Pages

Saturday, 4 February 2012

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരം

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റല്‍ നഴ്‌സുമാരുടെ സമരം: പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ സമര പന്തലില്‍
2003 മുതല്‍ നഴ്‌സിംഗ്‌ രംഗത്ത്‌ മാറ്റങ്ങള്‍ ആവശ്യപ്പെട്ട്‌ കോടതി കയറിയിറങ്ങിയ വിന്‍സെന്റ്‌ ഇമ്മാനുവേല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരോടൊപ്പം സമര പന്തലില്‍ പങ്കെടുത്തു. സമരം സജീവമായി തുടരുകയാണ്‌. ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട്‌ നിലച്ച മട്ടാണ്‌. എന്തുവന്നാലും സമരത്തില്‍നിന്നും പിന്മാറില്ല എന്നാണ്‌ പ്രദേശിക ഭാരവാഹികള്‍ അറിയിച്ചത്‌. ഡല്‍ഹി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ കോലഞ്ചേരി നഴ്‌സസ്‌ സമരം തുടരുന്നത്‌. ലൈല പീറ്റര്‍ (സെക്രട്ടറി, നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍) അറിയിച്ചതാണിത്‌.

No comments:

Post a Comment