Pages

Tuesday, 11 October 2011

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത്.


അഭി: ഒസ്താത്തിയോസ് തിരുമേനി,
അങ്ങയോടു എല്ലാ ബഹുമാനവും പുലര്‍ത്തി കൊണ്ട് ബ:മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അങ്ങ് അയച്ച തുറന്ന കത്തിലെ പരാമര്‍ശനങ്ങളോട് ഉള്ള ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ.(1) സഭയിലെ ആദ്യ ഭിന്നിപ്പ് മാര്‍ത്തോമ സഭയുമായി ഉണ്ടായതല്ല.കൂനന്‍ കുരിശു സത്യത്തിനു ശേഷം റോമന്‍ കത്തോലിക്ക സഭയുമായി ഉണ്ടായ ഭിന്നിപ്പില്‍ ഓരോ വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന പള്ളികള്‍ അവരവര്‍ തന്നെ ഉപയോഗിക്കട്ടെ എന്ന വിശാല മനോഭാവം ആയിരുന്നു പൊതുവേ ഇരു വിഭാഗവും പുലര്‍ത്തിയത്‌എന്നത് അങ്ങ് ഓര്‍മ്മിക്കണം.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശേരി പള്ളിയും ആലപ്പുഴ പള്ളിയും ബ്രിട്ടീഷ് ഭരണ കാലത്ത് രാജ വിളംബരത്തില്‍ കൂടി അന്നത്തെ സുറിയാനി സഭക്ക് ലഭിച്ചിട്ടും ഇരു പള്ളികളിലും ഭൂരിപക്ഷം ഇടവകാംഗങ്ങള്‍ മറുപക്ഷത്ത് ആയിരുന്നതിനാല്‍ കത്തോലിക്ക സഭക്ക് വിട്ടു കൊടുത്ത് എന്നതാണ് പഴയ ചരിത്രം.മാര്‍ത്തോമ സഭക്ക് എതിരായി കോടതി ഉത്തരവുണ്ടായിട്ടും ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ ഇപ്പോഴും ഓര്‍ത്തഡോക്‍സ്‌-മാര്‍ത്തോമ സഭകള്‍ പരസ്പരം സഹകരിച്ചു വ്യത്യസ്ത സമയങ്ങളില്‍ ആരാധന നടത്തുന്നു എന്നത് അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്.കോഴഞ്ചേരി പള്ളിയിലും ഇരുസഭകളും ഇപ്പോഴും സഹകരിച്ചു ആരാധന നടത്തുന്നുണ്ട് എന്നത് അങ്ങ് മറക്കരുത്.(2 )സുപ്രീം കോടതി 1064 പള്ളികളും ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഉടമസ്ഥതയില്‍ ആണ് എന്ന് വിധി പുറപ്പെടുവിച്ചു എന്ന അങ്ങയുടെ പരാമര്‍ശനം പിശകാണ്.പള്ളികള്‍ കേസില്‍ കക്ഷികള്‍ അല്ലാത്തതിനാല്‍ ഈ കേസില്‍ അത്തരം ഒരു വിധി ഉണ്ടായില്ല എന്നതാണ് ശരി. (3 ) പാത്രിയര്‍ക്കീസ് ബാവയുടെ ഭരണം വാനിഷിംഗ് പോയിന്‍റ് ആണ് എന്ന് സുപ്രീം കോടതി വിധി ഉണ്ട് എന്ന അങ്ങയുടെ പരാമര്‍ശം തെറ്റി ധാരണ ഉളവാക്കുന്നതാണ്.പാത്രിയര്‍ക്കീസ് ബാവയുടെ അധികാരം വാനിഷിംഗ് പോയിന്റില്‍ എത്തി എന്ന് പറയാമെങ്കിലും പാത്രിയര്‍ക്കീസ് ബാവ ആകമാന സുറിയാനി സഭയുടെ ആത്മീയ പരമാധ്യക്ഷന്‍ ആകുന്നു എന്നും മലങ്കര സഭ ആകമാന സുറിയാനി സഭയുടെ ഒരു ഭാഗം മാത്രം ആകുന്നു എന്നും പാത്രിയര്‍ക്കീസ് ബാവ പൌരസ്ത്യ കത്തോലിക്കയുടെ മേല്‍ അധികാരി ആകുന്നു എന്നും സുപ്രീം കോടതി സംശയ രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത്.അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്. (4) ”സ്നേഹത്തിന്റെ അപ്പോസ്തലന്‍ ” “സാമൂഹ്യനീതി” എന്നീ പദങ്ങള്‍ പ്രസംഗിക്കാന്‍ മാത്രം ഉള്ളതാണെന്നും അവ പ്രയോഗിക്കാന്‍ ഉള്ളതല്ല എന്നും ഉള്ള അങ്ങയുടെ പരാമര്‍ശനം ഒരു ക്രൈസ്തവ ഇടയനില്‍ നിന്നും ഒരിക്കലും ഉണ്ടാകേണ്ടതല്ല.സഹനത്തിന്റെയും ക്ഷമയുടെയും വാക്കുകള്‍ പറയേണ്ട അങ്ങയുടെ ഈ നിലപാട് തെറ്റാണെന്ന് ചരിത്രം വിധി എഴുതും(5 ) ബ:മുഖ്യമന്ത്രിയെ അങ്ങ് വാത്സല്യ മകനെ എന്ന് സംബോധന ചെയ്തത് തീര്‍ത്തും പക്വത ഇല്ലാത്ത നിലപാട് ആയിപ്പോയി.ഉമ്മന്‍ ചാണ്ടി ഓര്‍ത്തഡോക്‍സ്‌ സഭയുടെ മാത്രം മുഖ്യ മന്ത്രി അല്ല കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യ മന്ത്രി ആകുന്നു എന്നത് എന്തെ അങ്ങ് മറന്നു ? (6 ) അങ്ങ് പട്ടം കൊടുത്ത ഒരു വൈദികന്‍ മറുപക്ഷത്ത് ഇപ്പോള്‍ മെത്രാപ്പോലീത്ത ആയതില്‍ അങ്ങേക്കുള്ള വേദനയില്‍ ഞാന്‍ പങ്കുകൊള്ളുന്നു.എന്നാല്‍ അങ്ങ് ഉയര്‍ത്തി പിടിക്കുന്ന 1934 -ലെ ഭരണഘടന പ്രകാരമല്ലാതെ , അങ്ങ് ഉള്‍ക്കൊള്ളുന്ന മലങ്കര അസോസിയേഷന്‍ തെരെഞ്ഞെടുക്കാതെ മേല്‍പ്പട്ട സ്ഥാനം സ്വീകരിച്ച മൂന്നു പേര്‍ കാല് മാറി വന്നപ്പോള്‍ അങ്ങ് എന്ത് ആവേശത്തോട്‌ കൂടി ആയിരുന്നു അവരെ സ്വീകരിച്ചത് എന്നത് മറന്നത് എന്ത് കൊണ്ടാണ്.?

No comments:

Post a Comment