Pages

Thursday, 29 December 2011

കഞ്ഞിക്കുഴി കാതോലിക്കയും ശോഭനാജോര്‍ജ്ജിന്റെ സിനിമ വരുന്നു

ചെങ്ങന്നൂര്‍: മുന്‍ എം.എല്‍.എ. ശോഭനാജോര്‍ജ് കഥയും കഞ്ഞിക്കുഴി കാതോലിക്ക തിരക്കഥയുമെഴുതി സിനിമ നിര്‍മ്മിക്കുന്നു. അഭിനയിക്കുന്നുമുണ്ട്. 'പ്രതീക്ഷയോടെ' എന്നാണ് പേര്. നിരാശ്രയരായ കുഞ്ഞുങ്ങളുടെ മൗനനൊമ്പരങ്ങള്‍ ഇതിവൃത്തമാക്കുന്ന സിനിമ, ബാലവേലാനിരോധന നിയമത്തിന്റെ പരിമിതികളിലേക്കും വിരല്‍ചൂണ്ടുമെന്ന് ശോഭനാജോര്‍ജ് പറഞ്ഞു. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ജനവരി രണ്ടിന് 6.45ന് നടക്കുന്ന ചടങ്ങില്‍ സ്വിച്ചോണ്‍ കര്‍മ്മം നടക്കും. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. ചിത്രാഞ്ജലിയുടെ പാക്കേജില്‍പ്പെടുത്തി ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക. ബസേലിയോസ് മാര്‍ പൌലോസ് ദ്വീതീയന്‍ കതോലിക ബാവ Militheos George Joseph മുകേഷ്, ശ്വേതാമേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്,ബിജുക്കുട്ടന്‍ എന്നിവരാണ് അഭിനേതാക്കള്‍. പുതുമുഖമായ മാനസിയാണ് നായിക. ഡാഡി കൂള്‍ ഫെയിം ധനഞ്ജയനും വേഷമുണ്ട്

1 comment: