ആലുവ: സഭാ തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന തൃക്കുന്നത്ത് പള്ളിയിലെ വിശുദ്ധന്മാരുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന നടത്തിയെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു. 1978നുശേഷമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞതെന്നും വിശ്വാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് നിറവേറിയതെന്നും ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചു. കുര്‍ബാന നടത്തുവാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും ഇതില്‍ ഭരണകൂടത്തിന്റെ സഹായം ഉണ്ടായതായും അറിയിച്ചു
പോലീസുകാര്‍ കാപ്പാ പെട്ടി കൊടുത്തു വിടുന്ന ഫോട്ടോ
No comments:
Post a Comment