Pages

Thursday, 20 October 2011

മുഖ്യമന്ത്രിയുടെ വീടിനു കല്ലേറ്‌കോലഞ്ചേരി പള്ളി അടുത്ത ഞായറാഴ്ചയ്ക്കകം തുറന്നു തന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനം. സത്വര നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ചുമതലപ്പെടുത്തി


കോട്ടയം: പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തറവാട്ടുവീടിനു നേരേ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 8.15 നാണ്‌ ഉമ്മന്‍ചാണ്ടിയുടെ അനുജന്‍ അലക്‌സ് പി. ചാണ്ടിയും കുടുംബവും താമസിക്കുന്ന കരോട്ടുവള്ളക്കാലില്‍ വീടിനുനേരേ ആക്രമണമുണ്ടായത്‌. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്നിലെ ചില്ല്‌ കല്ലേറില്‍ തകര്‍ന്നു. വീടിന്റെ ചുവരുകള്‍ക്കു പൊട്ടലുണ്ടായിട്ടുണ്ട്‌. സംഭവമറിഞ്ഞ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടി. മന്ത്രി കെ.സി. ജോസഫും സ്‌ഥലത്തെത്തി. തിരുവനന്തപുരത്തായിരുന്ന മുഖ്യമന്ത്രി ഫോണില്‍ വിവരങ്ങള്‍ തിരക്കി.

No comments:

Post a Comment