News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 20 January 2012

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ഥനായജ്ഞം തുടരുന്നു

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രാര്‍ഥനായജ്ഞം അഞ്ച് ദിവസം പിന്നിട്ടു. പ്രധാന പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് യാക്കോബായ വിഭാഗത്തെ പ്രാര്‍ഥനായജ്ഞം തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജോയി പോള്‍ മനയത്ത്, ഫാ. ജേക്കബ് കാട്ടുമഠം, ഫാ. ഏലിയാസ് കാപ്പംകുഴി, എന്നിവരാണ് നേതൃത്വം നല്‍കുന്നത്

No comments:

Post a Comment