Pages

Sunday, 29 January 2012

നഴ്‌സുമാരുടെ സമരത്തിന് പിന്തുണ

കോലഞ്ചേരി: കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച തുടങ്ങിയ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും സമ്മേളനവും നടത്തി. ഐക്യദാര്‍ഢ്യപ്രകടനം മെഡിക്കല്‍ കോളേജിനുമുമ്പില്‍ തടഞ്ഞു. പോലീസ്‌വലയം ഭേദിച്ചാണ് പ്രകടനക്കാര്‍ സമരപ്പന്തലിലെത്തിയത്. തുടര്‍ന്ന് പ്രസിഡന്റ് അനിബെന്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍ ഉദ്ഘാടനംചെയ്തു. നേതാക്കളായ ബി. ജയകുമാര്‍, സുജിത്‌പോള്‍, ജെയിംസ് പാറേക്കാട്ടില്‍, അനു വര്‍ഗീസ്, പോള്‍സന്‍ പീറ്റര്‍, പി.ഡി. സന്തോഷ്, അബിന്‍ കോഴിയാട്ട്, സാജോ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. കോലഞ്ചേരി: നഴ്‌സുമാരുടെ സമരത്തിന് എഐവൈഎഫ് പിന്തുണ പ്രഖ്യാപിച്ചു. തൊഴില്‍വകുപ്പ് അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് യോഗം ഉദ്ഘാടനംചെയ്ത ജില്ലാ പ്രസിഡന്റ് ടി.എം. ഹാരിസ് ആവശ്യപ്പെട്ടു. ജില്ലാ എക്‌സിക്യൂട്ടീവംഗം ജോളി കെ. പോള്‍, അനു മാധവന്‍, സി.ജി. ഗോപകുമാര്‍, പി.കെ. മധു, വി.വി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment