Pages

Wednesday, 15 February 2012

കോലഞ്ചേരിയില്‍ നഴ്‌സുമാര്‍ക്ക്‌ സമാധാനപരമായ സമരത്തിനു സൗകര്യം നല്‍കണം: കോടതി

കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക്‌ സമാധാനപരമായി സമരം ചെയ്യുന്നതിന്‌ ആശുപത്രിക്കുള്ളില്‍ സ്‌ഥലസൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. കെട്ടിടത്തില്‍നിന്ന്‌ അമ്പത്‌ മീറ്റര്‍ അകലത്തില്‍ സൗകര്യം അനുവദിക്കണമെന്നാണ്‌ ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശം. മെഗാഫോണ്‍ ഉപയോഗിക്കുന്നത്‌ കോടതി വിലക്കി. നിയമാനുസൃതമായ കുറഞ്ഞ വേതനം നല്‍കുന്നുണ്ടോയെന്ന്‌ വ്യക്‌തമാക്കി മാനേജ്‌മെന്റ്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. പോലീസ്‌ സംരക്ഷണം തേടി മാനേജ്‌മെന്റും രോഗിയായ വെള്ളിയാമറ്റം സ്വദേശി ജോസും സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി പരിഗണിച്ചത്‌

No comments:

Post a Comment