അയര്‍ക്കുന്നം: യഥാര്‍ഥ ശുശ്രൂഷ എന്തെന്നു പഠിപ്പിച്ച ക്രിസ്‌തുവിന്റെ ശുശ്രൂഷയുടെ ഭാവം നാം ധരിക്കണമെന്നു മോര്‍ അലക്‌സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത. കെ.സി.സി. പ്രാര്‍ഥനാ വാരാചരണത്തിന്റെ ഭാഗമായി അയര്‍ക്കുന്നം സോണിന്റെ ആഭിമുഖ്യത്തില്‍ തൂത്തൂട്ടി സെന്റ് പോള്‍സ് സി.എസ്.ഐ. പള്ളിയില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയര്‍ക്കുന്നം സോണല്‍ പ്രസിഡന്റ് റവ. ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഓമത്തില്‍, ഫാ. മനോജ് സ്‌കറിയ വാളംപറമ്പില്‍, ഫാ. ജോസ് പുന്നമഠം, ഫാ. ഒ.എസ്. കുര്യാക്കോസ് ഓമത്തില്‍, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, ഫാ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment