Pages
▼
Friday, 27 January 2012
ഭക്തിയുടെ നിറവില്‍ കാല്‍നട തീര്‍ഥയാത്ര നടത്തി
നെടുമ്പാശ്ശേരി: പൗലോസ് മോര്‍ അത്തനാസിയോസ് വലിയ തിരുമേനിയുടെ കബറിങ്കലേക്ക് അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ നിന്ന് കാല്‍നട തീര്‍ഥയാത്ര നടത്തി. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത തീര്‍ഥയാത്രയെ ആശിര്‍വദിച്ചു. മാത്യൂസ് മാര്‍ അന്തീമോസ്, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. ഇട്ടൂപ്പ് ആലുക്കല്‍, ഫാ. ഗീവര്‍ഗീസ് അരീയ്ക്കല്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. ജോര്‍ജ് വലിയപറമ്പില്‍, ഫാ. എല്‍ദോസ് ആലുക്കല്‍, ഫാ. കെ.കെ. ഗീവര്‍ഗീസ്, ഫാ. എമില്‍ ഏല്യാസ്, ഫാ. ജിബി യോഹന്നാന്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നായത്തോട്, പൊയ്ക്കാട്ടുശേരി, മേയ്ക്കാട്, നെടുമ്പാശ്ശേരി, ചെറിയവാപ്പാലശേരി, അങ്കമാലി തുടങ്ങിയ പള്ളികളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്നാണ് യാത്രതിരിച്ചത്. തിരുവിലാവ്കുന്ന്, കരിയാട്, പൊന്നാംപറമ്പ്, നെടുമ്പാശ്ശേരി, അത്താണി, പറമ്പയം, സെമിനാരിപ്പടി, പറവൂര്‍ കവല, ആലുവ ബൈപാസ്, പമ്പ് കവല തുടങ്ങിയ ഇടങ്ങളിലെ സ്വീകരണത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്കുശേഷം തീര്‍ഥയാത്ര ആലുവയിലെത്തി. തുടര്‍ന്ന് കബറിങ്കല്‍ പ്രത്യേക പ്രാര്‍ഥന നടന്നു.

No comments:
Post a Comment