Pages

Wednesday, 9 November 2011

ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെ പോലുള്ളവരുടെ സേവനം അനിവാര്യം - ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: അധഃപതിച്ചു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെപോലുള്ള ദിവ്യവ്യക്തികളുടെ സേവനം അനിവാര്യമാണെന്ന് ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യര്‍ പറഞ്ഞു. വിവിധ തുറകളില്‍ തിരുമേനി നല്‍കിയിട്ടുള്ള സേവനങ്ങള്‍ മാനവ ഹൃദയങ്ങളില്‍ ദിവ്യചൈതന്യം ചൊരിയുന്നു വെന്നും മാനവ സേവ മാധവ സേവയാക്കിയ വ്യക്തിയാണ് അദ്ദേഹം എന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ബിടിഎച്ചില്‍ നടന്ന വയലിപറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്ര പ്രകാശനവും മതസൗഹാര്‍ദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫാ. വര്‍ഗീസ് കല്ലാപ്പാറയാണ് വയലി പറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആദ്യ പ്രതി അഭി.ഡോ. ഏലിയാസ് മോര്‍ അത്തനാസിയോസ് മേത്രാപ്പോലിത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു

No comments:

Post a Comment