കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹമാരുടെ ഓര്‍മപ്പെരുന്നാള്‍ ഞായറാഴ്ച തുടങ്ങും. ചാപ്പലില്‍ രാവിലെ 6.45നും 8.30നും വി. കുര്‍ബാന നടക്കും. കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനാകും. തിങ്കളാഴ്ച രാവിലെ 7.30ന് വി. കുര്‍ബാന നടക്കും. വൈകീട്ട് 6.30ന് ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രസംഗിക്കും. 8.30ന് പ്രദക്ഷിണം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ 6.45ന് വലിയ പള്ളിയില്‍ വി. കുര്‍ബാന, 8.30ന് ചാപ്പലില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, 11ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും
No comments:
Post a Comment