര്‍ക്കാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും കേരളത്തിലെ സാമൂഹിക നായകന്മാരും ഇതര സാമുദായിക നേതാക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം തയാറായിട്ടില്ല. സി. അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നീതിപൂര്‍വമായ സമീപനം സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാരമായിത്തീരുമെന്നു കരുതിയിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് സഭ അവസാന നിമിഷം പിന്മാറുകയാണുണ്ടായത്‌. ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരെപ്പോലുള്ള സാമൂഹിക നായകന്മാരും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും നടത്തിയ മധ്യസ്‌ഥശ്രമങ്ങളെയും അംഗീകരിക്കാതെ മാറിനിന്ന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിലപാട്‌ മാനുഷിക നീതിക്കും ക്രൈസ്‌തവ നീതിക്കും ചേര്‍ന്നതായിരുന്നില്ല. 2001-ല്‍ സുപ്രീം കോടതിയും 2010 ലും 2011 ലും ഹൈക്കോടതിയും വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച്‌ കോടതിക്കു വെളിയില്‍ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്നു നിര്‍ദേശിച്ചതാണ്‌. തര്‍ക്കങ്ങളും കലഹങ്ങളും മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ യാക്കോബായ സഭ എന്നും തയാറാണ്‌. ഇടവക പള്ളികള്‍ക്കു ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യവും അവയുടെ വിശ്വാസ പാരമ്പര്യവും നഷ്‌ടപ്പെടുത്താന്‍ യാക്കോബായ സഭ അനുവദിക്കില്ല. ജനാധിപത്യമാര്‍ഗത്തിലൂടെ കോലഞ്ചേരി പള്ളി അടക്കം ഇപ്പോള്‍ നിലനില്‍ക്കുന്ന സഭാ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുമെന്നു യാക്കോബായ സഭ കരുതുന്നതായി ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി.

അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

പാത്രിയര്‍ക്കീസ്‌, അദ്ദേഹം അംഗീകരിക്കുന്ന കാതോലിക്കോസ്‌, അദ്ദേഹം നിയോഗിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്ത, വൈദികന്‍ എന്നീ വിധമുള്ള പൗരോഹിത്യ ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ കാതോലിക്കോസിന്‌ 1934 ലെ ഭരണഘടന പ്രകാരം നിലനില്‍പ്പില്ലെന്നാണു നിയമവിദഗ്‌ധരുടെ വാദം

അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

വിശ്വാസപൈതൃകം, ഭരണസംവിധാനം, അച്ചടക്കം എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ്‌ 1934 ലെ ഭരണഘടനയുടെ സാധുത സുപ്രീം കോടതി ഉള്‍ക്കൊണ്ടത്‌. വിശ്വാസ പൈതൃകത്തില്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പാത്രിയര്‍ക്കീസ്‌, അദ്ദേഹം അംഗീകരിക്കുന്ന കാതോലിക്കോസ്‌, അദ്ദേഹം നിയോഗിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്ത, വൈദികന്‍ എന്നീ വിധമുള്ള പൗരോഹിത്യ ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ കാതോലിക്കോസിന്‌ 1934 ലെ ഭരണഘടന പ്രകാരം നിലനില്‍പ്പില്ലെന്നാണു നിയമവിദഗ്‌ധരുടെ വാദം

പള്ളികളില്‍ സഭാ ഭരണഘടന നടപ്പാക്കുന്നത്‌ അപ്രായോഗികമെന്നു നിയമോപദേശം

കൊച്ചി: കോലഞ്ചേരി ഉള്‍പ്പെടെയുള്ള ഇടവകകളില്‍ 1934 ലെ സഭാ ഭരണഘടന നടപ്പാക്കുക പ്രായോഗികമല്ലെന്നു നിയമോപദേശം.
1995 ല്‍ സുപ്രീം കോടതി ഭേദഗതി ചെയ്‌ത 1934 ലെ സഭാ ഭരണഘടന ഓര്‍ത്തഡോക്‌സ് വിഭാഗം ഭരണപരമായി നടപ്പാക്കുമ്പോള്‍ ആത്മീയ വിഷയത്തില്‍ അംഗീകരിക്കുന്നില്ല.
വിശ്വാസപൈതൃകം, ഭരണസംവിധാനം, അച്ചടക്കം എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ്‌ 1934 ലെ ഭരണഘടനയുടെ സാധുത സുപ്രീം കോടതി ഉള്‍ക്കൊണ്ടത്‌. വിശ്വാസ പൈതൃകത്തില്‍ അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ സ്‌ഥാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പാത്രിയര്‍ക്കീസ്‌, അദ്ദേഹം അംഗീകരിക്കുന്ന കാതോലിക്കോസ്‌, അദ്ദേഹം നിയോഗിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്ത, വൈദികന്‍ എന്നീ വിധമുള്ള പൗരോഹിത്യ ശ്രേണിയില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ കാതോലിക്കോസിന്‌ 1934 ലെ ഭരണഘടന പ്രകാരം നിലനില്‍പ്പില്ലെന്നാണു നിയമവിദഗ്‌ധരുടെ വാദം.
34 ലെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഭരണഘടനതന്നെ വിഘാതം സൃഷ്‌ടിക്കുമെന്ന നിയമപ്രശ്‌നമാണ്‌ ഉയര്‍ന്നുവന്നിട്ടുള്ളത്‌.
കോലഞ്ചേരി പള്ളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് സഭ വൈദികനെ അയയ്‌ക്കുന്നത്‌ 1934 ലെ ഭരണഘടനാപ്രകാരമാണെന്നു പറയുമ്പോള്‍, ഇതേ ഭരണഘടനാപ്രകാരം പാത്രിയര്‍ക്കീസിനെ അംഗീകരിക്കാത്ത വൈദികനെ എങ്ങനെ സ്വീകരിക്കുമെന്നാണ്‌ ഇടവകാംഗങ്ങളുടെ ചോദ്യം.
സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ മലങ്കര സഭ അംഗീകരിക്കുന്ന പാത്രിയര്‍ക്കീസല്ലെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും അതു ചോദ്യംചെയ്യാന്‍ പാടില്ലെന്നായിരുന്നു വിധി. മലങ്കര സഭ ഉള്‍പ്പെടുന്ന ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതെ 34 ലെ ഭരണഘടന നടപ്പാക്കുന്നതില്‍ നിയമപ്രശ്‌നമുണ്ട്‌.
1934-ലെ ഭരണഘടനപ്രകാരം കാതോലിക്കോസിനെതിരായ അച്ചടക്ക നടപടിക്കു സുന്നഹദോസ്‌ വിളിച്ചുചേര്‍ക്കേണ്ടതും അധ്യക്ഷത വഹിക്കേണ്ടതും പാത്രിയര്‍ക്കീസാണ്‌. ഔഗേന്‍ പ്രഥമന്‍ കാതോലിക്കയെ മുടക്കിയത്‌ ആഗോള സുന്നഹദോസ്‌ വിളിച്ചായിരുന്നു. ഇപ്രകാരം പാത്രിയര്‍ക്കീസിന്‌ ഉന്നതസ്‌ഥാനമാണ്‌ സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ 34-ലെ ഭരണഘടന മാത്രം അംഗീകരിച്ചെന്നു പറയുന്നതു കോടതിയെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കലാണ്‌. ഈ സാഹചര്യത്തില്‍ 34-ലെ ഭരണഘടന പോലീസിനെ ഉപയോഗിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിയമവിദഗ്‌ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്‌.
സുപ്രീംകോടതിവിധി പ്രകാരമുള്ള സഭാ ഭരണഘടന സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയാറാകാത്തതിനേ തുടര്‍ന്നാണ്‌ യാക്കോബായ പക്ഷം 2002 ല്‍ സുപ്രീം കോടതി വിധി പ്രകാരം ഭരണഘടന ഭേദഗതി ചെയ്‌തത്‌.
കോലഞ്ചേരി ഇടവകയുടെ 1913 ലെ ഉടമ്പടി പ്രകാരം പള്ളി ഭരണവും സ്വത്തിന്റെ പൂര്‍ണാവകാശവും ഇടവകയോഗത്തിനാണ്‌. വൈദികരെ നിയമിക്കുമ്പോഴാണ്‌ ഭരണഘടനാ പ്രശ്‌നം വരുന്നത്‌. 34-ലെ ഭരണഘടന അനുസരിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം കോലഞ്ചേരിയില്‍ പൊതുയോഗം വിളിക്കാന്‍ തയാറാണെന്നു പറയുന്നു. ഭരണഘടനാ പ്രകാരമെങ്കില്‍ പള്ളിവികാരി പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നയാളാകണം. ഇപ്പോള്‍ 60 വയസില്‍ താഴെയുള്ളവരാരും കോലഞ്ചേരി പള്ളിയില്‍ പൊതുയോഗത്തിനു വോട്ടു ചെയ്‌തിട്ടില്ല. വോട്ടര്‍ പട്ടികയില്‍ തര്‍ക്കമുണ്ടെങ്കില്‍ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ പിറവം, വടകര പള്ളികളില്‍ നടന്നപോലെ പൊതുയോഗം നടത്താനാവും. ഇപ്പോഴത്തെ നിലയില്‍ 34-ലെ ഭരണഘടനപ്രകാരം ഭരണം നടപ്പാക്കിയാലും ആരു കുര്‍ബാനയര്‍പ്പിക്കുമെന്ന തര്‍ക്കം തുടരും.
സുപ്രീം കോടതി വിധി അവഗണിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതിരുന്നപ്പോള്‍, 2002 ല്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം പുത്തന്‍കുരിശില്‍ അസോസിയേഷന്‍ചേര്‍ന്നു ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു.
1974 ല്‍ മലങ്കര സഭയുടെ അനുമതിയില്ലാതെ പാത്രിയര്‍ക്കീസ്‌ മെത്രാന്മാരെ വാഴിച്ചതാണ്‌ 95-ലെ വിധിക്ക്‌ ആധാരമായ കേസിനു കാരണം. പാത്രിയര്‍ക്കീസ്‌ വാഴ്‌ച്ച രണ്ടു മെത്രാന്മാരെ 1997 ല്‍ പാത്രിയര്‍ക്കീസിന്റെ അനുമതിയില്ലാതെ ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുണ്ട്‌. സഭയിലെ 35 മെത്രാന്മാരില്‍ മൂന്നുപേര്‍ സഭയുടെ പൊതുനിലപാടിനു വിരുദ്ധമായി ഇപ്പോഴും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരാണ്‌.

Priesthood Golden Jubilee & "Saptadi" celebrations of H.G Mor Abraham Severious Conducted

ALUVA: Priesthood Golden Jubilee & "Saptadi" celebrations of H.G Mor Abraham Severious Conducted at Aluva. Metrapolitians of the Holy Church, Priests, Nuns, Dayarayo's and lots offaithful participated in the function. Honerable central Minister K.V Thomas inagurated the function. H.B Catholicose Baselious Thomas 1st Presided over the function. Syro Malabar Church Synod Secratry Metrapolitian Bosco Puthoor delivered the fecilitation speech. H.G Mor Gregorious Joseph, K. P danapalan M.P, M.L.As Anwar sadath, T. U Kuruvilla, Saju Paul, V. P sajeendran, District Panchayat President Eldhose Kunnappilly, Vice President Bindhu George and Municipality Chairman M. T Jacob spoke during the occasion.

Tuesday, 27 September 2011

IOC to file new case

IOC to file new case..From reliable sources I came to know that IOC is going to file a new case to implement 1934 in St.George Jacobite Syrian Hebron Church, Naganchery,Kottappady,Kothamangalam Region,Angamaly Diocese.Out of 700 families Indian Ortho Dogs Corporation have 15 families...

ഓര്‍ത്തഡോക്‍സ്‌ പക്ഷം കടുത്ത ആശങ്കയില്‍

കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള 15 ദിവസത്തെ കാലാവധി തീരാറായിട്ടും സര്‍ക്കാരിനു മൗനം. 15 ദിവസത്തെ മധ്യസ്‌ഥശ്രമത്തിനു ശേഷവും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു രേഖാമൂലം നല്‍കിയ ഉറപ്പ്‌. എന്നാല്‍ 30 ന്‌ ഹൈക്കോടതി കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കേ സമവായത്തിന്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തെ ഓര്‍ത്തഡോക്‌സ് പക്ഷം ആശങ്കയോടെയാണു കാണുന്നത്‌.10 ദിവസം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ കേസ്‌ പരിഗണിക്കുന്നതിന്‌ രണ്ടുനാള്‍ മുമ്പു മാത്രം എന്തെങ്കിലും ശ്രമം നടത്തി പരാജയപ്പെട്ടുവെന്ന്‌ കോടതിയെ അറിയിച്ച്‌ തടിരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകക്കാരനായ ഉമ്മന്‍ചാണ്ടി എന്തെങ്കിലും നടപടിയെടുത്താല്‍ അത്‌ പ്രതിഷേധമുണ്ടാകും. തൃക്കുന്നത്തു സെമിനാരി സമരത്തില്‍ പോലീസ്‌ ലാത്തി ചാര്‍ജില്‍ യാക്കോബായക്കാരെ തല്ലിച്ചതച്ചത്‌ 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്‌. പിറ്റേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ദയനീയ പരാജയം യു.ഡി.എഫ്‌. നേതൃത്വം മറന്നിട്ടില്ല. അതുകൊണ്ട് ഹൈക്കോടതിയെക്കൊണ്ട്‌ തീരുമാനമെടുപ്പിച്ച്‌ തലയൂരാനാണ്‌ സര്‍ക്കാരിന്റെ നീക്കം . അഡീ. ജില്ലാ കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട 15 ദിവസം കഴിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം. കോലഞ്ചേരി പള്ളി 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നാണ്‌ അഡീ. ജില്ലാ കോടതി വിധി. എന്നാല്‍ ഈ വിധി കോലഞ്ചേരി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച അനിശ്‌ചിതത്വം നിലനില്‍ക്കുകയാണ്‌. സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധിയനുസരിച്ച്‌ 1934 ലെ ഭരണഘടന ഓര്‍ത്തഡോക്‌സ് സഭയ്‌ക്കാണ്‌ ബാധകം; ഇടവക പള്ളികള്‍ക്കല്ല. ഇടവകകള്‍ കേസില്‍ കക്ഷികളല്ലാത്തതിനാല്‍ അവയുടെ അവകാശങ്ങളെ ബാധിക്കത്തക്കവിധം ഒരു പ്രഖ്യാപനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. 34 ലെ ഭരണഘടന പള്ളികള്‍ക്ക്‌ ബാധകമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാതോലിക്കാ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. മാത്രമല്ല 95 ലെ വിധിയുടെ വിധിനടത്തിപ്പ്‌ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. 95 ലെ വിധിയെ അടിസ്‌ഥാനമാക്കിയുള്ള കീഴ്‌ക്കോടതി വിധികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ആശയക്കുഴപ്പമുണ്ട്‌. ഈ സാഹചര്യത്തില്‍ കീഴ്‌ക്കോടതിവിധി ധൃതിപിടിച്ച്‌ നടപ്പാക്കാനുള്ള സാധ്യത കുറവാണ്‌. 95 ലെ വിധിയും 1934 ലെ ഭരണഘടനയും പൂര്‍ണ്ണമായി ഓര്‍ത്തഡോക്‌സ് വിഭാഗം അംഗീകരിക്കുന്നില്ല. 1934 ലെ ഭരണഘടനപ്രകാരം കാതോലിക്ക വാഴ്‌ചയ്‌ക്ക് പാത്രിയര്‍ക്കീസിനെ ക്ഷണിക്കേണ്ടതാണ്‌. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 1974 നുശേഷം നടന്ന നാല്‌ കാതോലിക്ക വാഴ്‌ചയ്‌ക്കും പാത്രിയര്‍ക്കീസിനെ ക്ഷണിച്ചില്ല. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായെ ഇരുവിഭാഗവും അംഗീകരിക്കണമെന്നും, അദ്ദേഹം ആത്മീയശ്രേണിയില്‍ കതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 95 ലെ വിധി ഇടവകയില്‍ നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്‌തമായ വിധി നടത്തിപ്പ്‌ നിര്‍ദേശം ലഭ്യമല്ല. മാത്രവുമല്ല, അഡി. ജില്ലാ കോടതി വിധിയില്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. തിരക്കുപിടിച്ചു പോലീസ്‌ സഹായത്തോടെ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധിയില്‍ ഇടവകാംഗങ്ങള്‍ക്ക്‌ സംശയമുണ്ട്‌. കോലഞ്ചേരി പള്ളിയില്‍ ഏതുവിധേനയും പുതിയ കീഴ്‌വഴക്കത്തിന്‌ തുടക്കമിട്ട്‌ പള്ളി പിടിച്ചെടുക്കാന്‍ മറുവിഭാഗത്തെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന്‌ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബാവ ആരോപിച്ചിരുന്നു. സ്വാഭാവിക സിവില്‍ കേസില്‍ സ്‌റ്റേപോലും കിട്ടാതിരുന്നത്‌ എല്ലാവരിലും സംശയം ഉളവാക്കിയിരുന്നു . ഏതുവിധേനയും അനുകൂലവിധി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഭാവിയില്‍ മറ്റു യാക്കോബായ പള്ളികളിലും വിഷയങ്ങള്‍ ഉണ്ടാക്കി നേട്ടമുണ്ടാക്കാനാവില്ലെന്നതാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തെ കുഴക്കുന്നത്‌.

Monday, 26 September 2011

ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയും പെരുവഴിയില്‍ നിരാഹാരസമരം തുടങ്ങിയതിനെത്തുടര്‍ന്ന്‌ അവരേയും ആത്മഹത്യാശ്രമ കുറ്റത്തിന്‌ അറസ്‌റ്റ് ചെയ്യാന്‍ എന്തുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധൈര്യം കാണിച്ചില്ല?

കോലഞ്ചേരി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമുള്ള അവകാശത്തെച്ചൊല്ലിയാണ്‌ തര്‍ക്കമുണ്ടായത്‌. രണ്ടു വിഭാഗക്കാരോടും ആ പള്ളിയില്‍ പോയി പ്രാര്‍ഥിച്ചുകൊള്ളാനാണു സുപ്രീംകോടതി അമ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിധി പ്രസ്‌താവിച്ചത്‌. പിന്നീട്‌ അതേച്ചൊല്ലി എത്രയോ കേസുകള്‍ വിവിധ കോടതികളിലുണ്ടായി. ഒടുവിലുണ്ടായ കേരള ഹൈക്കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെന്ന്‌ അവര്‍ വാദിക്കുന്നു. അതുകൊണ്ടു കോലഞ്ചേരിപ്പള്ളിയില്‍ തങ്ങള്‍ക്ക്‌ പൂര്‍ണ അവകാശം നല്‍കണമെന്നും ആ വിഭാഗം ആവശ്യപ്പെടുന്നു. അതേച്ചൊല്ലിയാണ്‌ ഇപ്പോള്‍ കലഹമുണ്ടായതും സമരം നടക്കുന്നതുമെല്ലാം. യഥാര്‍ഥത്തില്‍ ഏതെങ്കിലും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവസരത്തേയോ അവകാശത്തേയോചൊല്ലിയല്ലല്ലോ ഈ സമരാഭാസങ്ങളത്രയും നടക്കുന്നത്‌? പള്ളിയുടെ സ്വത്തിലാണു രണ്ടു കാതോലിക്കാ ബാവമാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും കണ്ണ്‌. യേശുക്രിസ്‌തു പ്രാര്‍ഥിച്ചിരുന്നത്‌ പള്ളികളിലല്ലല്ലോ? കടലോരത്തും മലമുകളിലുമെല്ലാം ഇരുന്നുകൊണ്ടാണു യേശുക്രിസ്‌തു തന്റെ അനുയായികളോടൊപ്പം പ്രാര്‍ഥിച്ചത്‌.

കോലഞ്ചേരി സമരത്തിന്റെ പേരില്‍ എത്രയിടത്താണ്‌ മന്ദബുദ്ധികളായ വിശ്വാസികള്‍ തെരുവില്‍ ഗതാഗതം ഉപരോധിച്ചത്‌. ചെങ്ങന്നൂര്‍ ആറാട്ടുപുഴ ജംഗ്‌ഷനില്‍ റോഡ്‌ ഉപരോധിച്ച ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പോയ ഹൈന്ദവ വിശ്വാസികളെ മര്‍ദിച്ച സംഭവംവരെയുണ്ടായി. സുബോധമില്ലാത്തവര്‍ ചെയ്‌ത ആ ഹീനകൃത്യം ആളിക്കത്തിച്ചു മുതലെടുക്കാന്‍ വിശ്വഹിന്ദു പരിഷത്ത്‌ പ്രസ്‌താവനയിറക്കി ശ്രമം നടത്തിയെങ്കിലും അതു ഫലിക്കാതെപോയി എന്നതു നാടിന്റെ ഭാഗ്യം.
രാജ്യത്ത്‌ പടര്‍ന്നു പന്തലിച്ചിരിക്കുന്ന അഴിമതിക്കെതിരായി ശക്‌തമായ നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ടു ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത്‌ അനിശ്‌ചിതകാല നിരാഹാര സമരമാരംഭിച്ച അണ്ണാ ഹസാരെയെ ആത്മഹത്യാശ്രമക്കുറ്റത്തിന്‌ അറസ്‌റ്റ് ചെയ്യാന്‍ മന്‍മോഹന്‍ സിംഗിന്റെ കേന്ദ്ര സര്‍ക്കാര്‍ തയാറായപ്പോള്‍ കോലഞ്ചേരിപ്പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം ഉന്നയിച്ചുകൊണ്ട്‌ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയും പെരുവഴിയില്‍ നിരാഹാരസമരം തുടങ്ങിയതിനെത്തുടര്‍ന്ന്‌ അവരേയും ആത്മഹത്യാശ്രമ കുറ്റത്തിന്‌ അറസ്‌റ്റ് ചെയ്യാന്‍ എന്തുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധൈര്യം കാണിച്ചില്ല?

ഓര്‍ത്തഡോക്‌സ് കൈയേറ്റം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു: ശ്രേഷ്‌ഠ ബാവ

കോലഞ്ചേരി: യാക്കോബായ സഭയുടെ പള്ളികളും അരമനകളും ഓര്‍ത്തഡോക്‌സ് വിഭാഗം കൈയേറുന്നതു സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ.

കോലഞ്ചേരിയില്‍ യാക്കോബായ സഭയുടെ കണ്ടനാട്‌ ഭദ്രാസന യൂത്ത്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിശ്വാസപ്രഖ്യാപന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ബാവ.

പരിശുദ്ധ പാത്രിയാര്‍ക്കീസ്‌ ബാവ മലങ്കരസഭ ഉള്‍പ്പെട്ട ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടു വേണം കീഴ്‌ക്കോടതി വിധി നടപ്പാക്കാന്‍. കോലഞ്ചേരി പള്ളിയില്‍ പൊതുയോഗം വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. കേസ്‌ കൊടുത്ത്‌ ഓരോ പള്ളിയും കൈയേറുന്ന സമീപനമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്‌- ബാവ ആരോപിച്ചു.

വിശ്വാസപ്രഖ്യാപന റാലി പതിനായിരങ്ങള്‍ അണിനിരന്ന ആവേശക്കടലായി. വൈകിട്ട്‌ നാലോടെ ആരംഭിച്ച റാലി കോലഞ്ചേരി ടൗണിലൂടെ വടവുകോട്‌ ബ്ലോക്ക്‌ ജംഗ്‌ഷനിലെത്തി തിരികെ ചാപ്പലില്‍ എത്തി. തുടര്‍ന്നു നടന്ന യോഗത്തില്‍ ക്‌നാനായ സഭയുടെ കുര്യാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത ഐക്യദാര്‍ഢ്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ്‌ ഇടുമാരി, ബാബു പോള്‍, പ്രഫ. എ.പി. എല്‍ദോ, എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, മിഖായേല്‍ റമ്പാന്‍, ഫാ. ബേബി മാനാത്ത്‌, അഖില മലങ്കര യൂത്ത്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ഫാ. ജോയി ആനിക്കുഴി, ജനറല്‍ സെക്രട്ടറി ബിജു കെ. തമ്പി, ഭദ്രാസന സെക്രട്ടറി സിനോള്‍ വി. സാജു, പള്ളി ട്രസ്‌റ്റി സ്ലീബാ ഐക്കരക്കുന്നത്ത്‌, ജോണി മനിച്ചേരി, പി.കെ. ജോര്‍ജ്‌കുട്ടി, ബിനു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രേഷ്‌ഠ ബാവയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനായജ്‌ഞം ഇന്നു 18-ാം ദിവസത്തിലേക്കു കടക്കും. കോലഞ്ചേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ടു കഴിഞ്ഞ 10-നു കോട്ടൂര്‍ പള്ളിക്കു സമീപമായിരുന്നു പ്രാര്‍ത്ഥനായജ്‌ഞത്തിന്റെ തുടക്കം

വിശ്വാസ പ്രഖ്യാപന റാലി ചരിത്ര സംഭവമായി

കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിക്കാ ബാവയും അഭി തിരുമേനിമാരും നടത്തുന്ന പ്രാര്‍ഥനാ യജ്ഞത്തിനു പിന്തുണ പ്രഖ്യാപിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നടത്തിയ വിശ്വാസ പ്രഖ്യാപന റാലി ചരിത്ര സംഭവമായി. ഭദ്രാസനത്തിന്റെ വിവിധ  വിവിധ പള്ളികളില്‍ നിന്നും വിശ്വാസികള്‍ കോലഞ്ചേരിയിലേക്ക് ഒഴുകിയെത്തി. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ 4 മണിയ്ക്ക് "തോന്നിയ്ക്കല്‍ " ജങ്ഷനില്‍ നിന്നും റാലി ഫ്ലാഗ് ഓഫ് ചെയ്തു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാട്,കോലഞ്ചേരി പള്ളി വികാരി ഫാ.വര്‍ഗീസ്‌ ഇടുമാരി ,ഫാ ജോയി ആനകുഴി. അഖില മലങ്കര സെക്രട്ടറി ബിജു തമ്പി ,കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു , മുന്‍ സെക്രട്ടറി റെജി പി വര്‍ഗീസ്‌, വൈസ്‌ പ്രസിഡണ്ട്‌ ജോണ്‍സന്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.
ഭദ്രാസനത്തിന്റെ വിവിധ പള്ളികളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ റാലിയില്‍ അണിനിരന്നു. രണ്ടു ലൈന്‍ ആയി തുടങ്ങിയ റാലി ജന ബാഹുല്യം കൊണ്ട് സംഘാടകരുടെ നിയന്ത്രണത്തിനു അതീതമായി റോഡ്‌ നിറഞ്ഞാണ് നീങ്ങിയത്.5 മണിയ്ക്ക് ടൌണ്‍ ചുറ്റി റാലി പള്ളിയില്‍ എത്തിച്ചേര്‍ന്നു. ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് പള്ളി മുറ്റത്തു
തയാറാക്കിയ വേദിയില്‍ യാതൊരു വിധ ഔപചാരികതയും ഇല്ലാതെ യോഗ നടപടികള്‍ ആരംഭിച്ചു. അഭി ഇടവക മെത്രാപോലിത്ത മാത്യൂസ്‌ മാര്‍ ഇവാനിയോസ് തിരുമേനി വിശ്വാസികളെ അഭിസംബോധന ചെയ്തു. ജീവന്‍ കൊടുത്ത് അന്ത്യോഖ്യ വിശ്വാസം കാത്തു പരിപാലിക്കണമെന്നും കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും അഭി.തിരുമേനി പറഞ്ഞു.1934 ലെ ഭരണ ഘടനയും പിടിച്ചു നടക്കുന്ന കൊനാട്ടച്ചന്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ ഏതു ഭരണ ഘടന പ്രകാരമാണ് ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപെട്ടു. 
   ക്നാനായ ഭദ്രാസന മെത്രാപോലിത്ത അഭി കുര്യാക്കോസ് മാര്‍ ഗ്രീ ഗോറിയോസ് വിശ്വാസ പ്രഖ്യാപന പ്രമേയം ചൊല്ലികൊടുത്തു. വിശ്വാസികള്‍ കൈകള്‍ പരസ്പരം കൂട്ടിപിടിച്ചു അന്ത്യോഖ്യ വിശ്വാസം കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു പരിപാലിക്കുമെന്നു ഏറ്റു ചൊല്ലി. തുടര്‍ന്ന് മലങ്കരയുടെ യാക്കോബ് ബുര്‍ദ്ധാന ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിയ്ക്കാ ബാവ വിശ്വാസികളെ അനുഗ്രഹിച്ചു പ്രഭാഷണം നടത്തി. കോലഞ്ചേരി പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കൊലന്ചെരിയിലെ സഹന സമരം തുടരുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. കൈവശം വെച്ചിരിക്കുന്ന യാക്കോബായ സഭയുടെ അരമനകള്‍ വിട്ടു തരാതെ കാലുമാറി പോയ തിരുമേനിമാര്‍ക്ക് ഗുണംവരുകയില്ലന്നും ബാവ പറഞ്ഞു. തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തി യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്നും ബാവ പറഞ്ഞു.
റാലിയില്‍ പങ്കെടുക്കുന്നതിനായി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ നിന്നും പുറപ്പെട്ട ബസ്  പാമ്പാക്കുടയില്‍ മെത്രാന്‍ കക്ഷികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ബസില്‍ ഉണ്ടായിരുന്ന യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവസരോജിതമായി  " കൈകാര്യം" ചെയ്തതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല.സംഭവത്തില്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രതിക്ഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് ആവശ്യപ്പെട്ടു. 
 
The churches of pampady area of kottayam diocese organized faith protection meeeting, today 5 pm @ St Marys simhasana Cathedral , Pampady

H.G Dr Thomas Mor Themothiyos, H.G Dr. Geevarghes Mor Coorilos, H.G Kuriakose Mor Ivanios, Dr. Kuriakose Cor Episcopa Moolayil , Kuriakose Cor Episcopa Kizhakedam, Chevliar Bibby Abraham and Rev Alex Thomas Vettikode delivered speech.

Konadan's Gunda's attacked Jacobite Youth members infront of Pampakudapally..

Konadan's Gunda's attacked Jacobite Youth members infront of Pampakudapally........

സഭയുടെ ആരാധനാലയങ്ങള്‍ കൈയേറുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു: ശ്രേഷ്ഠ ബാവ

കോലഞ്ചേരി: യാക്കോബായ സഭയുടെ പള്ളികളും അരമനകളും അന്യര്‍ കൈയേറുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
കോലഞ്ചേരിയില്‍ ഞായറാഴ്ച വൈകീട്ട് നടന്ന വിശ്വാസ പ്രഖ്യാപന റാലിക്കു ശേഷം നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. കോലഞ്ചേരി പള്ളിയില്‍ പൊതുയോഗം വിളിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതിയിലൂടെ സഭയുടെ പള്ളികളില്‍ കയറിക്കൂടാമെന്ന് വ്യാമോഹിക്കേണ്ടെന്നും ബാവ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തോന്നിക്ക കവലയില്‍ നിന്നു തുടങ്ങിയ വിശ്വാസ പ്രഖ്യാപന റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ശ്രേഷ്ഠ കാതോലിക്ക കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടത്തിവരുന്ന പ്രാര്‍ഥനാ യജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന റാലി സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോലഞ്ചേരി ജങ്ഷനിലൂടെ ബ്ലോക്ക് കവലയിലെത്തിയ റാലി പിന്നീട് ചാപ്പലില്‍ സമ്മേളിച്ചു. തുടര്‍ന്ന് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ നടന്ന വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ക്‌നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് ചൊല്ലിക്കൊടുത്തു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മിഖായേല്‍ റമ്പാന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. ബേബി നാനാത്ത്, ഫാ. ജോയി ആനിക്കുഴി, ഫാ. എല്‍ദോസ് കക്കാടന്‍, ബിജു കെ. തമ്പി, സിനോള്‍ വി. സാജു, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, ബാബുപോള്‍, പോള്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, 24 September 2011

റവ.ഫാ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ പദവിയിലേക്ക്

ന്യൂയോര്‍ക്ക് : സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് വൈദികനും വെസ്റ്റ് നയാക്ക് സെന്റ് മേരീസ് പള്ളി വികാരിയുമായ റവ.ഫാദര്‍. ഗീവര്‍ഗീസ് തോമസ് ചട്ടത്തിലിന് സെപ്റ്റംബര്‍ 24-ന് ശനിയാഴ്ച കോറെപ്പിസ്‌ക്കോപ്പ സ്ഥാനം നല്‍കുന്നു. മുപ്പത്തിയാറു വര്‍ഷമായി വിവധ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളില്‍ വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ചു വരുന്ന അദ്ദേഹത്തിന്റെ ബഹുമുഖ സേവനങ്ങളെ മാനിച്ച് ബാവയുടെ കല്‍പ്പനപ്രകാരം മലങ്കര ആര്‍ച്ച് ഡയാസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോമ തിത്തോസ് തിരുമനസ്സുകൊണ്ട് സ്ഥാനാരോഹണ ശുശ്രൂഷക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വെസ്റ്റ് നയാക്ക് പള്ളിയില്‍ പ്രഭാത നമസ്‌ക്കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, സ്ഥാനാരോഹണ ശുശ്രൂഷ എന്നിവ നടക്കും. വിശുദ്ധ ശുശ്രൂഷകള്‍ക്ക് ശേഷം നവാഭിഷക്തനായ കോറെപ്പിസ്‌ക്കോപ്പയെ അനുമോദിക്കുവാന്‍ പൊതുസമ്മേളനം ഉണ്ടായിരിക്കും.

മലങ്കര ആര്‍ച്ച് ഡയാസിസിലെ ഭക്തസംഘടനയായ അന്ത്രാഖ്യം സംരക്ഷണ സമിതിയുടെ മുന്‍ വൈസ് പ്രസിഡന്റു കൂടിയായ ഗീവര്‍ഗീസ് ചട്ടത്തില്‍ കശ്ശീശ്ശ വെസ്റ്റ് നയാക്ക് സെന്റ് മേരീസ്, ലിവിംഗ്സ്റ്റണ്‍ സെന്റ് ജെയിംസ് എന്നീ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തു വരുന്നു. ആല്‍ബനിയിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (യു.സി.എഫ്) ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സംയുക്ത ആരാധനാ ശുശ്രൂഷയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.സ്ഥാനാരോഹണ ശുശ്രൂഷയില്‍ ഏവരും പങ്കെടുക്കണമെന്ന് ഇടവക ഭാരവാഹികള്‍ അറിയിക്കുന്നു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയാസിസ്)അറിയിച്ചതാണിത്.

കോലഞ്ചേരി പള്ളി തുറന്നുകൊടുക്കണം -യാക്കോബായ യൂത്ത് അസ്സോസിയേഷന്‍

കോട്ടയം:കോലഞ്ചേരി പള്ളി യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനയ്ക്കു തുറന്നുകൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യാക്കോബായ സഭ യൂത്ത് അസ്സോസിയേഷന്‍ കോട്ടയം ഭദ്രാസന നേതൃസമ്മേളനം ആവശ്യപ്പെട്ടു.

കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥനായജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും യൂത്ത് അസ്സോസിയേഷന്‍ നേതൃസമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. അഡ്വ. ഷൈജു സി. ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഫാ. കുര്യാക്കോസ് പ്ലാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തോമസ് വര്‍ഗ്ഗീസ്, അനില്‍ പി. പുന്നൂസ്, ഷിനു വര്‍ഗ്ഗീസ്, അഖില്‍ ജേക്കബ്, ജോര്‍ജ്, ബിബിന്‍ ബാബു, എല്‍ദോ ടോം കോര തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാതോലിക്കേറ്റ് അരമന കത്തീഡ്രല്‍ പെരുന്നാളിന് കൊടിയേറി

കോതമംഗലം: പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കോതമംഗലം മൗണ്ട് സീനായ് മാര്‍ ബസേലിയോസ് കാതോലിക്കേറ്റ് അരമന കത്തീഡ്രലില്‍ കൊടിയുയര്‍ത്തി. വികാരി ഫാ. ബെല്‍ത്ത് എസ്. കുരുവിള ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഫാ. വര്‍ഗീസ് മൈക്കുളങ്ങര, ഫാ. ജോണ്‍ കോമയില്‍, ഫാ. കുര്യാക്കോസ് പാറയില്‍, പൗലോസ് കാട്ടുചിറ കോറെപ്പിസ്‌കോപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞായറാഴ്ച രാവിലെ 8 ന് അഞ്ചിന്മേല്‍ കുര്‍ബാന പ്രസംഗം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. 10.30 ന് പ്രദക്ഷിണവും, 11.30 ന് നേര്‍ച്ചസദ്യയും, 12.30 ന് കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിക്കും.

തുരുത്തിശ്ശേരി പള്ളിയെ വലിയപള്ളിയായി ഉയര്‍ത്തി

നെടുമ്പാശ്ശേരി: പുനര്‍നിര്‍മ്മിച്ച തുരുത്തിശ്ശേരി മാര്‍ ശാബോര്‍ അഫ്രോത്ത് സിംഹാസന പള്ളിക്ക് വലിയപള്ളി പദവി ലഭിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയാണ് വലിയപള്ളിയെ ഉയര്‍ത്തിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചത്. പള്ളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശയ്ക്കുശേഷം നടന്ന പ്രഥമദിവ്യബലിമദ്ധ്യേ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ചത്.

ഐസക് മാര്‍ ഒസ്താത്തിയോസ്, ഏല്യാസ് മോര്‍ അത്തനാസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവനപദ്ധതി കെ.പി.ധനപാലന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സ്വാമി പൂര്‍ണാമൃതാനന്ദപുരി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, ബെന്നി ബഹനാന്‍, എസ്.ശര്‍മ്മ, സാജുപോള്‍, ടി.യു.കുരുവിള, ജോസ് തെറ്റയില്‍, ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍, എസ്.എന്‍.ഡി.പി. കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കര്‍ണന്‍, പഞ്ചായത്തംഗം പി.വൈ.എല്‍ദോ, ഫാ. വര്‍ഗീസ് കല്ലാപ്പാറ, മത്തായി പൂവ്വത്തറ കോര്‍ എപ്പീസ്‌കോപ്പ, ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ഏല്യാസ് ഐപ്പ്, മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Tuesday, 20 September 2011

സഭാതര്‍ക്കം: കോലഞ്ചേരിയില്‍ ഇതര സഭകളും പ്രാര്‍ഥനാ ഗ്രൂപ്പുകളും പിടിമുറുക്കുന്നു - മംഗളം

വര്‍ഷങ്ങളായി പള്ളിത്തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി ഇടവകയില്‍നിന്ന്‌ ഇതര സഭകളിലേക്കും പ്രാര്‍ഥനാ ഗ്രൂപ്പുകളിലേക്കും വിശ്വാസികള്‍ ചേക്കേറുന്നു.

എട്ടുവര്‍ഷത്തിനിടെ ഇടവകപരിധിയില്‍ 11 പ്രാര്‍ഥനാ ഹാളുകളാണ്‌ പെന്തക്കോസ്‌ത് സഭകള്‍ ആരംഭിച്ചത്‌. തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്നും ഇതില്‍പെടും. സഭാതര്‍ക്കത്തിനു നേതൃത്വം നല്‍കിയവര്‍ മുതല്‍ വൈദികരുടെ കുടുംബാംഗങ്ങള്‍വരെ വിടുതല്‍, റിവൈവല്‍ പ്രസ്‌ഥാനങ്ങളില്‍ അഭയം തേടുന്നു. 

കോലഞ്ചേരി പള്ളി സംബന്ധിച്ച പ്രധാന കേസുകളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി വാദിയായ എന്‍.പി. ജോണ്‍ ഇപ്പോള്‍ പെന്തക്കോസ്‌ത് സഭയിലാണ്‌. പള്ളിയിലെ മൂന്നു പ്രധാന ശുശ്രൂഷകരില്‍ (കപ്യാര്‍) രണ്ടുപേരുടെ കുടുംബം ഇപ്പോള്‍ പെന്തക്കോസ്‌ത് സഭയിലാണ്‌.

ഇടവകയിലെ പ്രമുഖരായ പലരും ഇപ്പോള്‍ പള്ളിയില്‍ വരാറേയില്ലെന്നാണ്‌ ഇരുവിഭാഗത്തെയും വൈദികര്‍ പറയുന്നത്‌. ഇവരുടെ മക്കളില്‍ പലര്‍ക്കും പള്ളിത്തര്‍ക്കത്തോടു കമ്പവുമില്ല. അവരില്‍ ചിലര്‍ നവീന ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഞായറാഴ്‌ച കുര്‍ബാനയില്‍ പള്ളിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി. പെന്തക്കോസ്‌ത് ഹാളുകളിത്തെുന്ന അമ്പതുപേരെങ്കിലും കോലഞ്ചേരി ഇടവകക്കാരാണ്‌.

കോലഞ്ചേരി പള്ളിക്കു സമീപം പുതുതായി ആരംഭിച്ച റോമന്‍ കത്തോലിക്കാ പള്ളിയിലെ നൊവേനയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കൂട്ടമായി പങ്കെടുക്കുന്നുവെന്നാണു കുറച്ചുനാള്‍മുമ്പ്‌ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്‌. 

മുരിങ്ങൂര്‍ കേന്ദ്രമായുള്ള കത്തോലിക്കാ കരിസ്‌മാറ്റിക്‌ പ്രസ്‌ഥാനത്തിന്‌ കഴിഞ്ഞ പത്തുവര്‍ഷമായി കോലഞ്ചേരിയില്‍ എല്ലാ ഞായറാഴ്‌ചയും യോഗങ്ങളുണ്ട്‌. അതിന്റെ മുഖ്യസംഘാടകരും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ തന്നെയെന്നാണ്‌ നിവേദനത്തില്‍ പറയുന്നത്‌. 

സഭാതര്‍ക്കത്തില്‍ നിരാശയുള്ളവരെ വലവീശാന്‍ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളും ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. അന്ത്യോഖ്യന്‍ ആരാധന പിന്തുടരുന്ന മലങ്കര കത്തോലിക്കാ റീത്ത്‌ മൂവാറ്റുപുഴ കേന്ദ്രമാക്കി രൂപത ആരംഭിച്ചു. കോഴഞ്ചേരി പോലെ എല്ലാ സഭാ വിഭാഗങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കോലഞ്ചേരിയും മാറാന്‍ കാരണം ശതാബ്‌ദം പിന്നിട്ട കക്ഷിവഴക്കുതന്നെ.

സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ ഇടവക പൊതുയോഗം വിളിക്കണമെന്നു യാക്കോബായ വിഭാഗവും, ഓര്‍ത്തഡോക്‌സ് കക്ഷിയിലെ ഒരുകൂട്ടരും നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്‌. പൊതുയോഗം ചേര്‍ന്ന്‌ ഇടവകയുടെ ഭരണകാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ്‌ അവരുടെ നിലപാട്‌. കോടതി വിധിയിലൂടെ എങ്ങനെയും പള്ളിയില്‍ അധികാരമുറപ്പിക്കാനാണ്‌ ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ ശ്രമമെന്നു മറുപക്ഷം ആരോപിക്കുന്നു. പൊതുയോഗം ചേര്‍ന്ന്‌ ജനാധിപത്യരീതിയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകാതെ കോലഞ്ചേരി പള്ളിത്തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനയോ, ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടനയോ തെരഞ്ഞെടുക്കാന്‍ ഇടവകയ്‌ക്ക് അവകാശമുണ്ട്‌. 

ഇടവകക്കാര്‍ സ്‌ഥാപിച്ച പള്ളികള്‍ ഭരിക്കാനുള്ള അവകാശം അവര്‍ക്കു മാത്രമാണെന്നാണ്‌ 1995 ലെ സുപ്രീംകോടതിയുടെയും 2003 ജനുവരി 26 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. മലങ്കര മെത്രാപ്പോലീത്തായ്‌ക്ക് തനിച്ചു പള്ളികളില്‍ അവകാശമോ നിയന്ത്രണമോ ഇല്ല. ഇടവക പള്ളികളെ ബാധിക്കുന്ന യാതൊരു ഉത്തരവും 1995 ല്‍ സുപ്രീംകോടതി നല്‍കിയിട്ടില്ല. 

പള്ളി സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചല്ല പ്രസ്‌തുത വിധി. ജനാധിപത്യം സഭയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നായി സുപ്രീംകോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ്‌ നടപ്പാക്കേണ്ടത്‌ സര്‍ക്കാരല്ലെന്നും കോടതിവിധികള്‍ നിയമം അനുശാസിക്കുന്ന നടപടികളിലൂടെ മാത്രമേ നടപ്പാക്കാവൂ എന്നുമാണ്‌ 2003 ല്‍ ഹൈക്കോടതി വിധിച്ചത്‌. ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ നിലനില്‍ക്കുകയാണ്‌.

Wednesday, 14 September 2011

മലങ്കരസഭാ കാതോലിക്കേറ്റ്‌ സ്‌ഥാപനത്തിന്‌ ഇന്നു നൂറാം പിറന്നാള്‍ - മംഗളം

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കേറ്റ്‌ സ്‌ഥാപനത്തിന്റെ നൂറാം പിറന്നാള്‍. 99 വര്‍ഷംമുമ്പ്‌ ഇന്നേദിവസമാണ്‌ പ്രഥമ കാതോലിക്കയായി മുറിമറ്റത്തില്‍ പൗലോസ്‌ മാര്‍ ഈവാനിയോസ്‌ വാഴിക്കപ്പെട്ടത്‌. നിരണം പള്ളിയില്‍ നടന്ന സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ പരിശുദ്ധ അബ്‌ദല്‍ മശിഹാ പാത്രിയര്‍ക്കീസ്‌ ബാവ അദ്ദേഹത്തെ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ എന്ന പേരില്‍ വാഴിച്ചു.

സഭാ കാതോലിക്കേറ്റ്‌ ഇന്നു നൂറാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ വളര്‍ച്ചയുടേയും നേട്ടങ്ങളുടേയും വ്യക്‌തമായ ചിത്രങ്ങള്‍ ചരിത്രത്താളുകള്‍ അലങ്കരിക്കുന്നു. ഒപ്പം നൂറ്റാണ്ടിനുമേല്‍ പ്രായമുള്ള സഭാ കേസുകളും കൂട്ടിനുണ്ട്‌. 19-ാം നൂറ്റാണ്ടില്‍ തുടങ്ങിയ സഭാകേസുകള്‍ 21-ാം നൂറ്റാണ്ടിലും തുടരുമ്പോഴും സമാധാനകാലമെന്ന്‌ അല്‍പമെങ്കിലും പറയാവുന്നത്‌ 1958 മുതല്‍ 1970 വരെയുള്ള 12 വര്‍ഷം മാത്രമാണ്‌. 

ഇന്ന്‌ സഭാതര്‍ക്കങ്ങളുടെ പ്രധാനവേദിയായി തീര്‍ന്നിരിക്കുന്ന കോലഞ്ചേരി ഇടവകയും തര്‍ക്കങ്ങളുടെ ശതാബ്‌ദിയിലേക്കു പ്രവേശിക്കുകയാണ്‌. ഈ ഇടവകക്കാരനായ മുറിമറ്റത്തില്‍ പൗലോസ്‌ മാര്‍ ഈവാനിയോസ്‌ കാതോലിക്ക സ്‌ഥാനം സ്വീകരിച്ചതില്‍ ഇടവകയിലെ ഒരു വിഭാഗം എതിര്‍ത്തു. 

സ്‌ഥാനാരോഹണത്തിനുശേഷം അധികം വൈകാതെ 1912 വൃശ്‌ചികം ആറിനു കോലഞ്ചേരി പള്ളിക്കാര്‍ കോട്ടയം ഡിവിഷന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കേസ്‌ ഫയല്‍ ചെയ്‌തു. ആഴ്‌ചകള്‍ക്കുള്ളില്‍ പരിശുദ്ധ കാതോലിക്കാ ബാവയെ മറുപക്ഷം കോലഞ്ചേരി പള്ളിയില്‍നിന്ന്‌ ഇറക്കിവിടുകയും അദ്ദേഹം കോട്ടയം പഴയ സെമിനാരിയില്‍ താമസമാക്കുകയും ചെയ്‌തു. അന്ത്യനാളുകളില്‍ കോലഞ്ചേരി പള്ളിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ 1913 മേയ്‌ രണ്ടിന്‌ അദേഹം പാമ്പാക്കുട ചെറിയ പള്ളിയില്‍ കാലംചെയ്‌ത് അവിടെ കബറടക്കപ്പെടുകയും ചെയ്‌തു.

കോലഞ്ചേരി പള്ളിയില്‍ ഇരുവിഭാഗമായി വിശ്വാസികള്‍ തുടരുമ്പോഴും ആരാധനാദി കാര്യങ്ങളും പള്ളിഭരണവും യോജിച്ച്‌ കൊണ്ടുപോയി വന്നു. 1943ല്‍ പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവ കോലഞ്ചേരി പള്ളിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട്‌ തര്‍ക്കം ഉടലെടുത്തു. 1943 മേയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലായി 89 ദിവസം പള്ളി അടയ്‌ക്കപ്പെട്ടു. 

തുടര്‍ന്ന്‌ ഇടവക വൈദികരായിരുന്ന ഗീവര്‍ഗീസ്‌ മുറിമറ്റത്തില്‍, തേനുങ്കല്‍ ഗീവര്‍ഗീസ്‌ മല്‌പാന്‍ എന്നിവരുടെ ശ്രമഫലമായി 90-ാം ദിവസം ആരാധന പുനരാരംഭിച്ചു. 1958 സഭായോജിപ്പ്‌ നടന്നു. യോജിച്ച സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപനായിരുന്ന പൗലോസ്‌ മോര്‍ പിലക്‌സിനോസ്‌ നിയമിച്ച ഓടോളില്‍ പൗലോസ്‌ കത്തനാര്‍, കളപ്പുരക്കല്‍ ജോണ്‍ കത്തനാര്‍, പൂവത്തുവീട്ടില്‍ അബ്രാഹാം കത്തനാര്‍ എന്നിവരാണ്‌ പിന്നീട്‌ മുപ്പതുവര്‍ഷം കോലഞ്ചേരി പള്ളിയില്‍ ശുശ്രൂഷിച്ചത്‌. 1975ല്‍ മോര്‍ പിലക്‌സിസോസ്‌ മെത്രാപ്പോലീത്തയെ മലങ്കരയുടെ കാതോലിക്കയായി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ വാഴിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ മാത്യുസ്‌ പ്രഥമന്‍ ബാവ കാതോലിക്കയായി കോട്ടയത്ത്‌ വാഴിക്കപ്പെട്ടു. സഭയില്‍ വീണ്ടും തര്‍ക്കങ്ങള്‍ രൂക്ഷമായി. അന്ന്‌ പള്ളിയില്‍ ശുശ്രൂഷിച്ചിരുന്ന മൂന്ന്‌ വൈദികരില്‍ പൂവത്തുംവീട്ടില്‍ അബ്രാഹാം കശീശയും ഓടോളില്‍ പൗലോസ്‌ കശീശയും ഓര്‍ത്തഡോക്‌സ് വിഭാഗം കതോലിക്ക പരിശുദ്ധ മാത്യൂസ്‌ പ്രഥമന്‍ ബാവയ്‌ക്കൊപ്പംനിന്നു. 

കളപ്പുരയ്‌ക്കല്‍ ജോണ്‍ കശീശ പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്കൊപ്പവുംനിന്നു. ഇത്‌ തികച്ചും അവരുടെ വ്യക്‌തിപരമായ തീരുമാനമായിരുന്നു. അന്നുമുതലാണ്‌ കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ രണ്ടു വീതം, പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ ഒന്ന്‌ എന്ന ക്രമീകരണം നിലവില്‍ വന്നത്‌. ഇരുവിഭാഗങ്ങളും യോജിച്ചു ആരാധന നടത്തിവരവേ, 1998 ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്ത യാക്കോബായ വിഭാഗം വൈദികനെ സ്‌ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പള്ളിപൂട്ടപ്പെട്ടു. എട്ടു വര്‍ഷത്തോളം പള്ളി പൂട്ടിക്കിടന്നു. 2005ല്‍ ഇരുവിഭാഗം വിശ്വാസികളും കൈകോര്‍ക്കുകയും സമവായത്തിലൂടെ പള്ളി തുറക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്‌തു. 

അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക ഉത്സാഹവും പ്രോത്സാഹനവും സംയുക്‌ത നീക്കത്തിന്‌ ഊര്‍ജം പകര്‍ന്നു. പള്ളി തുറക്കപ്പെട്ടു. ഇപ്രകാരം ഇരുകൂട്ടം വിശ്വാസികളും സംയുക്‌തമായി നടത്തിയ നീക്കത്തിന്‌ സഭാ നേതൃത്വങ്ങളുടെ ചില കോണുകളില്‍നിന്ന്‌ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും അന്നത്തെ സാഹചര്യത്തില്‍ ജനമുന്നേറ്റത്തിനു മുന്നില്‍ തടസങ്ങള്‍ വിലപ്പോയില്ല. 

ഇപ്പോള്‍ ഉണ്ടായ കീഴ്‌ക്കോടതിവിധി മുന്‍നിര്‍ത്തി തര്‍ക്കങ്ങള്‍ മുന്നണിയിലെത്തിക്കാന്‍ പരിശ്രമിക്കുന്നവരില്‍ ഇടവകാംഗങ്ങളുടെ പങ്കാളിത്തം കുറയുന്ന സൂചനയാണ്‌ കാണുന്നത്‌. 

കോലഞ്ചേരിയെ സംബന്ധിച്ച്‌ കഴിഞ്ഞ നൂറു വര്‍ഷമായി കേസുകള്‍ നിലനിന്നിട്ടുള്ളതും വിധികള്‍ പലതും വന്നിട്ടുള്ളതുമാണെങ്കിലും, ആരാധനയ്‌ക്ക് തടസം വന്ന്‌ പള്ളി പൂട്ടിയിടപ്പെട്ടത്‌ ഇടവക ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലമായിരുന്നില്ല. സഭാ നേതൃത്വങ്ങളുടെ ഇടപെടല്‍ ഉണ്ടായ അവസരങ്ങളില്‍ മാത്രമായിരുന്നു. തര്‍ക്കങ്ങളെത്തുടര്‍ന്ന്‌ ഭരണസംവിധാനത്തില്‍ പ്രശ്‌നങ്ങളുംറിസീവര്‍ ഭരണവും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവിഭാഗവും പരസ്‌പര ധാരണയോടെ ഒരു മദ്‌ബഹയില്‍ ഒന്നിച്ച്‌ ആരാധന നടത്തിവന്ന പാരമ്പര്യം ഇവിടത്തെ പ്രത്യേകതയായിരുന്നു. പള്ളിയില്‍ മാത്രമല്ല, മെഡിക്കല്‍ കോളജ്‌, സെന്റ്‌ പീറ്റേഴ്‌സ് കോളജ്‌, സ്‌കൂള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ ഭരണസമിതിയിലും ഇരുവിഭാഗവും ഒന്നിച്ചിരുന്ന്‌ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശ്രേഷ്‌ഠമായ പാരമ്പര്യം. 

സാധാരണക്കാരായ വിശ്വാസികളുടെ ഉല്‍കണ്‌ഠ ഇതാണ്‌. പൂര്‍വപിതാക്കന്‍മാരായി നിര്‍മിച്ച്‌ പരിപാലിച്ചുപോരുന്ന ഈ വിശ്വാസഗോപുരത്തില്‍നിന്ന്‌ ഒരു വിഭാഗത്തെ ഇറക്കിവിടാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇടവകയിലെ മറുവിഭാഗം പോലും പൂര്‍ണ പിന്തുണ നല്‍കുന്നില്ല. ഒരു വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കുകയില്ല എന്നും സെമിത്തേരിക്ക്‌ വാതില്‍ വച്ചുതരാം എന്നും മറ്റുമുള്ള പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോള്‍ ഇടവക ജനം അമ്പരക്കുകയാണ്‌. തങ്ങളുടെ പള്ളി പ്രശ്‌നം തീര്‍ക്കാന്‍ സഭയിലെ മറ്റ്‌ ഇടവകകളില്‍നിന്നു ജനം വണ്ടിപിടിച്ചു വരുന്ന കാഴ്‌ച കണ്ട്‌ ഇടവകാംഗങ്ങള്‍ ആകുലപ്പെടുന്നു. ഇരുവിഭാഗം വൈദികര്‍ യോജിച്ച്‌ നടത്തിവന്ന പെരുന്നാള്‍ ശുശ്രൂഷകളും വിവാഹ കൂദാശകളും ശവസംസ്‌കാരശുശ്രൂഷകളും ഈ ഇടവകയ്‌ക്ക് അന്യമാവുകയാണ്‌. 

ഇന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കേറ്റ്‌ നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ കോലഞ്ചേരിക്കാരനായിരുന്ന ഒന്നാം കാതോലിക്ക പരിശുദ്ധ പൗലോസ്‌ പ്രഥമന്‍ ബാവയുടെ പിന്‍ഗാമി പരിശുദ്ധ പൗലോസ്‌ ദ്വിതിയന്‍ ബാവ കോലഞ്ചേരി പള്ളിക്കുമുന്നില്‍ സത്യഗ്രഹ സമരത്തിലാണ്‌. അകലെയല്ലാതെ യാക്കോബായ സഭാ കാതോലിക്കാബാവയും. മലങ്കരസഭാ തര്‍ക്കം എങ്ങോട്ട്‌ എന്നത്‌ നൂറു വര്‍ഷത്തിനുശേഷവും സമസ്യയായി അവശേഷിക്കുന്നു.

നിയമപുസ്‌തകം ഉപയോഗിച്ച്‌ നടപ്പാക്കുന്ന സാങ്കേതിക തീരുമാനങ്ങളും വിധികളും വിശ്വാസവിഷയങ്ങളിലെങ്കിലും അപ്രായോഗികമായേക്കാം എന്ന്‌ ഇതു വിളിച്ചുപറയുന്നു. കോടതി വിധികള്‍ക്കും നിയമത്തിന്റെ കടിഞ്ഞാണിനുമപ്പുറം സമവായത്തിലൂടെ കോടതിവിധി നടപ്പാക്കുക എന്നതാണ്‌ തര്‍ക്കങ്ങളുടെ നൂറ്റാണ്ടിനുമിപ്പുറം തുടരുന്ന ഈ ഉപവാസ സമരം നല്‍കുന്ന സന്ദേശം.

Tuesday, 13 September 2011

യാക്കോബായ സുറിയാനി സഭയ്‌ക്ക് അര്‍ഹമായ നീതി ലഭിക്കണം: ഡല്‍ഹി ഭദ്രാസനം

ന്യൂഡല്‍ഹി: സത്യത്തിനും നീതിക്കും വേണ്ടി മാത്രം നിലകൊള്ളും എന്ന്‌ പ്രഖ്യാപിച്ച്‌ അധികാരത്തിലേറിയ സംസ്‌ഥാന സര്‍ക്കാര്‍ യാക്കോബായ സുറിയാനി സഭയോട്‌ കാട്ടുന്ന ചിറ്റമ്മനയം അവസാനിപ്പിച്ച്‌ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കനുസൃതമായ നീതി നടപ്പാക്കി നല്‌കണമെന്ന്‌ യാക്കോബായ സുറിയാനി സഭ ഡല്‍ഹി ഭദ്രാസന പൊതുയോഗം ആവശ്യപ്പെട്ടു. ഇടവകകളില്‍ ഭൂരിപക്ഷം ഏതു വിഭാഗത്തിനാണോ ആ വിഭാഗത്തിന്‌ പള്ളി വിട്ടു നല്‌കണമെന്ന സുപ്രീം കോടതിയുടെ വിധിയെ മാനിച്ചുകൊണ്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ യാക്കോബായ സുറിയാനി സഭയ്‌ക്ക നീതി നടപ്പാക്കി തരണം. പൊതുവെ സമാധാനകാംക്ഷികളായ യാക്കോബായ വിശ്വാസികളോടുള്ള അവഗണന അവസാനിപ്പിച്ച്‌ എല്ലാവര്‍ക്കും തുല്യനീതിയെന്ന ഭരണഘടനാപരമായ അവകാശം സഭയ്‌ക്ക് ലഭിക്കണമെന്ന്‌ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ശക്‌തമായി ആവശ്യപ്പെട്ടു. 

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പാള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ തങ്ങുടെ അര്‍ഹമായ അവകാശത്തിന്‌ വേണ്ടി സമാധനപരമായി ഉപവാസ പ്രാര്‍ത്ഥനായജ്‌ഞം നടത്തുന്നു ്രേശഷ്‌ഠ ബാബാ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലീത്താ ബാവായേയും മെത്രാപ്പോലീത്താമാരോടും വിശ്വാസ സമുഹത്തിനോടുമുള്ള പുര്‍ണ്ണ പിന്തുണ യോഗം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കൂടിയ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.ഐസക്‌ മാത്യു, അല്‍മായ സെക്രട്ടറി കമാന്‍ഡര്‍ രാജന്‍ സ്‌ക്കറിയ, വൈദിക സെക്രട്ടറി ഫാ.പ്രദോഷ്‌ പടിപ്പുരയ്‌ക്കല്‍, കൗണ്‍സില്‍ അംഗങ്ങഹ സി.വി ജോസ്‌, സണ്ണി പോള്‍, ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി സണ്ണി തോമസ്‌, ഡീ.ഷീബു ഈപ്പന്‍, വൈദികര്‍ എന്നീവര്‍ സംസാരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഐസക്‌ മാത്യൂ അറിയിച്ചതാണിത്‌.

Friday, 2 September 2011

St. Mary’s Jacobite Syrian Church Kattachira

H.B. Catholicose Baselious Thomas 1st celebrated holy Mass on 2 Sep 2011

St. Peter's & St. Paul's JSOC Case

Honerable High Court extended the Stay given by District court on Kollenchery St. Peter's & St. Paul's JSOC  Case. Jacobite Syrian Orthodox believers conducted evening prayers today. Tomorrow morning Holy Mass will be offered at St. Peter's & St. Paul's JSOC. All are invited

Thursday, 1 September 2011

മണര്‍കാട്‌ പള്ളിയില്‍ എട്ടു നോമ്പ്‌ പെരുന്നാളിന്‌ കൊടിയേറി

മണര്‍കാട്‌: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടു നോമ്പ്‌ പെരുന്നാളിന്‌ കൊടിയേറി. വികാരി ഫാ. ഇ.ടി. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ ഫാ. കുര്യാക്കോസ്‌ കാലായിലിന്റെ സഹകാര്‍മികത്വത്തിലുമാണ്‌ കൊടിയേറിയത്‌. ആയിരക്കണക്കിന്‌ വിശ്വാസികള്‍ സാക്ഷികളായി.

Clergy Family Get together of Kollam diocese held on 30.08.2011

KOLLAM: The Clergy Family Gettogether of Kollam Diocese was held at the residence of V. Rev. Stephen Abraham Cor-episcopa on 30.08.2011. Rev. Roy George welcomed the gathering. HG Mor Theodosius Mathews inaugurated the function and gave the benediction. V. Rev. K. J. Thomas Cor-episcopa was honored for the contribution to the Holy Church and to the diocese in particular. It was followed by games for children and group activities for clergy and their family.