Pages

Sunday, 22 January 2012

മണ്ണത്തൂരില്‍ കുടുംബസംഗമവും റാലിയും

.
കൂത്താട്ടുകുളം: മണ്ണത്തൂരില്‍ സെന്റ് ജോര്‍ജ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കുടുംബ യൂണിറ്റുകളുടെ സംഗമവും റാലിയും പൊതുസമ്മേളനവും ഇന്ന് വൈകിട്ട് നാലിന് നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ണത്തൂര്‍ ആത്താനിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി മണ്ണത്തൂര്‍ ഗവ. എല്‍പിഎസിനു സമീപത്തുള്ള ബസേലിയോസ് പൗലോസ് സെക്കന്‍ഡ് നഗറിലെത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും പൊതുസമ്മേളനവും നടക്കുമെന്ന് ഫാ. പൗലോസ് ഞാറ്റുകാലായില്‍, കെ.പി. പൈലി എന്നിവര്‍ അറിയിച്ചു. കുടുംബസംഗമത്തിന് മുന്നോടിയായിട്ടുള്ള വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് നടന്നു. പിറമാടം ദയറയില്‍നിന്ന് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് ഘോഷയാത്രയെ ആശിര്‍വദിച്ചു. ഇടവകയിലെ വിവിധ കേന്ദ്രങ്ങളിലെത്തി ബസേലിയോസ് സെക്കന്‍ഡ് നഗറില്‍ സമാപിച്ചു. ഫാ. പൗലോസ് ഞാറ്റുകാലായില്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment