Pages

Wednesday, 19 October 2011

അനീതിക്കെതിരെ യുവതലമുറ പ്രതികരിക്കണം -ശ്രേഷ്ഠ ബാവ


കോലഞ്ചേരി: ഇന്നത്തെ സമൂഹത്തില്‍ കാണുന്ന അനീതിക്കും അക്രമത്തിനുമെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. യാക്കോബായ സഭയുടെ യൂത്ത് അസോസിയേഷന്‍ കേന്ദ്ര നേതൃയോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിജു സ്‌കറിയ, അഡ്വ. ഷൈജു സി. ഫിലിപ്പ്, കെ.വൈ. ജോണ്‍സണ്‍, സിനോള്‍ വി. സാജു, ബൈജു മത്താറ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment