കോലഞ്ചേരി: പാറേപ്പീടിക സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം വനിതാ സമാജം, യൂത്ത് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത വാര്‍ഷികം നടത്തി. ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ഫാ. പോള്‍ പടിഞ്ഞാറേതില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബേബി മത്താറ, സി.കെ. ജോര്‍ജ്, സുഭാഷ് ജോസഫ്, എം.എം. വര്‍ക്കി, ചെറിയാന്‍ പി. വര്‍ഗീസ്, പി.സി. കുര്യാക്കോസ്, ലില്ലി തങ്കച്ചന്‍, ശലോമി രാജന്‍, ലിസി വിജു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു.
No comments:
Post a Comment