കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ബാവയെത്തും. രാവിലെ വി. കുര്‍ബാനയ്ക്ക് നേതൃത്വംനല്‍കിയശേഷം പ്രാര്‍ഥനായജ്ഞത്തിന് ബാവ പിന്തുണ പ്രഖ്യാപിക്കും. കണ്യാട്ടുനിരപ്പ് പ്രധാന പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രാര്‍ഥനായജ്ഞം ഞായറാഴ്ച എട്ടാംദിവസത്തിലേക്ക് കടക്കും. ശനിയാഴ്ച പ്രാര്‍ഥനായജ്ഞത്തിന് മാത്യൂസ് മോര്‍ അന്ത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ജെയിംസ് ചാലപ്പുറം, ഫാ. ജിബി, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ജോര്‍ജ് പോള്‍ മനയത്ത്, ഫാ. ഏലിയാസ് കാപ്പംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment