Pages
▼
Monday, 2 January 2012
യാക്കോബായ സഭയില്‍ മൂന്നു മെത്രാപ്പൊലീത്തമാര്‍ അഭിഷിക്‌തരായി
കോലഞ്ചേരി: യാക്കോബായ സഭയില്‍ മൂന്നു പുതിയ മെത്രാപ്പൊലീത്തമാര്‍ അഭിഷിക്‌തരായി. ബെര്‍സൗമോ റമ്പാന്‍, ശെമവോന്‍ റമ്പാന്‍, ഗബ്രിയേല്‍ റമ്പാന്‍ എന്നിവരെയാണ് മെത്രാപ്പൊലീത്തമാരായി വാഴിച്ചത് . ഇവര്‍ ഇനി ഏലിയാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്‍ഡ്രിയോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് എന്നീ പേരുകളിലായിരിക്കും അറയിപ്പെടുക.
ഇന്നുരാവിലെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലുളള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ആയിരുന്നു ചടങ്ങുകള്‍. രാവിലെ 7.30ന് ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരായി. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനം ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്‌തു.
നിയുക്‌ത മെത്രാന്‍ സ്‌തേഫാനോസ് റമ്പാന്റെ സ്‌ഥാനാരോഹണ ശുശ്രൂഷ 15ന് ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കാര്‍മികത്വത്തില്‍ നടക്കും

No comments:
Post a Comment