News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 22 January 2012

തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓര്‍മ്മപ്പെരുന്നാള്‍ 22 മുതല്‍ 26 വരെ ആചരിക്കും


ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓര്‍മ്മപ്പെരുന്നാള്‍ 22 മുതല്‍ 26 വരെ ആചരിക്കും. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാരായിരുന്ന അമ്പാട്ട് ഗിവറുഗീസ് മാര്‍ കുറിലോസ്, കടവില്‍ പൗലോസ് മാര്‍ അത്തനാസ്യോസ്, വലിയപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് എന്നിവരുടെ സ്മരണയ്ക്കായാണ് ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നത്.
ഞായറാഴ്ച രാവിലെ 10.30ന് പെരുന്നാളിന് കൊടിയേറും. സുവിശേഷ പ്രസംഗം, നവാഭിഷിക്തരായ മെത്രാപ്പൊലീത്തമാര്‍ക്ക് സ്വീകരണം, പ്രദക്ഷിണം എന്നിവയുണ്ടാകും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ശേഷം കാതോലിക്ക അമ്പൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ്, തോമസ് മാര്‍ അലക്‌സാന്ത്രിയോസ്, സഖറിയ മാര്‍ പോളികര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment