Pages
▼
Sunday, 22 January 2012
തൃക്കുന്നത്ത് പള്ളിയില്‍ കുര്‍ബാന അനുവദിക്കണം - യാക്കോബായ സഭ
ആലുവ: ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ കുര്‍ബാനയ്ക്കുള്ള അവസരം യാക്കോബായ സുറിയാനി സഭയ്ക്ക് ലഭിക്കണമെന്ന് സഭാ മാനേജിംഗ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തൃക്കുന്നത്ത് സെമിനാരിയും അനുബന്ധ സ്ഥാപനങ്ങളും സഭയുടെ അങ്കമാലി ഭദ്രാസനത്തിന് അവകാശപ്പെട്ടതായിരിക്കേ അനധികൃതമായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാനേജിംഗ് കമ്മിറ്റിയോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ എബ്രഹാം മോര്‍ സേവേറിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, കുരിയാക്കോസ് മോര്‍ ക്ലീമിസ്, മാത്യൂസ് മോര്‍ അന്തീമോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും യോഗത്തില്‍ സംബന്ധിച്ചു

No comments:
Post a Comment