Pages

Monday, 29 August 2011

ചിങ്ങം 20 പെരുന്നാളിന് കൊടികയറി

മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രല്‍ യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ ഓര്‍മ്മ ചിങ്ങം 20 പെരുന്നാളിന് കൊടികയറി. വികാരി ഫാ. ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ കൊടികയറ്റി. ഒന്നിന് ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മ്മ. 7.45ന് മൂന്നിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ഥന, വെള്ളിക്കുരിശും നടയില്‍പെട്ടിയും കബറിങ്കല്‍ സമര്‍പിക്കും. വൈകീട്ട് 6ന് പ്രദക്ഷിണം. 6.30ന് യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് വടക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രയും ഭദ്രാസനത്തിന്റെ നാല് മേഖലകളില്‍ നിന്നുള്ള തീര്‍ഥയാത്രയും ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണത്തെ സ്വീകരിക്കും. 2ന് 8.45ന് മൂന്നിന്‍മേല്‍ കുര്‍ബാന ഐസക്ക് മാര്‍ ഒസ്താത്തിയോസിന്റെ നേതൃത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥന. തുടര്‍ന്ന് എസ്എസ്എല്‍സിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാര്‍ കൂറിലോസ് ബാവ അവാര്‍ഡ് നല്‍കും.

No comments:

Post a Comment