കുമളി; മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ് ജെ ബി കോശിയെ മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ജെ ബി കോശിയെ അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു സമരക്കാരുടെ നിലപാട്.ഇതെ തുടര്‍ന്ന് ജനവികാരം മാനിക്കുന്നു എന്ന് പറഞ്ഞ ജെ ബി കോശി സന്ദര്‍ശനം റദ്ദാക്കുകയകയായിരുന്നു.
കൊല്ലം-തേനി ദേശീയ പാത രാവിലെ മുതല്‍ സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. കുമളിയില്‍ നിന്ന് തേക്കടി വഴി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പദ്ധതി. എന്നാല്‍, കുമളി ടൗണിന് നാല് കിലോമീറ്റര്‍ അകലെ സ്‌പ്രിംഗ് വാലിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ ജെ ബി കോശിയുടെ വാഹനം തടയുകയായിരുന്നു.
No comments:
Post a Comment