Pages

Friday, 12 August 2011

മധ്യപ്രദേശില്‍ വാഹനാപകടം: മലയാളി സുവിശേഷകര്‍ മരിച്ചു

റാന്നി: മധ്യപ്രദേശിലെ ഷഡോളിലുണ്ടായ വാഹനാപകടത്തില്‍ മര്‍ത്തോമ്മാ സഭയിലെ രണ്ടു മലയാളി സുവിശേഷകര്‍ മരിച്ചു. റാന്നി തീയാടിക്കല്‍ തേനാലില്‍ ടി.ടി. തോമസിന്റെ മകന്‍ സോമന്‍ തോമസ്‌ (38), കരുവാറ്റ കുമാരപുരം താമല്ലാക്കല്‍തെക്ക്‌ കൊറ്റിനാട്‌ കിഴക്കേതില്‍ പരേതനായ ഗോപിയുടെ മകന്‍ ജോണ്‍ ഗോപകുമാര്‍ (35) എന്നിവരാണു മരിച്ചത്‌.

ഇരുവരും ഏറെ വര്‍ഷങ്ങളായി മധ്യപ്രദേശില്‍ സുവിശേഷ വേല ചെയ്‌തുവരികയായിരുന്നു. ഇന്നലെ രാവിലെ 10 ന്‌ ഷഡോള്‍ - അലഹബാദ്‌ ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രക്ക്‌ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. സോമന്‍ തോമസിന്റെ ഭാര്യ: റെനി, റാന്നി മാടത്തുംപടി കൊന്നക്കല്‍ കുടുംബാംഗമാണ്‌. ഏക മകന്‍ സഞ്‌ജു. ജോണ്‍ ഗോപകുമാര്‍ കുടുംബസമേതം ഏഴുവര്‍ഷമായി ഷാഡോളിലാണ്‌ താമസം. ഭാര്യ: റോസമ്മ. മൃതദേഹം ഇന്നു നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും.

No comments:

Post a Comment