News
Saturday, 21 January 2012
തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് സമയം ലഭിക്കണം
കൊച്ചി: പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ പരിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുറന്ന് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് വിശ്വാസ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച മുതല്‍ വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവയില്‍ പ്രാര്‍ഥനായജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ഏലിയാസ് മോര് അത്തനാസിയോസ് അറിയിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment