News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 19 January 2012

ജീസസിന്റെ ദര്‍ശനം തുണിയില്‍!

കഴുകിയുണക്കാനിട്ട സോക്‌സുകളിലൊന്നില്‍ ജീസസിന്റെ മുഖം കണ്ട്‌ സാറാ ക്രെയ്‌ന്‍ സ്‌തംഭിച്ചുപോയി. ഇനി അത്‌ തന്റെ മാത്രം തോന്നലാകാമെന്ന്‌ കരുതി ഉടന്‍ തന്നെ സാറ തന്റെ കാമുകനെയും വിളിച്ചുവരുത്തി. ഇരുവരും ജീസസിന്റെ മുഖം തന്നെയാണ്‌ കാണുന്നത്‌ എന്ന്‌ ഉറപ്പ്‌ വരുത്തിയപ്പോഴേക്കും ഇക്കാര്യമറിഞ്ഞ്‌ കെന്റിലെ ഓര്‍പിംഗ്‌ടണ്‍ ടൗണിലെ സാറയുടെ വീട്ടിലേക്ക്‌ സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി തുടങ്ങിയിരുന്നു!

ഉണക്കാനായി പിഴിഞ്ഞ സോക്‌സിലെ ചുളിവുകളിലാണ്‌ ജീസസിന്റെ മുഖം തെളിഞ്ഞത്‌. ഇത്‌ അടുത്ത ബന്ധുക്കളെ കാണിക്കുന്നതിനായി സാറ കുറച്ച്‌ ഫോട്ടോകളും എടുത്തിരുന്നു. എന്തായാലും എന്തോ ദൈവീക സൂചനയാണ്‌ ഇതെന്നാണ്‌ അവര്‍ കരുതുന്നത്‌. പക്ഷേ എന്തിനുളളതെന്ന്‌ മനസ്സിലാവുന്നില്ല എന്നും സാറ പറയുന്നു.

തിരുരൂപം തെളിഞ്ഞത്‌ സോക്‌സില്‍ ആയതിനാല്‍ അത്‌ പളളിക്ക്‌ കൈമാറാന്‍ സാറ മടിച്ചു. പകരം അത്‌ സൂക്ഷിക്കാന്‍ ഒരു ആലയം നിര്‍മ്മിക്കുന്നതിനുളള ശ്രമവും ആരംഭിച്ചു. പക്ഷേ, ദൈവ തീരുമാനം മറ്റൊന്നാകും -സോക്‌സ് ഉണക്കാനിട്ടയിടത്തു നിന്ന്‌ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ദൈവ രൂപവും മാഞ്ഞു!

മുമ്പ്‌, ഫ്രൈയിംഗ്‌ പാനിലും പൈപ്പിലും എന്തിനേറെ ഹംഗറിയിലെ ഒരു പാടത്തിന്റെ ഗൂഗിള്‍ എര്‍ത്ത്‌ ചിത്രത്തില്‍ പോലും ജീസസിന്റെ ചിത്രം തെളിഞ്ഞത്‌ വാര്‍ത്തയായിരുന്നു.

No comments:

Post a Comment