കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ് കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment